ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരക്ഷു — തരി 432 തരി — തരിക്ക

തരങ്ങഴി B. grits. (comp. I. തരി 1.)

തരക്ഷു tarakšu S. Hyæna ത. ചൎമ്മം മന്ത്രം
ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കൾ DM.

തരംഗം taraṅġam S. Wave (തരം I.)
തരംഗിണി a river.
തരണം S. the crossing over നദീത. കഴിച്ചു,
അംബുധി ത’ത്തിലുള്ള യത്നം KR. സംസാ
രാൎണ്ണവേ നിന്നു ത. ചെയ്‌വാൻ Bhg. —
തരണൻ the highest Tantri in South Mal. ത
രണ നല്ലൂർ നമ്പൂതിരിപ്പാട്ടു. KM.
തരണി pushing through; a boat നദിയിൽ ത.
കടപ്പാൻ Bhr.; the sun ത. ബിംബം കറുത്തു
Bhr. (ത. തനയൻ AR. Sugrīva).

തരണിക്ക taraṇikka V1. (Tdbh., ധരണം?
or തരണം?) To rehearse a play, to learn &
teach it കളി ഇണക്കുക V1.

തരപണ്യം tarabaṇyam S. (തരണം) Freight,
fare (ആതരം).

തരസ്സു tarassu̥ S. (തരണം) Speed, energy. —
തരസാ speedily. (po.).

തരളം taraḷam S. (തരംഗം) 1. Tremulous. തരള
ദളം a waving leaf. തരളലോചന KR., തരളാ
ക്ഷി a woman with lively sparkling eyes.
— shaking മതി അതിവേദനയോടെ തരളീകൃതയാ
യി VCh. 2. Tdbh. = സരളം clear സത്താ
യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച്
അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം
KeiN 2.

തരാതരം tarāδaram C. T. So. (തരം II.) Dis-
tinction of rank, place & circumstances. ത.
നോക്കിപ്പറക discreetly, tactfully.

I. തരി tari M. C. (see തരക്കു, തരു) 1. Grit,
granule, sand ഒരു ത. മണൽ a grain of sand.
ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു
തരി പോക്കി ചൂൎണ്ണമാക്കി Bhr. coarser bits,
unbroken lumps. വെള്ളി ത. ഇട്ട കുട TP.
2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT.
(of a bone) — bubble in water, as from a sink-
ing stone. 3. rough, uncultivated (= തരിശു).
നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to culti-
vate waste grounds. 4. astounding = തരിപ്പു.

Hence: തരി എടുക്ക (1) to geld MC. (C. തരുടു
scrotum).

തരിതണം B. ringworm = തഴുതണം.
തരിത്തട്ടു a roughly ornamented plate, ത’ട്ടിൽ
താളിയുമായി TP.
തരിപ്പണം rice fried & pounded = മലർപ്പൊടി
f. i. ത. തൃപ്തിയെ വരുത്തും GP. (esp. for
Mantrawādam).
തരിപ്പലിശ a hollow shield enclosing pebbles,
which is rattled chiefly in പലിശത്തട്ടുകളി.
തരിപ്പിടിക്ക B. to granulate.
തരിപ്പെടുക (4) to be astonished, കണ്ടാൽ ത’
ന്നൊരു തുടകൾ Bhr.
തരിമ്പു (2) a little bit.
തരിയില്ലാക്കുപ്പി (2) glass withont bubbles; an
old tax on crystal glass KU.
തരിവള a hollow bracelet with tinkling metal-
beads enclosed. ത. യിട്ടു DN., കടകം ത. Nal.
part of king’s dress. ത. നല്ല പുടവകൾ Mud.
king’s gifts.

II. തരി S. (= തരണി) A ship, boat.
I. തരിക്ക To cross over. നദി തരിച്ചു പോ
കേണം KR. — തരിതും = തരിപ്പാൻ AR.

II. തരിക്ക tarikka Tdbh., ധരിക്ക 1. To be be-
numbed. തരിച്ചിതു കൈത്തലം Bhr. from a
stroke. വാതം മികെച്ചു തലനോകിൽ നാവു
തരിക്കും a. med.; പല്ലു പാരം തരിച്ചു Nid.; അ
ക്ഷികൾ പൊട്ടിത്തരിച്ച അന്ധന്മാരായി Bhr.
2. to be astounded, horripilation ശരീരം തരി
ക്കും V1.; കാൽ ത. Nid. = പാദഹൎഷം; അതിൽ
തരിച്ചു പോയി quite taken up with it.
CV. തരിപ്പിക്ക to benumb.
VN. തരിപ്പു numbness, deadness. കപിവീര
നുടെ കൈത്തരിപ്പു കളവാൻ RS. to bend
his pride. (what are തരിപ്പപ്പലിശകൾ ധരി
ക്കാം ചിലൎക്ക് എല്ലാം VCh. durable shields,
or shields with tiger-skins, emblem of
royalty?).
തരിപ്പപ്പുല്ലു (in Wayanāḍu) a very high grass;
— ക്കുണ്ട; (Tdbh. of ദൎഭ?).
തരിപ്പൻ = ചൊറിമീൻ.
തരിവാതം (2) torpescence.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/454&oldid=184600" എന്ന താളിൽനിന്ന് ശേഖരിച്ചത്