ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെറുമ്പു — വെറ്റില 983 വെറ്റില — വെവ്വേറ്റു

വെറുമ്പുറം the free side of a jungle. വെ. നി
ല്ക്കുന്നവർ; വെ. കണ്ടതു a kind of hunting.

വെറുമ്പോക്കി B. a beggar.

വെറുമ്മേനിയിൽ on the naked body.

വെറുവെറേ So. separately, severally.

വെറുമ Port.verruma, A gimlet (വരുമ, ബു
ൎമ്മ), വെ. കൊണ്ടു തുളെക്ക.

വെറുമത്തിടുക (No.) To smoothen a wall
after it is chunamed. (വെറുമത്തു the polishing
board).

വെറ്റൻ vet/?/t/?/aǹ So. (വെറു, T. വെറ്റാൾ).
Destitute, poor. വെ. കുട്ടി an entire orphan.
വെറ്റത്തരം poverty.

വെറ്റില T. M. "The mere leaf", Port.
"Betele", betel വെ. ടക്ക തിന്നുന്നു, വെ. അടക്ക
മുതലായ്തു വാങ്ങി jud. വെ തന്നിട്ട് ഇണങ്ങുക
TP. to form a friendship, make peace. വെ.
മുറുക്കാൻ പറഞ്ഞു jud. to sit & talk. എന്നു
പറഞ്ഞു നിശ്ചയിച്ചു വെ. പാക്കും കൊടുത്തു
TR. to confirm an agreement by gift of betel.
വെ. കീറിപ്പകുക്ക entire disrupture of a family
both for property & ceremonies. [Kinds: plant—
ed singly, against trees നാടൻ —, നാട്ടു — or
മരക്കൊടി — (is മുരുമുരുപ്പു, esp. ramping on
മാവു; പിലാനാറി വെറ്റില ramping on പി
ലാവു), see കൊടി 3, 302 ഞാലിക്കൊടി — 412;
planted against bamboo poles മുളക്കൊടി —.
It is grown esp. in Koṇṇu (കൊങ്ങൻ —; a
kind കൎപ്പൂര —), Payar—mala & —nāḍu (ഇരിങ്ങ
ല —), Kōṭayam (പുറാട്ടര — 680), Wayanāḍu
(വയനാടൻ വെറ്റില) etc.; see bel. — Betel—
chewers prefer So. വെണ്മണി വെ., ആറുമുള
അടക്ക, മവേലിക്കരച്ചുണ്ണാമ്പു, യാഴ്പാണം പുക
യില; Cal. നന്നമ്പറ വെറ്റില, തുളുനാടൻ (No.
ഇട്ടോക്കോട്ടു) അടക്ക, അറപ്പുഴച്ചുണ്ണാമ്പു, യാഴ്പാ
ണം (No. ഇടപ്പാള) പുകയില (demanded at
കുറ്റിപൂജ) — they eschew:വെറ്റിലയുടെ മൂ
ക്കു അരുതു (vu. മൂക്കരുതു), അടക്കയുടെ തരങ്ങു
അരുതു (vu. തരങ്ങരുതു), പുകയിലയുടെ പൊടി
അരുതു, നൂറേറരുതു prov.].

വെറ്റിലക്കെട്ടു 1. a bundle of betel (gen. 100).
2. a Tradescantia.

വെറ്റിലക്കൊടി Piper betel വെ. ഇട്ടവനു
വിരുന്നു പോയ്ക്കൂടാ No. prov. (നനെക്കേ
ണം), വെ. ഇട്ടു MR. planted the vine. — കൊ
ല്ലത്തേ വെ. 1. a fine sort of betel. 2. Bar—
leria prionitis. Rh. — തുളസിവെ. a su—
perior betel—vine = നന്നമ്പറ 530; see ab.

വെറ്റിലച്ചെറുക്കൻ V2. a page.

വെറ്റിലപ്പെട്ടി തുറന്നു വെച്ചു jud.

വെറ്റില നാക്കു the tip of a betel—leaf put on
the right temple or on the top of the head
to chain Laxmi to one's person (superst.).

വെറ്റിലപ്പാട്ടി (പൂക്കച്ച 689) a betel—pouch.

വെറ്റിലപ്പാമ്പു, — മൂൎഖൻ, — ത്തേൾ a veno—
mous insect, often found between betel—
leaves.

വെറ്റി veťťi T. aM. (വെല്ലുക). Victory. വെ.
കൊൾവതിന്നു എന്നു വെന്നി വിളയിന്ന കമ്പക
രുണൻ I shall conquer, said the victorious
K., നമ്മോടു ഒഴിവുതെന്നി മറെറല്ലാം വെ. RC.

വെലി veli, Tdbh. of ബലി Sacrifice, വെ. ക്കളക.

വെലിക്കൽ an altar before temples, consider—
ed as Kšētrapālaka തേവർ ഇരിക്കേ വെ'
ല്ലിനെ തൊഴേണ്ട prov.

വെല്ലം vellam 5. Juice of sugar—cane (ഗുളം),
molasses; coarse sugar വെളുത്ത വെ'വും പൊ
ടിച്ചു Mud. (best kind).

വെല്ലുക velluγa T. M. (Te. to exceed, spread
= വെളി). 1. To overcome അവനെ വെന്നീടു
ക, ദിക്കുകൾ വെന്നുവെന്നു VilvP. എന്നെ വെല്ലു
വോരില്ല CG. — fig. to surpass നീലത്തെ വെ
ന്ന നിറം Bhr. ചില്ലികൾ കാമന്റെ വില്ലെ
വെല്ലുവാൻ വല്ലും VCh. (& വെല് വാൻ) to rival.
2. to kill നൂറ്റിനെ വെന്നിതു CS. slew.

VN. വെല്ലൽ, വെന്നി, വെറ്റി q. v. [V1.

വെല്ലുവിളി challenge to fight; shout of victory

വെല്ലൂത്തി V1. Port. veludo, Velvet വി
ല്ലൂസ്സു.

വെവ്വേറെ vevvēr̀ē (വെറു). Separately, sever—
ally. വെ. വെക്ക apart. കളിയും ചിരിയും ഒ
പ്പരം കഞ്ഞിയും ചോറും വെ. prov. വെ വന്നു
വന്നെത്തും Anj. successively.

വെവ്വേറ്റുവഴി in different ways, variously.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1005&oldid=185151" എന്ന താളിൽനിന്ന് ശേഖരിച്ചത്