ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന — മനക്ക 784 മനക്കല — മനസ്സു

court. മദ്ധ്യേരംഗം Bhr. 2. temporal കൊ
ണ്ടുപോരുന്ന മ. TR. whilst. വിസ്താരമദ്ധ്യ
യിൽ MR. as the case was proceeding യു
ദ്ധം ചെയ്തു നില്പതിൻ മ. Bhg. ഇതിന്റെ
മ TR. subsequently. മ. മ. നമസ്കരിച്ചു
KumK. again & again. മ. മ. also from
time to time ഇടയിടേ, ഇടക്കിടേ.

മന mana 5. (Te. മനു to live, exist). 1. A house
മനയിൽ പുക്കു Anj., esp. of Brahmans, Nambu-
tiris. മനക്കൽ ഇരിക്ക to be at home (Brahm.).
മനകെട്ടി മലയാളൻ കെട്ടു prov. താഴേമന KU.
authority of Nāyars. 2. a Brahman’s wife,
മനക്കുട her umbrella.

മനക്കൽ 1. a mansion, as ആഴുവാഞ്ചേരി മ.
KU. 2. N. pr. the residence of a Tīyar
baron മന്ദനാർ, q.v.

മനക്കോട്ടു കുഞ്ഞിരാമൻ N. pr. of a chieftain
SiPu., UmV.

മനനാടു KU. a name of Kēraḷam.

മനയൻ N. pr. a caste കൊല്ലൻ മ. പെരിങ്കൊ
ല്ലൻ huntg. (see മനയാളി).

മനയമ്മ the wife of മൂസ്സത്; housewife in
Shaiva parlance.

മനയാട്ടി, മനയാൾ aM. housewife.

മനയാളി 1. N. pr. of a caste, ഊരാളി, see മ
ണിയാണി. 2. = മലയാളി.

മനസ്ഥാനത്തു നായർ N. pr. a fief under Cali-
cut. KU.

മനം manam, Tdbh. of മനസ്സു. 1. Mind ഒരു മന
മായിരിക്ക etc. മ. അഴിഞ്ഞു Bhr. melted by
love, അവളിൽ — VetC. he loves her. മ. മുറിഞ്ഞു
we are no more friends. മ. പൊറുക്ക to have
patience, to pardon. മ. ചേരുക to feel united.
കളിവാക്കു മ. ചേരാതവരോടു
പറകൊല്ല Anj.
(also indisposed for it). മഹീപതിയുടെ മനവും
ധരിച്ചാൽ VyM. have his opinion. മനമുളളവൻ
resolute. മനമറിയാതേ without will or malice.
മ. ചൊല്ലു B. supposition. കല്ലുകൊണ്ടോ മ. Bhr.
the heart. 2. the stomach or appetite മ. കെ
ട്ടു Mud. disgusted. മ. പിരിക, പുളിക്ക, മറിക
nausea. മ. എടുക്ക = കാലുക.

മനക്കരുത്തു fortitude മ. ഏറും മൌൎയ്യൻ Mud.;
മ. ഇല്ല V2. pusillanimous.

മനക്കലകം perturbation of mind

മനക്കാണ്പു CG. will = അക—, ഉൾക്കാ—the mind.

മനക്കാതൽ id. മ. മയക്കിനീ, മ. മദ്ധ്യേ വസി
ക്കേണം CG. also മനക്കുരുന്നു.

മനക്കേടു disinclination, aversion. V1.

മനക്കോൾ (loc.) strong emotion.

മനഗുണം = മനോഗുണം, as മ. ഉണ്ടായിരിക്കേ
ണം (epist.)

മനതണ്ടു RC. the mind; so ചിന്തിച്ചു മനതാ
രിൽ KR., മനതളിർ Bhr.

മനദോഷം V1. malice മ. കാട്ടുക (opp. മന
ഗുണം. — മനദോഷക്കാരൻ No.

മനന്തിരിച്ചൽ, — ന്തിരുത്തൽ conversion, Nasr.

മനപ്പകൎച്ച change (also distemper) of mind.

മനപ്പൊരുത്തം congeniality, harmony.

മനപ്രിയം V1. tender love.

മനമാടുക the heart to fail, cowardice.

മനമിടുക്ക് V1. firmness of mind.

മനമ്പിരിച്ചൽ, — മ്പിരൾ്ച, — മ്പുളിപ്പു, — മ്മറി
ച്ചൽ nausea, met. aversion.

മനമ്പോതം? Elsholzia paniculata, Rh.

മനയില MM., മനയോല GP 75. = മനശ്ശില S.
red arsenic.

മനവിശ്വാസത്തോടേ SiPu. devoutly.

മനനം mananam S. (മൻ) Minding, considera-
tion ശ്രവണവും മ’വും KeiN.; also fancy മ. =
മനസ്സിൽ ധരിപ്പതു VedD.

മനയുക manayuɤa So. (T. rather വന) No.
മനിയുക To fashion, form earthen ware, make
as a potter. — CV. മനയിക്ക, f. i. കലം.

VN. മനച്ചൽ (fr. മന, മന്നു?).
മനയുന്നവൻ = കുശവൻ.

മനസ്സു manassụ S. (manas, മൻ, L. mens,
mind). 1. The intellect മനസ്സിലായി= ബോ
ധിച്ചു understood, perceived, remembered, ആ
യതു മനസ്സിലാക്കി TR. made himself acquainted
with it. മനസ്സിൽ കിടക്കട്ടേ don’t disclose
it. മനസ്സിൽ ചക്കര prov. (opp. വായിൽ). മ’ൽ
വെക്ക to recollect. As imaginative faculty it
is distinguished from ചിത്തം & ബുദ്ധി. 2. will,
attention, വീരനെ വനത്തിലാക്കുവാൻ മ. വെ
ച്ചുളള മനുഷ്യൻ KR. who originated the idea

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/806&oldid=184952" എന്ന താളിൽനിന്ന് ശേഖരിച്ചത്