ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തതം — തൽ 425 തത്ത — തത്തിക

തണ്ണിനീർ KR5. cold water.

തണ്ണീർ T.M.C. (vu. തണ്ണി, സണ്ണി) cold water,
drinking water, ത. കോരി Bhr.; ത’ൎക്കുദാഹി
ക്ക AR.; തലയിൽ ത. പകരുക (in തിരട്ടുകു
ളി). അവന്റെ അരിയും തണ്ണീരും എത്തീട്ടി
ല്ല his lifetime (=അരിനീളം). തണ്ണീർകുടി &
തണ്ണിൻ കുടി കൊടുക്ക to give water, also
refreshments, fruits, fried rice to travellers
in തണ്ണീർപ്പന്തൽ; ത. കുടിക്ക to take a light
meal. തണ്ണീരമൃതം a cake offered to Gods.
തണ്ണിയോണം വന്നു TP. came easily, by
himself (=ത. ആംവണ്ണം). ത’രും വിറകും
കയറ്റുക to serve, drudge, ഇളന്നീർ തണ്ണി
നാനാഴി a. med.
തണ്ണീരാകാരം B. (ആഹാരം) water (hon.)
തണ്ണീൎശരീരം No. vu. bloated condition of body.
VN. തൺപു aM. C. Tu. coldness.
തൺപുകഴ് ill-famed, ത. അരക്കർമണി RC.
തൺപെടുക to grow cold, lifeless; to faint,
decay ത’ടും അല്ലൽ വരുന്നു, കൂൎമ്മവും ചെ
ഞ്ചെമ്മേ ത’ട്ടുപോകുന്നു CG. by the weight
of a world’s sins, അല്ലായ്കിൽ തണ്പെടും CG.
if you disobey, you will rue it.
തൺപോരാന RC. a fainting war-elephant?
VN. തണ്മ 1. coldness; a cool, firm mind.
2. lowness, vileness. എന്നുമേ ഇങ്ങനേ ത.
വരായ്‌വതിന്നു CG. dishonour. ഇതു കാണ്കിലോ
അതു ത. കോലും CG. compared with this,
that becomes a trifle. ത. കളഞ്ഞു വിളങ്ങു
കെന്നിൽ CG. removing sin (=താഴ്ച).

തതം taδam S. (തൻ) Stretched, wide തതച്ചൊ
ല്ലാൾ RC. a fine speaker, or far famed. കുങ്കുമച്ചാ
റണിന്ത തതച്ചൊല്ലേ RC. Sīta!
തതി S. a line, row, mass, തുരഗതതി Mud.; ശ
രതതി തറെച്ചു KR.; വളൎന്നുള്ള ശ്വാസതതി
കൾ KR. of one dying.

തതഃ taδaḥ S. (തൽ) Thence; therefore.

തൽ tal 1. S. (tad) That, it. തത്തൽപ്രകാരശാ
സ്ത്രങ്ങൾ VetC. = അതതു. 2. M. (തൻ, in T.
തൎറ) his own; നാരിമാർ തത്തൽഭൎത്താക്കളോ
ടു Bhg.
തൽകരണം V2. the original deed (if not തല
[ക്ക—).

തൽക്കാലം 1. the time being then or now. ത’വും
സദൃശവും പുനർ ഉപ്പുപോലേ prov. oppor-
tunity. തല്ക്കാലബുദ്ധി presence of mind. ത
ല്ക്കാലോചിതകൎമ്മം ചെയ്തു KR. തല്ക്കാലദോ
ഷം incidental unavoidable evil. 2. at once.

തൽക്കുറി memorandum of the birth taken im-
mediately.
തല്ക്കുലം one’s own family, ത. വറട്ടി ധൎമ്മം ചെ
[യ്യരുതു prov.
തൽക്ഷണം instantly.

തത്ത tatta T. M. (C. lisping) Parrot, also:
തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം
Anj. kinds: മലന്തത്ത, മുളന്തത്ത etc.
തത്താമ്പുൾ (loc.) a grasshopper, also:
തത്തുക്കിളി V1. So.
തത്തായം walking in a childish manner, പി
ച്ചയായ്വന്നു ത. ഒട്ടേ CG.
തത്തിത്തോന്നം imitation of musical sounds.

തത്തുക T. M. To trip, hop as a frog, to
skip along, to walk lightly V1. തത്തിനടക്ക
to gallop V2., No. to trot, trip തത്തിപുറപ്പെടും
VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക
B. തത്തുകല്ലു stepping stones V1.
തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത
രതരം precipitation, agitation. — തത്രപ്പെട്ടു
പറക (opp. സാവധാനത്തിൽ). തത്രപ്പെട്ടാൽ
താടിയും മീശയും വരികയില്ല prov. തത്രം ക
ളക V1. to be at leisure. — VN. തത്രപ്പാടു
(So. സ —) — തത്രപ്പാട്ടുകാരൻ a huddler.

? തത്തിക tattiɤa No. (fr. സത്യക, Tdbh. സ
ത്തിക, permanent?) in: തത്തികക്കുട A dedicated
umbrella with Cocoanut-leaf-fringes depending
from the brim, used in festival processions. —
ത’ക്കാരൻ the leader of a party, who take ഇള
ന്നീർ to a temple; leader of a കരക്കെട്ടി Māpl.
marriage-procession (loc.)

(തൽ): തല്പരൻ S. Occupied with that. സത്യ
തല്പരത്വം Bhr. devotedness to truth. പുഷ്കര
ശരക്രീഡാതൽപരത്വേന Bhr. through lecher-
ousness. (cfr. താല്പൎയ്യം).

തത്ര S. there തത്രത്യദേവാലയം ഒക്കയും KR.
all the temples of the place. — തത്രതത്രൈവ
VetC. = അവിടവിടേ. — തത്രസ്ഥന്മാർ Brhmd.
the people there.


54

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/447&oldid=184593" എന്ന താളിൽനിന്ന് ശേഖരിച്ചത്