ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

3.) Poetical description of Qualities കവികളുടെ ഗുണവൎണ്ണ
നത്തിങ്കൽ.

ഉ-ം ഉഗ്രൻ ദശാസ്യൻ. വീരൻ ദശമുഖൻ (ഉ. രാ.) നിൎല്ലജ്ജൻ ദുൎയ്യോധനൻ;
അവൾ പെറ്റവൻ ഒരു നന്ദനൻ (മ. ഭാ.) മാങ്കണ്ണിസീത (കേ. രാ.) ബ്രഹ്മസ്വം പ
ശുവിനെ (പ. ത.) വില്ലാളിഫല്ഗുനൻ (സ. ഗോ.)

ജന്മനാശാദിഹീനൻ കന്മഷവിനാശനൻ നിൎമ്മലൻ നിരുപമൻ കൃഷ്ണനങ്ങെഴു
ന്നള്ളി (മ. ഭാ.) ഏകനായി ആദ്യന്തഹീനനായി നിഷ്കളൻ നിരഞ്ജൻ നിൎഗ്ഗുണ
ൻ നിത്യൻ പരൻ സൎവ്വവ്യാപിയായിരിപ്പവനത്രെ പരമാത്മാവ് (വില്വ).

4.) Agreement of cases in Poetry പദ്യത്തിൽ വിഭക്തിപ്പൊരുത്ത
വും വന്നു പോകും.

ഉ-ം മന്ദിരേ മനോഹരേ (നള)

5.) Personal pronouns പ്രതിസംജ്ഞകളിൽ.

ഞാൻ ഒരു പുരുഷൻ താൻ കണ്ടിരിക്കവേ (ചാണ.) ഏഷ ഞാൻ .... 523
കാണ്ക.


b. സംഖ്യകളാലെ നാമവിശേഷണം.

Definite Numeral Attributives

372. Position; 1. Cardinals preceding the Noun സംഖ്യാനാമവും
അളവുതരങ്ങളെ കുറിക്കുന്ന നാമവും മുന്നിലാക്കി പ്രധാനനാമ
ത്തോടെ വിഭക്തിപ്രത്യയം ചേൎക്കുക തന്നെ ഏറ്റം നടപ്പു.

1.) Singular Number ഏകവചനത്തോടെ (349. 3)

ആയിരം ഉപദേശം അഞ്ചനൂറായിരം തേർ (ദെ. മ.) അമ്പതു കോടിപ്പണം
(നള). ൟരേഴുപതിനാലു ലോകത്തിലും. കോടിസൂൎയ്യനും (പ്രഹ്ല)

2.) Plural Number ബഹുവചനത്തോടെ.

ഉത്തമഗുണരായുള്ളൊരെട്ടു മന്ത്രികൾ അനേകമായിരം പശുക്കൾ (കേ. രാ.)
അമ്പതു ലക്ഷം പശുക്കളെ (നള)

3.) Names of Materials and Collectives Singular Number തരനാമ
ത്തോടെ ഏകവചനം.

ഒരു തുള്ളി വെള്ളം. ഒരു ചുള ഉള്ളി. രണ്ടു മുറി തേങ്ങാ. നൂറു പ്രകാരം ചെവി
യിലേ വ്യാധി എല്ലാം (വൈ. ശ.) 10 ഇടങ്ങഴി നെല്ലു. നാല്പിടി നെല്ലിനെ യാചിച്ചു
(കൃ. ഗാ.) മൂവാണ്ടുകാലം പിരിഞ്ഞു-(ശി. പു.) കാല്ക്ഷണം കാലം കളയാതെ. 6 നാഴിക
നേരം. എട്ടു പലം. 5000 സംവത്സരം കാലം (ദേ. മാ). പുകുകിന്നു 524 പണം വില
(ക. സാ.) 2 പണം കൂലി. നൂറ്ററുപതു കാതം ഭൂമി. മുക്കാതം വഴി നാടു-(കേ. ഉ.) നൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/124&oldid=182259" എന്ന താളിൽനിന്ന് ശേഖരിച്ചത്