ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷ്ണു മഹിമ.

വിഷ്ണു ഭൂലോകത്തിൽ കൃഷ്ണനായി അവതരിച്ചു
എന്നും, ആ കൃഷ്ണാവതാരം എല്ലാ അവതാരങ്ങളി
ലും ശ്രേഷ്ഠമെന്നും നിങ്ങൾ പറയുന്നുവല്ലൊ. അ
വന്റെ അത്ഭുതകഥകളെ കുറിച്ച പുരാണങ്ങളിൽ
പറഞ്ഞിരിക്കുന്ന ചിലത ഇവിടെ എടുത്ത പറ
യാം. കൃഷ്ണൻ വളരെ ഗോപസ്ത്രീകളെ പുണൎന്ന
ക്രീഡയാവസിച്ചു എന്നും, അവൻ ഒരു ദിവസം
വളരെ ഗോപസ്ത്രീകളോട കൂടെ ഒരുമിച്ച പൂങ്കാവു
കളിൽ കളിക്കുമ്പോൾ രാധികാ എന്നവൾ എന്റെ
കാലിന്മേൽ കല്ലും മുള്ളും കൊള്ളുകയാൽ എന്നെ ചു
മലിൽ എടുത്ത നടക്കെണമെന്ന പറഞ്ഞാറെ അ
വളോട അപ്രകാരം ചെയ്യാമെന്ന സമ്മതിച്ച പറ
ഞ്ഞ അന്യോന്യം വിനോദിച്ചു എന്നും പറഞ്ഞിരി
ക്കുന്നത നേരല്ലയൊ? ഇപ്രകാരം കാമം മുഴുത്ത
തന്നെത്താൻ മറന്ന നടക്കുന്ന കാമുകന്മാരുടെ
തൊഴിലിൽ പ്രവേശിച്ച കൃഷ്ണനെ ദൈവമെന്ന
വിശ്വസിക്കാവതൊ? ഇനിയും കൃഷ്ണൻ നിത്യ
ബ്രഹ്മചൎയ്യ വ്രതം ഉള്ളവനെന്നും പതിനാറായിര
ത്തെട്ട സ്ത്രീകളോട ഇടവിടാതെ ക്രീഡിക്കുന്ന സ
രസൻ എന്നും, ഭാഗവതം മുതലായ മുഖ്യപുരാണ
ങ്ങളിൽ പറയുന്നതിനാൽ തന്നെ ആ പുരാണങ്ങ
ൾ കൂടെ നേരല്ലെന്ന തോന്നുവാൻ ലക്ഷണങ്ങൾ
ഉണ്ടായിരിക്കുമ്പോൾ അവറ്റിൽ പറയുന്ന കപട
കൃഷ്ണനെ ദൈവമായി വിശ്വസിപ്പാൻ തോന്നു
മൊ? കൃഷ്ണൻ ഒരിക്കൽ ഗോപസ്ത്രീകൾ വസ്ത്രങ്ങ
ൾ കരെക്ക അഴിച്ച വച്ച പൊയ്കയിൽ ഇറങ്ങി
മുങ്ങി കൂളി കളിക്കുമ്പോൾ അവരുടെ വിഴുപ്പ വസ്ത്ര
ങ്ങളെ മോഷ്ടിച്ച കൊണ്ടുപോയി പേരാലിന്റെ
മുകളിൽ കൊണ്ട വച്ച ഒളിച്ചിരിക്കയും പിന്നത്തേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/8&oldid=180873" എന്ന താളിൽനിന്ന് ശേഖരിച്ചത്