ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളുക്ക — വെളുതി 985 വെൾക്ക — വെള്ളം

വെളുക്ക veḷukka T. M. Te. (C. biḷ, Tu. boḷ).
1. To dawn, വെ'ക്കുമ്പോൾ (വെളുമ്പം, — പ്പം കാ
ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early
V2.; നിലാവെ. the moon to rise. 2. to grow
white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവൎക്കു
Bhg. രോമങ്ങൾ വെ. = നരെക്ക VilvP. നാടു
രാജാവിൻ കീൎത്തിയാൽ വെ. (as by snow).
3. to be washed, clean, bright വസ്ത്രം വെ'ക്കേ
അലക്ക, വെളുത്തലക്കുന്ന രജകൻ KR. കിണ്ടി
വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി
Onap. വെളുക്കനേ വിളങ്ങും CC. (of metals).

വെളുത്തപക്ഷം the bright fortnight.

വെളുത്തവാവു the full moon.

വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc.

വെളുത്തേടം (3) the washing turf വെ'ത്തവൻ,
— ടൻ the washerman for Brahmans &
temples വെ'ടന്റെ അറ തുറന്നതു പോലേ
prov. (looking white); വെ'ടത്തച്ചി f. V1.

വെളുന്നനേ whitish വെ. മുഴെക്ക Nid.

VN. വെളുപ്പു 1. whiteness, brightness. ഏറ്റം
വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തറ്റുടുക്ക SiPu.
(meritorious). 2. dawn. 3. sickly pale—
ness; leprosy വെ. വ്യാധി.

CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു
കൾ വെ'ക്കും കീൎത്തിവാള്യം PT. വിശ്വം
നിജകീർത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി
രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോൻ CG.
2. to wash clothes V1., polish steel; to clean
rice perfectly = അരി വെളുക്കക്കുത്തുക.

വെളുപ്പിക്കുന്നവൻ 1. No. (rare) a washer—
man. So. 2. Palg. a barber in gen.

വെളുമ്പൻ m., — മ്പി f. a white, fair person.

വെളുവെള very white വെ. വിളങ്ങി Si Pu.
പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ.
മിന്നുക.

freq. V. മുഖവും മേലും വെളുവെളുത്തു വ
രുന്ന വ്യാധി a. med. വിശ്വം കീൎത്യാ
വെ'ത്തു ചമഞ്ഞു CC.

VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see
ശശിധരൻ).

വെളുതി veḷuδi (loc. fr. വെളി) = വിളിമ്പു q. v.
= Margin, vu. വെളുമ്പു.

വെൾ്ക്ക veḷka T. aM. (& വെക്കം q. v.). To pale,
to be ashamed, afraid വെൾ്ക്കെന്നുപായ്ന്തു RC 81.

വെള്ള veḷḷa T. M. (വെൾ). 1. White color.
വെ. കയറുക to dawn, the moon to rise. വെ.
കീറിക്കൊണ്ടു ഇരിക്ക, വരിക the morning to
dawn. — വെ. ഇടുക, തേക്ക, പൂശുക to white—
wash. — Color of cattle നായ് — 544, ഓടു കറു
ത്ത —, ചങ്കു —, പാൽ —, അരക്കൻ —, ചെ
ന്താമര —. 2. white & clean cloth. വെ. കെട്ടു
ക to dress like a demon. വെ. യും കരിമ്പട
വും വിരിക്ക KU. (in a procession, feast). വെ.
വീശുക to show a flag of truce. വെ. വസ്ത്രം.
3. the outside of timber, sap—wood, opp. കാ
തൽ; what is soft, weak, useless മാംസം വെ.
യും മേദസ്സും VCh. 4. the whites വെ. വാൎച്ച;
also semen. 5. the dried kernel of a cocoa—nut
etc. 6. uncolored truth വെ. യിൽ പറഞ്ഞ
നിൎമ്മല വാക്കു Bhr. (= വെണ്മ). 7. N. pr. m.,
വെ. ക്കോരൻ of Cher̀umars; വെള്ളച്ചി f.

വെള്ളക്കടലാസ്സു 1. blank paper. 2. unstamped
paper.

വെള്ളക്കരു the white of an egg.

വെള്ളക്കല്ലു = വെണ്കല്ലു.

വെള്ളക്കള്ളൻ a disguised thief.

വെള്ളക്കാരൻ 1. a European; euph. arrack വെ'
നും ശിവായും (toddy). 2. see വെള്ളം.

വെള്ളക്കാൽവീശുക to begin to dawn.

വെള്ളക്കുതിര a heavenly horse, VilvP.

വെള്ളക്കൊടി (2) a flag of truce.

വെള്ളടക്ക (unboiled) dried areca = കൊട്ടടക്ക,
opp. വെട്ട —, കളിയടക്ക.

വെള്ളച്ചാഴി Weṭṭ. a small insect (ചാഴി) which
feeds on the milk of corn—ears, preventing
them from filling (വന്നല).

വെള്ളപ്പട്ടു white silk or linen നിലാവാകുന്ന
വെ. മൂടി വിളങ്ങുന്ന രാത്രി KR.

വെള്ളമാനം (1) Palg. (വാനം), വെ'ത്തിൽ V2.
about dawn = വെളുക്കേ.

വെള്ളം veḷḷam 1. Water (വെൾ or = T. Te.
Tu. rising water, inundation, see വെല്ലുക).
വെ'വും തണ്ണീരും prov. വെ. കെട്ടിനില്ക്ക, നി
ൎത്തുക to dam, വെ'ത്തോടൊപ്പം നില്ക്കുക to


124

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1007&oldid=185153" എന്ന താളിൽനിന്ന് ശേഖരിച്ചത്