ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിറെക്ക — നിറം 560 നിറക്ക — നിറുക്ക

നിറഞ്ഞിരിക്കുന്ന & merely നിറഞ്ഞിരിപ്പൊരു
Bhr. omnipresent. 2. to crowd വന്നു നിറഞ്ഞു
തുടങ്ങി Nal.; ആ ഇടത്തിൽ കന്നുകിടാക്കൾ നി
റഞ്ഞു CG. abounded, were numerous, സന്മതം
മറഞ്ഞു ദുൎമ്മദം നി. Bhr. to prevail. നിറഞ്ഞ
വൈരത്തോടു Bhr.

Inf. നിറയ so as to be full. കൈ നി. handful,
also നിറേ Nid — ദേവിയാൽ വിശ്വം എല്ലാം
നി. പ്പെട്ടിരിപ്പതും DM.; നാനാവൎണ്ണങ്ങളും
നി'പ്പെട്ടിരിപ്പൊരു സമയം KU. be crowded.

VN. നിറവു fulness, completeness. — നിറവേ
റുക v. n., f. i. കല്യാണം നിറവേറി No. the
marriage came off well. — നിറവേറ്റുക
v. a. to fulfil.

v. a. നിറെക്ക 1. To fill ഇല്ലം നിറെക്ക
(= നിറ 4.), ചെമ്പുകളിൽ എണ്ണ നി.; also ഭാജ
നം തന്നിലേ ചാണകംകൊണ്ടു നിറെച്ചു വെ
ച്ചാൻ CG.; met. നോറ്റു കിടക്കുന്ന ഞങ്ങൾ
ചെവികളിൽ പോറ്റി നിറെക്കേണം ചെമ്മേ
CG. fill our ears with music. 2. to charge a
gun നിറെച്ചു വെച്ച തോക്കു TR.; നിറെച്ച വെ
ടിവെച്ചൂടിൻ TP. 3. So. to extinguish, വിളക്കു
നി. Arb. 4. v. n. in the use of the adv. part.
കിണറ്റിൽ വെള്ളം നിറെച്ചുണ്ടു MR.

VN. നിറപ്പു filling. — adv. completely.

CV. കസ്തൂരി കൎപ്പൂരവും നിറെപ്പിക്കുന്നു TP.
(embalming).

നിറം nir̀am T. M. (from prec. "what perfects").
1. Colour. ചുകന്ന നിറത്തിൽ ഒരു പൂവങ്കോഴി
TR.; നിറം വെച്ച (or പിഴെച്ച) പൊൻ TP.
fine old gold. നി. കയറ്റുക (So കാച്ചുക) to dye.
നി. മാറിയ വസ്ത്രം Anach. dyed. നി. പകൎന്നില്ല
AR. though wounded he does not look pale.
നി. മങ്ങുക to pale, fade. അവന്നു കറുപ്പു നി. ഓ
ടി grew black (suddenly). 2. light, splendour
നിറകരുവിനോടു വന്നമ്പു RC. shining arrow.
നിറമെഴും, നിറമേറും splendid, as മന്ത്രി, ഉത്സ
വം Mud. നിറമുള്ള നല്ല നയം a promising plan.
നിറംകെടുക V1. to lose one's character; hence:
നിറക്കേടു 1. loss of splendour. ഹേമത്തിന്നു
ണ്ടോ നിറക്കേടകപ്പെടൂ AR. gold remains
always the same. 2. disgrace.

നിറപ്പിഴ id.; also discord in music V1.

നിറമാല 1. a splendid necklace, of idols.
2. So. a place full of wreaths in honour
of Bhagavati.

നിറം പിടിക്ക 1. colour to take. 2. to be
brilliant, to please.

നിറെ പെറ splendidly, perfectly ഹോമം നി.
മുടിക്കുന്നു RC.

നിറമ്പൊറുക്കായ്ക (2. met.) No. = കണ്ടുകൂടായ്മ.
v. n. നിറക്ക 1. To shine വക്ഷസി നിറന്ന
ശ്രീവത്സം VCh.; നിറന്നപീലി, രൂപം, ഹിര
ണ്മതിതീരേ നിറന്ന കുരുക്ഷേത്രം Bhr.; ൟ
വിളക്കു നിറക്കുന്നില്ല No. this lamp does not
burn brightly. 2. to come to perfection,
നെല്ലു നിറന്നു is nearly ripe. അവനെക്കൂടാ
തേ ഉത്സവം നിറക്കുമോ Mud.

v. a. നിറത്തുക to brighten, trim തിരി നി.,
വിളക്കു നിറത്തിക്കത്തിച്ചു TP.

നിറുക nir̀uγa = നെറുക q. v. (fr. T. നിറുവുക
to stand upright). നി.യിൽ ചുംബിച്ചു, മുകൎന്നു
AR. Bhr. The mould of the head V1.

നിറുക്ക, ത്തു nir̀ukka T. aM. To weigh, whence
നിറ 2., (V1. നിൎക്ക). തൂക്കി നിറുത്തു തരീൻ Arb.
(or നിറുത്തി?)

നിറുത്തുക (നിൎത്തുക v. a. of നില്ക്ക) T. M.
1. To make to stand. കൊടിമരം നി. to erect.
കുഞ്ഞനും കുട്ടിയെ നിറുത്തി രക്ഷിക്ക TR. make
it possible for our families to remain, pre-
serve. എല്ലാവരെയും വെച്ചു രക്ഷിച്ചു പൊറുതി
യായിട്ടുള്ള പ്രകാരം നിലനൃത്തി TR. settled the
country. ഈ മരം നിറുത്തരുതു don't let it
stand. ജന്മീഭോഗം അധികം നൃത്തീടിനാൽ
VyM. let it stand on. 2. to stop, തേരിനെ
ക്ഷണം നിറുത്തെന്നു KR; ചോര നിൎത്തുക MM.
(of a wound). തപസ്സിനി നി. Bhr.; നമ്പ്യാരേ
നോം ഇനിമേൽ ദുഷ്ടത കാട്ടാതേ നിൎത്തിത്തരാം
TR. make an end to his rebellion, മന്നവൻ
വല്ലാത കാൎയ്യം തുടങ്ങുകിൽ മന്ത്രികൾ കൈ
പിടിച്ചങ്ങു നിൎത്തീടേണം KR. 3. to keep
time നിറുത്തിപ്പാടുക V1.

നിറുത്തു a pause; stop, point V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/582&oldid=184728" എന്ന താളിൽനിന്ന് ശേഖരിച്ചത്