ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

ടും മലയും നദികളും എങ്ങുമേ ഓടി. സേനയെ നാലു ദിക്കുമയച്ചു (കേ. രാ.) എണ്ഡി
ശയും മണ്ടിനർ (ര. ച.) പല ദിക്കും സഞ്ചരിച്ചു (നള.) തീൎത്ഥങ്ങൾ ഒക്കവെ ചെന്നു
ചെന്നാടിയാടി (കൃ. ഗാ.)

ഇടവലമുള്ളവർ. രണ്ടു ഭാഗവും നിന്നു (മ. ഭാ.) ഏറിയ ആൾ ഇരുപുറവും വീ
ണു (ഠി.) ഞാൻ മറ്റെപ്പുറം വൎത്തിക്കയില്ല (മ. ഭാ.) ഗിരിക്കു വടക്കു ഭാഗമേ (ഭാഗ.)
കിഴലൂരും കരുമ്പട്ടൂരും ഉള്ള ലോകർ (കേ. ഉ.) പൈയനൂർ വാഴുന്ന മന്നവൻ (പൈ.)
സുരമാനുഷപശുപക്ഷികൾ രൂപം എല്ലാം അഭേദമായി വിഷ്ണു വൎത്തിച്ചീടു (വില്വ.)

2.) Noting way, course, limit etc. മാൎഗ്ഗപൎയ്യന്താദികളിൽ.

കടല്വഴിയും മലവഴിയും വരുന്ന ശത്രുക്കൾ (കെ. ഉ.) ആകാശമാൎഗ്ഗമേ കൊണ്ടു
പോയി (കേ. രാ.) വീരന്മാർ പോം വഴി പോയാൻ (കൃ. ഗാ.) ആറു നീന്തും, കടവടു
ത്താൽ; കരയണഞ്ഞു (പ. ചൊ.) അക്കരക്കടപ്പാൻ അപ്പുറം ചെന്നു, വല്ലേടവും പോ
യി (ചാണ.) കാശി മുതൽ രാമേശ്വരം വരെ സഞ്ചരിച്ചു. കന്യാകുമാരി പൎയ്യന്തം.

3.) തോറും.

a. ബഹുവചനത്തൊടെ.

രാജ്യങ്ങൾതോറുമയച്ചു. കൈകൾതോറും ജേഷ്ഠന്മാരെ എടുത്തു. ശാഖകൾതോ
റും നനെക്ക (മ. ഭാ.) ദ്വീപങ്ങൾതോറും പോയി-(ചാണ). കൎണ്ണങ്ങൾ തോറും നടന്ന
വാൎത്ത (കൃ. ഗ.) ഇന്ദ്രിയങ്ങൾതോറും അപ്പതുപ്പത്തു നാഡികൾ (വൈ. ച.)

b. ഏകവചനത്തൊടെ.

അവറ്റിന്തീരംതോറും വായ്ക്കുന്ന വൃക്ഷങ്ങൾ. തോട്ടംതോറും (ഉ. രാ.)

402. 2. Indicating Measure പ്രമാണക്കുറിപ്പായതു.

1.) നടന്നു നാലഞ്ചടി (കൃ. ച.) ബ്രാഹ്മണൎക്കു 6 അടി തിരിക. (കേ. ഉ.) നാലു നാ
ൾ വഴി ദൂരം (ഠി.) കൂവീടു മണ്ടി (മ. ഭാ. പത്തു യോജന ചാടുവൻ. നൂറു വില്പാടു ഏ
റികിൽ (കേ. രാ.) ചാൺ വെട്ടിയാൽ മുളം നീളും. ചാൺ പദംനീങ്ങാതെ (കൃ. ഗാ.)
അരവിരൽ ആഴം മുറികിൽ (മമ.) എെവിരലമൎത്തു താഴ്ത്തി (മ. ഭാ.) ഒരു വിരൽ താ
ഴെ പലകമേൽ വെള്ളം 11 ആൾ നിന്നു (വ്യമ.) ദ്വാദശയോജന നീളമുണ്ടാനയും, 4
ആന പ്രമാണം ആഴവും, 3 നാഴിക വഴി ചതുരവും ആയിട്ടൊരു ചിറ (മ. ഭാ.)

2.) അവറ്റിൻ സ്ഥാനത്തിങ്കന്നു ഒരു സ്ഥാനം കരേറ്റി (ത. സ.) അതിൽ ഒ
ർ എണ്മടങ്ങു വലിയ (ര. ച.)

3.) ഒന്നലറി. കനിഞ്ഞൊന്നു തൃക്കൺ പാൎത്തു (അ. രാ.) ബന്ധു ആറു കരയു
ന്നതു. പത്തു നൂറാൎത്തു (മ. ഭാ.)

നാലഞ്ചു ഖണ്ഡിച്ചു (പ. ത.) വൃത്തത്തെ 24 ഖണ്ഡിക്ക. 24 താൻ, ഏറ താൻ പ
കുക്ക (ത. സ.) തല നൂറു നുറുക്കി (കൃ. ഗാ.)

4.) അണു മാത്രമപമാനം (മ. ഭാ.) പിതൃവാക്യം അണു മാത്രം പോലും അതി
ക്രമിക്ക. (കേ. രാ.) അതു പ്രസംഗം പോലുമറിഞ്ഞില്ല. കുണ്മണി പോലും കുറഞ്ഞില്ല
ഭീമൻ; മെരുവും കടുകമുള്ളന്തരം ഉണ്ടു നമ്മിൽ (മ. ഭാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/134&oldid=182269" എന്ന താളിൽനിന്ന് ശേഖരിച്ചത്