ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിശ്രത — മിഴി 821 മിഴി — മീട്ടുക

KU. 3. confusion, disorder. മകരത്തിലേനെ
ല്ലു മി’മാക്കുവാൻ, മുതൽ എല്ലാം മി’മാക്കുന്നവർ
who disturb the harvest, endanger property.
നാട്ടിലുളളവർ തമ്മിൽ ഇടഞ്ഞു മി’ങ്ങൾ ഉണ്ടായി,
നാട്ടിലേ മി. തീരും, തീൎക്ക TR. to pacify the
district. മി’മായ ഭവനം നന്നാക്കി TR. injured.

മിശ്രത S. 1. mixed state. 2. disorder നാ
ട്ടിൽ മി. കൾ ഉളളതു TR.

part. pass. മിശ്രിതം S. blended. അശ്രുധാരാജ
ലംകൊണ്ടു സുതാനനം മി’മാക്കി Nal. wetted.

മിസ്കീൻ Ar. miskīn & മ — Poor.

മിഷ്ടാന്നം mišṭānnam S. = മൃ — or മിഠായി.

മിഹിരൻ mihiraǹ S. & p. = മിത്രൻ The sun.

മിഹബാ഻ൻ P. mihr-bān, A friend = മിത്രം.

മിളകു miḷaɤụ T. aM. (C. meṇasu, Te. miryam,
S. മരിചം) Pepper മി. അരക്കഴഞ്ചു, കാട്ടുമിള
കിൻ വേർ a. med. V1., see മുളകു.

മിളനം miḷanam S. Meeting (മിഥ?); part. മി
ളൽകുണ്ഡലം CG., മിളൻമന്ദഹാസം Nal. tally-
ing, fitting.

p. part. മിളിതം S. joined, united

മിളിയം A measure (=വിളിയൻ?) in ൪൦ മിളി
യംകണ്ടം MR 264.

മിളിർ miḷir (C. T. thriving, budding, shining)
in ചത്തു മിളുന്നുപോയി (loc.) a corpse to swell
& decay.

മിഴാവു mil̤āvụ 1. (T. മുഴാ fr. മുഴങ്ങു). A great
drum, നടമി. V2. a smaller drum. തെളിമിഴാ
വോശ, മി’വൊലി കുമിറ Pay. നല്ലൊരു മി’വി
ന്മേൽ മെല്ല വീണുറങ്ങുന്നു KR. — മിഴാക്കൊട്ടി,
മിഴാവച്ചൻ a drummer. 2. a large pot = മി
ടാ. 3. (T. വിഴാ) തിരുമിഴാ a feast, holiday.

മിഴകു (T. മുഴവു) a drum മുരശുമി. പറ വലിയ
പടഹങ്ങളും Nal.

മിഴി mil̤i (Te. C. mir, miṇ = മിൻ; T. വിഴി, S.
മിഷ). 1. Eyeball, pupil of the eye (vu. കുട്ടി).
കനൽ മിന്നും മി. കളോടും Bhg. തിരുമി. ചു
വന്നു RS. മിഴിയിണ ചാലച്ചൂവപ്പിച്ചു KR. in
rage. കരിമീൻ എന്നപോലേ മി. കളും, തണ്ടാർ
മി.കൾ Si Pu. 2. the eye മാരി ചൊരിന്ത
നീർമി. യോടു RC. weeping. അംബുജമി. ക
ളിൽ അഞ്ജനം ചേൎത്തു, മി. കളിലകപ്പെടും will

be seen Bhr. മി. തുറന്നുനോക്കി Bhg. വഴിയേ
കാണുമ്പോൾ മി. തണുത്തീടും KR. 3. in Cpds.
= eyed ചഞ്ചലമിഴിയോടു Mud., മലമിഴിമാർ
(or അമല?, മല്ല?) CC, വരിമിഴിയാൾ (or വ
ര —) Bhr., വാരിജമിഴിയാൾ etc. രാജമിഴി q. v.
മിഴിക്കോൺ Anj. = കടാക്ഷം, so നിന്തിരുമി
ഴിത്തെൽ Anj. ബാലവാസന്തശ്രീയുടെ നീലമി
ഴിമുന CG.

മിഴിപ്പെടുക to look at ഉണൎന്നിട്ടൊരു നോക്കു
മി’ടേണ്ടേ Mpl. song.

മിഴിക്ക 1. To look up. കൺ മി’ക്കുന്നതിൻ
മുമ്പേ Bhr. in less than a moment. കൺമിഴി
ച്ചുകൂടാ രുധിരം കൊണ്ടു AR. 2. to look at
അവളുടെ മുഖത്തു നാള ഞാൻ മി’ക്കുന്നെങ്ങനേ
KR. without shame. മുഖത്തിങ്കൽ മി. (see മ
ൎയ്യാദ 3). 3. to cast looks നയനം ഇരിപതി
ലും കനൽ ചിതറുമാറു മി’ച്ചു AR. എന്നോടോ
കണു്ണുമി’ക്കുന്നു prov. to stare; to open the eyes
wide, look perplexed as in fever കണ്ണിണ
പൊങ്ങിച്ചു വമ്പിൽ മിഴിച്ചു CG.

VN. മിഴിവു f.i. മിഴിച്ചാലും അടെച്ചാലും ഇ
ല്ലൊരു മി. KumK. (so dazzling the light).

മിഴുങ്ങുക mil̤uṅṅuɤa (T. So. വി —, Te. mringu,
C. Te. mingu, C. Tu. nungu). To swallow ഗു
ളികയായി മി. a. med. മി’വാൻ വായ്പിളന്നു AR.
തീവ്രം മി’ങ്ങിനാൻ രക്ഷസ്സവളെ VetC. ആമോ
ദം പൂണ്ടു മി. CG. to devour. വാരിമി. AR. to
gulp down. പാവകൻ നമ്മെ മി. CG. (of fire),
രാഹുവരുന്നു നിന്നെ മി’വാൻ CG. (to the moon).
അരക്കർ പടയും മി. RC. ബ്രഹ്മാണ്ഡം മുഴുവനേ
മിഴുങ്ങി രാമൻ KR.; also to swallow injuries
ആയിരം മി. യാൽ ആണല്ല prov. — മിഴുങ്ങി
പ്പറക to slur, speak inarticulately.

CV. മിഴുങ്ങിക്ക to absorb.

മീ mī (& മികു, മിചു, mid etc.) 5. To be high,
above, see മീതു.

മീച്ചം B. ability, strength; (മീൎച്ച V1. valor).

മീടു No. (T. മുകടു top) the face മീടു താറിയതു
TP. തന്റെ മീടാകാഞ്ഞിട്ട് ആരാന്റെ ക
ണ്ണാടി പൊളിക്ക, കണു്ണും മീടും (fig. 473 1. 2
a.) prov. മീടിട്ടു കുടിക്ക to sip like animals.

മീട്ടുക mīṭṭuɤa 5. (മിടി). 1. To tap, fillip.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/843&oldid=184989" എന്ന താളിൽനിന്ന് ശേഖരിച്ചത്