ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

യും, തളൎച്ചയും മുള്ള കൊള്ളുകയും, വസ്ത്രങ്ങൾ കീ
റിപ്പോകയും, പണം ചിലവാകയും, ശരീരം ക്ഷീ
ണിച്ച മെലിഞ്ഞ പോകയും, പല ദീനങ്ങൾ പി
ടിക്കയും മറ്റും ചെയ്യുന്നതല്ലാതെ, പാപം തീരുമൊ?

൨ാമത. ഗംഗാ മുതലായ തീൎത്ഥങ്ങളിൽ പോ
യി സ്നാനം ചെയ്താൽ പാപം തീരുമെന്ന നിങ്ങൾ
തന്നെ പറയുന്നുണ്ടല്ലൊ. അതും ശരിയൊ? ഗം
ഗാ മുതലായ ആറുകളിൽ ഉള്ള വെള്ളവും വേറെ
ഇവിടങ്ങളിൽ ഉള്ള വെള്ളവും വിചാരിച്ചാൽ ഭേ
ദമുണ്ടൊ? മഴയാലും മഴങ്കരുവിനാലും അല്ലയൊ
ഗംഗാ നദി നിറഞ്ഞ ഒഴുകുന്നത. ഇവിടെ ഉള്ള
ആറുകളും മറ്റും അപ്രകാരം തന്നെ അല്ലയൊ?
അവിടെയും ഇവിടെയും മഴ പെയ്യിക്കയും മലങ്ക
രുക്കൾ ഓടിക്കയും ചെയ്യുന്നത ഒരു ദൈവം തന്നെ
അല്ലയൊ? വിശേഷിച്ച ഗംഗാ നദിയിൽ വള
രെ ശവങ്ങൾ ചീഞ്ഞ ദ്രവിച്ച ഒഴുകുന്നതാകകൊ
ണ്ട അതിനെക്കാൾ ഇവിടുത്തെ വെള്ളം നല്ലതെ
ന്ന നിശ്ചയിക്കാം. അങ്ങിനെ ഇരിക്കുമ്പോൾ ഇ
ങ്ങുള്ള വെള്ളം കൊള്ളരുതെന്നും അവിടുത്തെ വെ
ള്ളം പാപമോചനം ചെയ്യുന്നതെന്നും പറയുന്നത
വ്യാജമല്ലയൊ? ഏത വെള്ളം ആയാലും അതിൽ കു
ളിച്ചാൽ ശരീരത്തിലെ അഴുക്ക പോകുന്നതല്ലാതെ
പാപം നീങ്ങുകയില്ല.

൩ാമത. പുണ്യങ്ങളെചെയ്താൽ പാപം തീരുമെന്ന
പറയുന്നതും സത്യമാകുമൊ? മനുഷ്യർ പാപികളാകു
ന്നു എന്ന എല്ലാവരും അനുസരിക്കുന്നുണ്ടല്ലൊ.സ
ൎവമനുഷ്യരുടെ ആത്മാക്കളും പാപത്താൽ അശുദ്ധി
പ്പെട്ടിരിക്കുമ്പോൾ അവരുടെ സ്വഭാവങ്ങളും പാപ
മുള്ളവയായിരിക്കകൊണ്ട അവർ ചെയ്യുന്ന നന്മകൾ
ഒക്കെയും അഹംഭാവങ്ങൾക്ക വളങ്ങൾ ആയി തീരു.
ന്നതല്ലാതെ ശുദ്ധിഉണ്ടാകയില്ലെന്ന സ്പഷ്ടം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/17&oldid=180882" എന്ന താളിൽനിന്ന് ശേഖരിച്ചത്