ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേൎക്ക 391 ചേൎങ്ങലം — ചേറു

purchase, lapses, esoheats, etc. 2. So.
farmyard attached to Government & temple
lands. 8. place of refuge V1. (=സങ്കേതം).

CV. ചേരിക്ക: പണം അസ്സനെക്കൊണ്ടു ചേരി
ച്ചു TR. had it collected by.
ചേരുമാനം 1. assemblage, as fora riot; party.
2. office of collecting taxes, ചേരുമാനക്കാ
രൻ Trav.
ചേർ 1. aM.=ചേരും in comp. രൂമചേർ പാ
ല്ക്കുഴമ്പു Bhr. വമ്പുചേർ മകോതരൻ RC. the
great M. 2.=ചേറു q.v. 3. ചേൎമരം
T. M. (C. ഗേർ, Te. ജീഡി) marking-nut-
tree, Semicarpus orientalis (കാട്ടുചേർ Holi-
garna caustica Rh.) — ചേൎക്കുരു amed. (ചേ
രിങ്കുരു, ചേൎക്കൊട്ട V1.), ചേൎക്കുരുത്തൊലി
GP7O., ചേറുമരത്തിന്തോൽ med., ചേരെണ്ണ
കച്ചെരിച്ചേറ്റം GP. 4. ചേർമങ്ങലം & ചെ
റു — q. v.
a. v. ചേൎക്ക 1. To make to arrive or join.
കുളം തൂൎത്തു ഉഭയത്തിൽ ചേൎത്തു MR. annexed.
തന്നുടെ ജീവനെ ബാലകായാന്തരേ ചേൎത്തു
VetC. brought again to life. ചേൎത്തുകൊൾക
to receive into the community; not to reject
from caste; to patronize. ചേൎത്തുകൂടാ irrepara-
ble. അവനെ നഷ്ടത ചേൎപ്പാൻ Bhr. to bring
to destruction. 2. to collect, as men, money.
3. to level a gun (=ചെറുക്ക 5) വെടിക്കു പറി
ച്ചു ചേൎത്തു TR. 4. (po.) action in general ദി
ക്കുകൾക്ക് അത്തലേ ചേൎപ്പൊരു ദശമുഖൻ CG.
troubling the world. ജഗത്തിന്നു ശിക്ഷാരക്ഷ
ചേൎക്കും തൃക്കൈ Anj. (=വരുത്തുക). തൃപ്തി ചേ.
Brhmd.
VN. I. ചേൎച്ച (of ചേരുക) 1. adherence, ഞാൻ
ഇങ്ങുള്ള ലോകരിൽ ചേ. പുക്കു CG. connect-
ed myself with. — relation, ചേൎച്ചക്കാർ next
relations, ചേൎച്ചയും ചാൎച്ചയും (see ചാൎച്ച).
2. union, ചാൎച്ചയിൽ ചേ. ഉണ്ടെങ്കിൽ UmV.
love. — harmony, fitness ഇതും അതും നിരൂ
പിച്ചാൽ ചേ. യില്ല വികല്പം ഉണ്ടു Mud, the
statements are irreconcilable. ചേ. ഇല്ലാ
ത്ത യുദ്ധം കാണുന്ന ജനങ്ങൾക്കു പാപം ഉ
ണ്ടു Bhg. unequal. ഞാനായിട്ടു നിരൂപിക്കു

ന്നതു നല്ല ചേ. പോര TR. it does not well
become me. മനസ്സു ചേ. വിട്ടുവാടി Anj. the
mind became disturbed. ചേ. യാകുംവണ്ണം
nicely, discreetly; beseemingly. പത്തുവിര
ല്ക്ക് ൮ മോതിരം ചേ. നോക്കി ഇട്ടോളുന്നു
TP. — ചേൎച്ചക്കേടായി TR. ill-arranged;
groundless, inexplicable; unworthy. — ചേ.
often adj. ചേൎച്ചപ്പുല്ലൂരിക്കുഴമാല TP. an
elegant neck-ornament; (കാണുക) എന്ന
തേ ഓൎച്ചയിൽ ചേൎച്ച നല്ലു CG. it is more
reasonable to judge by sight, than by opinion.
മാലിന്യവും ചേ. ഇല്ലെടോ നിണക്കു Nal.
nothing dirty can be about thee.

II. ചേൎപ്പു 1. joining, mortising. — ചേൎപ്പുപല
ക joined. ചേൎപ്പകന്നു പോയി V1. became
disjointed. 2. assemblage, as മീൻചേ.
CV. ചേൎപ്പിക്ക V1.=ചേരിക്ക, ചേൎപ്പാറാക്കുക.
VN. III. ചേൎവ്വ T. So. mixture. IV. ചേൎവ്വു (T.
crowd)=ചേൎച്ച, f.i. ചേൎവ്വുള്ള കൊടി V1.

ചേൎങ്ങലം=ചേറുമങ്ങലം f. i. വലിയൊരു ചേ.
തൂക്കിനാൻ Bhg 10.

ചേറ čēr̀a N. pr. A tree ചേറമരം Codiæum
variegatum Rh. (or ചിറമരം?) hence prh.:

ചേറനാടു N. pr. District SE. of Calicut, capital
തിരൂരങ്ങാടി. [nāḍu KU.
ചേറായിസ്വരൂപം N. pr. the dynasty of Oṇa-

ചേറു čēr̀u̥T. M. (Tu. C. കെസരു, Te. ക്രച്ചു)
1. Mire, dirt. ചേറ്റിൽ അടിച്ചാൽ, ചേറുകണ്ടേ‍
ടം ചവിട്ടിയാൽ prov. 2. wet soil. കണ്ടം ഉ
ഴുതു ചേറാക്ക to work the surface of a field into
a slush preparatory to transplanting rice.
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം (of
field-labour). — ചേറാലേ കോരിക്കുടിപ്പിക്കും എ
ന്നെ Anj. with unwashed hands. ചേ. പിരളു
ക feet to become dirty. ചേറും മുടയും prov.
ചേറും പൊടിയും തുടെച്ചു Bhg. കഴിഞ്ഞു പോ
യ ചേറിനെ അധികം പറഞ്ഞു കലക്കുവാൻ to
stir up old quarrels. 3.=ചേർ 3.
Hence: ചേൎപ്പടം Nal. dirty cloth.
ചേർലാഭം cultivator's share of profit (=കൊ
ഴുലാഭം).
ചേറുമീൻ mullet.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/413&oldid=184559" എന്ന താളിൽനിന്ന് ശേഖരിച്ചത്