ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

കേണ്ടതിന്ന തരുവാൻ തക്കവണ്ണം എത്രെയും ലോ
കത്തെ സ്നേഹിച്ചു. പാപം കൊണ്ട നശിക്കുന്ന ന
മ്മുടെ മേൽ ദൈവപുത്രന ദയതോന്നി അവൻ
മനുഷ്യവതാരം ചെയ്തു. ൟ ഭൂമിയിൽ മുപ്പത്തമൂ
ന്ന വൎഷം വസിച്ച സൎവ മനുഷ്യരും അറിയത്ത
ക്കവണ്ണും അനേകം അതിശയങ്ങളെയും അത്ഭുത
ങ്ങളെയും പ്രവൃത്തിച്ചു. അവ കുറെ സംക്ഷേപിച്ച
ഇവിടെ കാണിക്കാം. അവൻ കരുടൎക്ക കാഴ്ചയും,
ചെകിടൎക്ക കേൾവിയും കൊടുത്ത, ഉൗമരെ സം
സാരിക്കുമാറാക്കുകയും, മുടവന്മാൎക്ക നടപ്പാൻ ശ
ക്തി കൊടുക്കയും, കുഷ്ഠരോഗം മുതലായ മഹാ വ്യാ
ധികളെ ഒഴിക്കയും, മരിച്ചവരെ ജീവിപ്പിക്കയും,
പിശാചുകളെ പുറത്താക്കുകയും, കാറ്റിനെയും കട
ലിനെയും കല്പന കേൾപ്പിക്കയും മറ്റും പല പല
അതിശയങ്ങളെ ചെയ്തിരിക്കയും, തന്റെ നടപ്പുക
ൾ കൊണ്ട സന്മാൎഗ്ഗം ഇന്നപ്രകാരമെന്ന മനുഷ്യ
ൎക്ക കാട്ടി കൊടുക്കയും സത്യോപദേശം ചെയ്കയും
ചെയ്തു. അവന്റെ ശുദ്ധമുള്ള നടപ്പും ദിവ്യോപ
ദേശവും യഹൂദന്മാരുടെ ദോഷപ്രവൃത്തിയെ ശാ
സിക്കയാൽ അവൎക്ക അസൂയ തോന്നി; അവനെ
കൊല്ലുവാൻ തക്കം നോക്കി, ക്രിസ്തു ൟ ദുഷ്ടന്മാ
രെ വിരോധിക്കാതെ താൻ വന്ന കാൎയ്യം നിവൃത്തി
ക്കേണ്ടുന്നതിന്നായി ക്ഷമിച്ച, തന്നോട ചെയ്ത ദു
ഷ്ടതകളെയും അനുഭവിച്ച, അവരാൽ കുരിശിൽ
തറെക്കപ്പെട്ടപ്പോഴും താൻ ദൈവത്തോട ഇവരോ
ട ക്ഷമിക്കേണമെ എന്നും കൂടി പ്രാൎത്ഥിച്ചു. ആ
സമയത്ത സൂൎയ്യൻ ഇരുണ്ട മയങ്ങുകയും ഭൂകമ്പ
മുണ്ടാകയും കല്മലകൾ ഇളകി വിണ്ടുപൊട്ടുകയും
മറ്റുമിങ്ങിനെയുള്ള അതിശയങ്ങൾ ഉണ്ടാകയും
ചെയ്തു. മരിച്ച ശേഷം അവന്റെ ശരീരം കല്ലറ
യിൽ വെക്കപ്പെട്ട ശേഷം അവൻ മൂന്നാം ദിവസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/19&oldid=180885" എന്ന താളിൽനിന്ന് ശേഖരിച്ചത്