ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

5.) ആറു, ഏറു — ആറ്റു, ഏറ്റു. (റ്ത്തു)

തിൻ, (തീൻ) — തീറ്റു.

ഞേലു, അകൽ — ഞേറ്റു, അകറ്റു.

6.) കായു, — കാച്ചു-(കായ്ത്തു).

300. 4. പ്പു-വു. എന്ന ക്രിയാനാമങ്ങളാൽ ഇക്കന്തനാമജ
ങ്ങൾ ഉണ്ടാക്ക.

1.) (കൾ്ക്ക). കക്ക, ഒക്ക, പൂക്ക-കപ്പിക്ക, ഒപ്പിക്ക, പൂപ്പിക്ക.

ഇങ്ങിനെ ബലക്രിയകളിൽ നിന്നത്രെ.

2.) അറി — അറിവിക്ക, അറിയിക്ക.

ഇടു, ചെയി — ഇടുവിക്ക, ഇടീക്ക, ചെയ്യിക്ക.

പെറു, തരു — പെറുവിക്ക, തരുവിക്ക.

3.) ശേഷം അബലക്രിയകൾക്ക-ഇക്ക-തന്നെ മതി.

കാൺ, — കാണിക്ക, ചൊല്ലിക്ക, വാഴിക്ക.

301. 5. ചില ധാതുക്കൾ്ക്കും രണ്ടു മൂന്നു തരമായിട്ടു ഹേതുക്രി
യകൾ ഉണ്ടാകും-ഉ-ം.

കാൺ — കാണിക്ക, കാട്ടുക, കാട്ടിക്ക

നടക്ക — നടത്തുക, നടത്തിക്ക, നടപ്പിക്ക

വരിക — വരുത്തുക , വരുവിക്ക, വരുത്തിക്ക

അടങ്ങു — അടക്കിയും അടക്കിപ്പിച്ചും (=അടക്കിച്ചും)-കേ. ഉ.

സത്യം ചെയ്യിപ്പിച്ചാൻ-മ. ഭാ. (=ചെയ്യിച്ചു); രാജാവിനെ കൊല്ലിപ്പി
ച്ചു (ചാണ); പട്ടം കെട്ടിപ്പിക്ക.

302. 6. വാഴിക്ക-എന്നു പറയേണ്ടിയ ദിക്കിൽ-അരിയിട്ടു വാഴു
ന്നീത്തിടുക-എന്നിങ്ങിനെ (കേ. ഉ.) ക്രമം തെറ്റിയ ചില രൂപങ്ങളും
കാണ്മാനുണ്ടു.

303. 7. പല ഹേതുക്രിയകൾ്ക്കും അൎത്ഥം അകൎമ്മകം അത്രെ.

ഉം-നുരു മ്പിച്ചു പോക. (നള); മിന്നിച്ചു പോയി; പൊട്ടിച്ചു വന്നു; വൈകിച്ചു
പോയി-ഞെട്ടിച്ചു (കൃ. ഗാ.)-അലറിച്ചിരിക്ക. (ഭാഗ.) ഞാലിച്ച മുല (കേ.രാ.)-കൊ
ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക മുതലായവ.

ഇവ സമഭിഹാരവൎണ്ണനക്രിയകളുടെ ഒരു ഭേദം അത്രെ
(289-290)

304. II. Sanscrit Verbs സംസ്കൃതക്രിയാരൂപം മലയായ്മയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/102&oldid=182237" എന്ന താളിൽനിന്ന് ശേഖരിച്ചത്