ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിൽ വസ്ത്രങ്ങൾ അന്വേഷിച്ച നടക്കുന്ന സ്ത്രീക
ളോട കൈ രണ്ടും കൂട്ടി കാട്ടിയാൽ വസ്ത്രങ്ങൾ ത
രാമെന്ന പറഞ്ഞ ഹാസിക്കയും മറ്റും ചെയ്തു എ
ന്ന പറയുന്നത ശരിയൊ? അത ദൈവചൈത
ന്യമൊ? അനന്തരം കൃഷ്ണൻ കംസൻ എന്ന രാ
ജാവിന വസ്ത്രങ്ങൾ അലക്കി കൊണ്ടുപോകുന്ന
രജകന്റെ മാറാപ്പ വഴിമദ്ധ്യത്തിൽ വച്ച പിടി
ച്ചു പറിച്ച അവനെ ചവട്ടി കൊന്ന അവന്റെ
വസ്ത്രങ്ങൾ അപഹരിച്ച ഉടുത്തു നടന്നു എന്ന
പറയുന്നതും ഭാഗവതത്തിലില്ലയൊ? ഇപ്രകാരം
പിടിച്ചപറിച്ച കൊല്ലുന്ന ലക്ഷണം ദൈവത്തിന
കാണുമൊ? ൟശ്വരന കാമക്രോധാദികൾ ഉണ്ടാ
കുമൊ?

ഇനിയും കൃഷ്ണൻ ഗോപികാമാരുടെ വീടുകളിൽ
ചെന്ന വെണ്ണ പാൽ മുതലായത കട്ടുഭുജിക്കയും
ആ വകയെ സൂക്ഷിച്ച വെക്കുന്ന പാത്രങ്ങൾ
ഉടച്ചകളഞ്ഞ അവരെ ബുദ്ധിമുട്ടിക്കുകയും മറ്റും
ചെയ്തു എന്ന പറയുന്നത കൃപ എന്ന തോന്നു
മൊ? ജ്യേഷ്ഠപുത്രന്മാരായ ധാൎത്തരാഷ്ട്രന്മാരും അ
നുജ പുത്രന്മാരായ പാണ്ഡവന്മാരും കൂടി രാജ്യ
ലോഭം നിമിത്തമായി കലഹിച്ച വരുമ്പോൾ അനു
ജപുത്രന്മാരുടെ ഭാഗത്തനിന്ന കലഹിപ്പിച്ച ഇരു
ഭാഗത്തുമുള്ള രാജ്യൈശ്വൎയ്യങ്ങളെയും നശിപ്പിച്ച
ദ്രോണാദികളായ ഗുരുഭൂതന്മാരെയും ഭീഷ്മാദികളാ
യ വിദ്വാന്മാരെയും കൊല്ലിച്ച ഭയങ്കരമായിട്ടുള്ള ക
ലഹം ഉണ്ടാക്കി തീൎത്തതും മേൽപറഞ്ഞ കൃഷ്ണൻ
താനാകുന്നു എന്ന മഹാ ഭാരതത്തിൽ പറയുന്നത
സത്യമൊ?

ദൈവത്തിന മിത്ര ഭേദവും കലഹകൌതുകവു
ഉണ്ടാകുമൊ? അയ്യയ്യൊ! ഇപ്രകാരമുള്ള മഹാപാപ
ങ്ങളെ ചെയ്തവനെ ദൈവമെന്ന പറയുന്നതിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/9&oldid=180874" എന്ന താളിൽനിന്ന് ശേഖരിച്ചത്