ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ട്ടാളന മനുഷ്യരെ ചുട്ട ഭസ്മം നിത്യവും തേക്കുന്ന
ത നിയമമായിരിക്കുമ്പോൾ ഒരു ദിവസം മ
ൎത്ത്യഭസ്മം കിട്ടുവാൻ പ്രയാസമായി വന്നാറെ,
അന്ന തന്റെ ഭാൎയ്യയെ ജീവനോടെ ചുട്ട ആ
ഭസ്മം എടുത്ത മേൽ പൂശിയപ്പോൾ, ശിവൻ
അവന പ്രത്യക്ഷനായി വേണ്ടുന്ന അനുഗ്രഹങ്ങ
ളെയും മറ്റും കൊടുത്തു എന്ന പറയുന്നില്ലയൊ?
പിന്നെയും ഒരു സ്ത്രീ ഒരു കുരങ്ങിന്റെയും ഒരു
ചേവൽകോഴിയുടെയും കാതിൽ ഒരു രുദ്രാക്ഷ കുരു
കെട്ടിച്ച ഇട്ടതിനാൽ ആ കുരങ്ങിന്നും കോഴിക്കും
നാശമില്ലാത്ത സ്വൎഗ്ഗവാസം കൊടുത്തു എന്ന പറ
യുന്നില്ലയൊ? ശിവന്റെ വൎത്തമാനം ഇപ്രകാരം
ആകുന്നു എങ്കിൽ ആ ശിവനെ സേവിക്കുന്നത
യോഗ്യമൊ?

സഹോദരന്മാരേ, നിങ്ങളുടെ ദേവന്മാരെ ഞ
ങ്ങൾ ദുഷിക്കുന്നു എന്ന തോന്നരുതെ. ബ്രഹ്മാവ,
വിഷ്ണു, ശിവൻ എന്നുള്ളവരെ കുറിച്ച ഇവിടെ പ
റയുന്നത ഞങ്ങൾ ഉണ്ടാക്കിയത അല്ലല്ലൊ.ഒക്കെ
യും പുരാണങ്ങളിൽനിന്ന എടുത്തത അല്ലൊ.നി
ങ്ങൾക്ക ലജ്ജയും വെറുപ്പും തോന്നിയാൽ അവ
ഞങ്ങളുടെ മേൽ അല്ല, നിങ്ങളുടെ പുരാണങ്ങളിൽ
അത്രെ ചുമത്തേണ്ടത. നിങ്ങൾ അഭ്യസിച്ച വരു
ന്ന പുരാണശാസ്ത്രങ്ങളിൽ പറയുന്ന പ്രകാരം
നടന്നാൽ സ്വൎഗ്ഗവാസം ലഭിക്കുമെന്ന വിചാരി
ക്കുന്നവൻ മൺകുതിരയെ വിശ്വസിച്ച, ആറ്റിൽ
ഇറങ്ങി കരയിൽ എത്തികൊള്ളാമെന്ന നിരൂപി
ക്കുന്നവനോട തുല്യൻ ആകുന്നു. അല്ലയൊ? ആ
യതകൊണ്ട നിങ്ങൾ വിശ്വസിച്ച വരുന്ന കള്ള
വന്മാരെയും വ്യാജശാസ്ത്രങ്ങളെയും. ഉപേക്ഷി
ച്ച ഏകനായിരിക്കുന്ന സാക്ഷാൽ ദൈവത്തിലും
താൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/12&oldid=180877" എന്ന താളിൽനിന്ന് ശേഖരിച്ചത്