ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ൽ നന്നെ ദുൎല്ലഭമായി നടക്കുന്നു. വൎത്തമാനം (204) -ത്വ-യ-വി
നയെച്ചങ്ങൾ (226. 287)-തും (228)-വിധി (240-244)-മുതലായതു മുന്നം
സൂചിപ്പിച്ചിരിക്കുന്നു. ഇനി പേരെച്ചങ്ങളൊട് ഒത്തു വരുന്ന
ചില കൃദന്തങ്ങളെ ചൊല്ലുന്നു.


a. Sanscrit adjective Participles.

305. 1.) അൽ വസൻ (പു) വസന്തി, വസതി. (സ്ത്രീ) വ
സൽ (ന)=വസിച്ചിയങ്ങുന്ന. മിളൽ-കുണ്ഡ
ലം (കൃ. ഗാ.)-ഭവിഷ്യത്ത്, ഭവിഷ്യൽ (ന)=
ഭവിപ്പാനുള്ളത്.
2.) മാന-ആന കുൎവ്വാണൻ (പു)=കുൎവ്വൻ=ചെയ്തീയങ്ങുന്ന-
ശ്രൂയമാണൻ=കേൾ്ക്കപ്പെടുന്നവൻ.
3.) ത പതിതം = വീണതു - കൃതം = ചെയ്യ
പ്പെട്ടതു-ശ്രുതം, സ്ഥിതം, ഉക്തം, ജാതം,
സിദ്ധം, ബദ്ധം, പൃഷ്ടം, സൃഷ്ടം.
ൟ വക പലവും കൎമ്മത്തിൽ അല്ല ഭാവത്തി
ൽ അത്രെകൊള്ളിക്കാം-ഉ-ം. അഹങ്കൃതരായി
ഭീതരായ്നിന്നു-നിൎഭീതരായി-ലുബ്ധൻ-സുഖിത
യായി.
4.) ന ഭിന്നം=ഭേദിക്കപ്പെട്ടതു ഛിന്നം, ഖിന്ന
ൻ, ഛന്നൻ, -ഭഗ്നം-പൂൎണ്ണം=പൂരിതം വി
സ്തീൎണ്ണം, വിഷണ്ണൻ.
5.) തവൽ ഉക്തവാൻ = വചിച്ചിട്ടുള്ളവൻ കൃത
വാൻ.
6.) തവ്യ-അനീയ-യ കൎത്തവ്യം, കൃത്യം; കാൎയ്യം=(ചെയ്യപ്പെടു
വാൻ യോഗ്യം)-വക്തവ്യം, വചനീയം,
അവാച്യം - ഗ്രാഹ്യം, ത്യാജ്യം - അവജ്ഞേയ
ൻ-നിന്ദ്യൻ, വന്ദ്യൻ, അവദ്ധ്യൻ.

306. b. Derivatives from Sanscrit Nouns ശേഷം സംസ്കൃത
ക്രിയകൾ മലയായ്മയിൽ പൂകുന്നതു നാമജങ്ങൾ ആയിട്ട
ത്രെ—വിലസുക (വിലസനം)-കവളുക (കബളം)-കെന്തുക (ഗന്ധം) ക
നക്ക (ഘനം)-ഉഷെക്ക (ഉഷഃ)-ഇങ്ങിനെ അല്പം ചിലത് ഒഴിച്ചു
ള്ള സംസ്കൃതനാമജങ്ങൾ എല്ലാം ഇക്കന്തങ്ങൾ അത്രെ (291).

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/103&oldid=182238" എന്ന താളിൽനിന്ന് ശേഖരിച്ചത്