ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

ഷാൎത്ഥം (നള). ഗാന്ധൎവ്വവിവാഹം അഞ്ചാമത് എത്രയും മുഖ്യം (മ. ഭാ.) രണ്ടാമതാകി
യ മാസം. നാലാമതാം മാസം (ഭാഗ.)

380. 5. Distributives ഹരണസംഖ്യകൾ്ക്ക (156) ഉദാഹര
ണങ്ങൾ.

ഇവ ഓരൊന്നു കാല്പണത്തൂക്കം പൊടിച്ചു; ചന്ദനം ചുക്കും ഇവ എൺ്പലം കൊ
ൾ്ക. ഇവ സമം കൊൾ്ക. ഇവ ഓരൊന്നു ആറാറു കഴഞ്ചു കൊൾ്ക (വൈ. ശ.) പുത്രരെ
ഓരൊന്നിൽ ഉല്പാദിപ്പിച്ചു പതുപ്പത്തവൻ-(കൃ. ഗ.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം ക
ഴിഞ്ഞിട്ടും പതിനാറീതു നാഴിക; തുലാസങ്ക്രമത്തിന്നു മേല്പ്രകാരം പതുപ്പത്തുനാഴിക-
(തീ. പ.)


C. പ്രതിസംഖ്യകളാലേ നാമവിശേഷണം.

INDEFINITE NUMERAL ATTRIBUTIVES.

381. Joined without the aid of adjective Participles മേൽപറഞ്ഞ
അളവുതരനാമങ്ങൾ (371) സംഖ്യാവാചികളായി പേരെച്ചം കൂടാ
തെ ചേരുന്നു.

1.) Preceding the chief Noun പ്രധാനനാമം അവസാനിക്കും.

മേത്തരം കല്ലു-(പ. ത.) ഒക്ക ഇവണ്ണം ബഹുവിധം കൎമ്മങ്ങൾ-(സഹ.) യാതൊ
രു ജാതിശീലം, യാതൊരു ജാതികൎമ്മം (ദേ. മാ.) അവൻ്റെ വക പണ്ടങ്ങൾ.

2.) Following the chief Noun പ്രധാനനാമം മുഞ്ചെല്ലും.

ആളുകൾ ഉണ്ടു സംഘം (കൃ. ച.) കാമക്രോധങ്ങൾ ആയ വീചികൾ പലതരം;
പെറ്റാൾ ഗോക്കളെ ബഹു വിധം. (മ. ഭ.) പുഷ്പങ്ങൾ തരം തരം കണ്ടു (കേ. രാ).

382. Numerals of universality may follow or precede the Noun
സൎവ്വനാമങ്ങൾ (139) മുന്നിലും പിന്നിലും ചേൎന്നു വരും.

1.) എല്ലാമരങ്ങളും. സൎവ്വലോകവും. സകല മനുഷ്യരും. അഖിലവും വന്നകാ
ൎയ്യങ്ങൾ (ഉ. രാ.) എല്ലാം ഗ്രഹിക്കാം വിശേഷങ്ങൾ. (നള).

2.) ഇന്നവ എല്ലാം ഒക്ക ഞങ്ങളെ കേൾ്പിക്ക. (വില്വ). വിരല്ക്കെല്ലാം (വൈ.
ച.) ചിലൎക്കെല്ലാം (മ. ഭാ.)— —മക്കൾ്ക്ക് ഒക്കവെ (മ. ഭാ.) അസ്ഥികൾ ഒക്കപ്പാ
ടെ 360 (വൈ. ച.) ഇവർ ഒക്കയും ഇങ്ങനെ ഒക്ക ഭവിച്ചു (കേ. ഉ.)— —വംശം
ആക മുടിപ്പാൻ. ഇതാകവെ. ധീരത അറവെ കൈവിട്ടു (ര. ച.) ഉള്ള പൊരുൾ
അടയ കൊണ്ടു (മ. ഭ.) ദ്വാദശസംവത്സരം മുഴുവൻ വൃത്താന്തങ്ങൾ മുഴുവൻ (മ.
ഭാ.) ബ്രഹ്മാണ്ഡം മുഴുവനെ വിഴുങ്ങി. ശത്രുഗണങ്ങളെ നിശ്ശേഷം ഒടുക്കി (കേ.
രാ.) വംശം അശേഷവും (മ. ഭാ.) എന്നോടുള്ളതത്രയും ഇത്യാദി.

383. Use of Indefinite Numerals formed with the Pronouns എ:എ
പ്രതിസംജ്ഞയാലുള്ള അസീമവാചിയുടെ പ്രയോഗം പലതും.

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/127&oldid=182262" എന്ന താളിൽനിന്ന് ശേഖരിച്ചത്