ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീൎയ്യത്വം — വീശം 973 വീശുക — വീളുക

Pay. what sells well? 3. semen virile:=ബീ
ജം, തേജസ്സു f. i. ഐശം വീ. Siva's. വീൎയ്യശോ
ഷം KR. വീ'ത്തിൽ തുരീയാൎദ്ധം സുതസംഭവ
ത്തിന്നു നല്ക Bhr.

വീൎയ്യത്വം = 1. 2. വീ. പറക to boast.

വീൎയ്യപരാക്രമം heroic prowess.

വീൎയ്യപുരുഷൻ Bhr. a hero വീൎയ്യപുസാം യോ
ഗ്യമല്ലിതു AR.

വീൎയ്യവാൻ, വീൎയ്യശാലി KR. brave.

വീൎയ്യസ്തംഭനം (3) restraining the emission of
semen.

വീൎയ്യസ്വൎഗ്ഗം the heaven of heroes പുക്കു Bhr.
പ്രാപിക്ക Brhmd.; the paradise of Mpl.
martyrs വീരസ്വൎഗ്ഗം.

വീറു vīr̀ụ T. M. Te. (വിറു & വീൎയ്യം). 1. Stiff—
ness, grandeur, dignity പിള്ളരേകൂടക്കളിച്ചാൽ
വീ. കെടും prov. വീ. കാട്ടുക to act the grandee.
അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ
ടു രണ്ടു മൎത്യപോതങ്ങൾ Bhr. noble infants. വീ
റുള്ള രാക്ഷസർ AR. disdainful. 2. valour,
power വിറകമേറുമാറു, വീറേറും വാല്ലാളിമാർ,
വീറാൎന്നകുമ്പവൻ RC. — met. വീ. കാണിക്ക
No. to praise up goods, പിടിപ്പിക്ക to ask an
exorbitant price. ചക്കെക്കു വളരേ വീറുണ്ടു
is in great demand (& the supply scanty).
കാൎയ്യത്തിന്നു വീറായിപോയി grew notorious,
weighty.

വീറുക T. M. 1. to be grand. 2. B. to be
puffed up, inflated (വീൎക്ക).

വീൽ E. bill ൩ വീൽ എഴുതി TR.

വീശ 1. = മീശ q. v. — f. i. മേൽ മീശ ഇല്ലാതേ
ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ
ശയും നീട്ടി Bhg. (as വാനപ്രസ്ഥൻ). 2. T.
Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5
drs. avoirdupois or 3 lbs. 9. oz. Troy), 8 = 1
Maund of 25 lbs.

വീശം vīšam T. M. (C. Tu. — സ). 1. = വീതം
Share ചേകവൎക്കു വീയം കൊടുത്തു Pay. paid
the sailors. 2. 1/16 gold—fanam or a rice—corn's
weight of gold (=നെന്മണിത്തൂക്കം CS., ൧ വീ
ശത്തൂക്കം CS.). പണം ൧ഠ൫൧ വീശം ൭ TR. ഒരു
വീ. എകിലും കൊടുക്കാതേ, ൧ വീ. പോലും നി

ല്പിക്കയില്ല TR. പണത്താൽ അര വീ. തന്നില്ല
TP. വീശവും കൂടാതേ ചെല്ലുന്നു CG. (al. മീശം
൧ഠ = പണമിട ൧); also 1/16 inch; വീ. പടി
1/16, കാലേവീശം അരവീശം ഉറുപ്പിക = 5½ As.,
കാൽ വീശം ഉ. ¼ As. Palg.

വീശക്കണക്കു fractions.

വീശുക vīšuγa T. M. വീചു, C. Tu. ബീസു,
S. വീജ = വീയുക (വിശ). 1. To fan ചാമരം
എടുത്തു പതുക്കേ വീശി KR. താലവൃന്തം ആദാ
യ വീശി ശ്രമം തീൎത്താൾ CC. 2. to blow കാ
റ്റു തുറന്നു വീശുന്നു Palg. = ശക്തിയോടേ. മന്ദ
വായുക്കളും വീശുന്നു ശീതളം SiPu. പവനൻ അ
വൻ മെയ്യിൽ പതുക്കേ വീശി KR. 3. = വീയു
ക 4. to throw a net വീശിന വലെക്കു prov.;
also മീൻ വീശി caught fish. തീക്കു വീശുക No.
lighting a fire (നെരിപ്പോട്ടിൽ) in a boat to
attract fish which is put out before the net
is thrown. — met. f. i. പന്തൽ to spread, i. e
. erect. ചുറെച്ചു വീ. 374. 4. to emit a scent
or rays.

CV. വീശിക്ക To get oneself fanned ചാ
മരം ഇരുപാടും വീ'ച്ചു KR. ആലവട്ടവും വെൺ
ചാമരവും വീ'പ്പൂതും ചെയ്തു KU. ദുഷ്ടബ്രാഹ്മ
ണനെ തടവിൽ വെപ്പിച്ചു ശവത്തിന്റെ കേ
ശംകൊണ്ടു വീ'ച്ചു രാജ്യത്തിന്നു വെളിയിൽ ക
ളയേണം VyM.

വീശുകോൽ V1. a gimlet to bore eyes into
needles; a fishing—hook.

വീശുവല a casting net = വീച്ചു —.

വീശേറി a fan = വിശരി (loc).

വീളി B. Vile — വീളിത്വം villany (വീഴ്, വീൺ).

വീളുക Vīḷuγa & മീ — q. v. (vīl Te. back).
1. v. n. To return വീണ്ടു നിജഗൃഹേ ചെന്നു
Bhg. വീണ്ടനർ പിന്നേയും RC. പുലിവായിൽ
നിന്നു വീണ്ടു പോയ ഏണം escaped. തുമ്പി
ക്കയ്യിന്നു വീണ്ടു CG. 2. v. a. to get back സീ
തയെ വീണ്ടു KR. വേദങ്ങൾ വീണ്ടു‍ MP. re—
covered. ദത്തനാകും സുതനെ വാസുദേവൻ വീ
ണ്ടാൻ CC. took back. മാതൃദാസ്യം ഇതുകൊ
ണ്ടു വീണ്ടാൽ Bhr. to redeem. പിഴയാളിയെ
വീ'വാൻ PP. to release. 3. to avenge കൊ
ന്നതു വീൾവാൻ Bhg. ഇതു വീളാതേ ഇരുന്നാൽ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/995&oldid=185141" എന്ന താളിൽനിന്ന് ശേഖരിച്ചത്