ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

ണാട്ടോടിടയിൽ (കേ. ഉ.) ദക്ഷിണസൂത്രാഗ്രത്തിങ്കന്നു പൂൎവ്വ സൂത്രാഗ്രത്തോട് ഒരു
കൎണ്ണം കല്പിച്ചു (ത. സ.)

Two Socials ഇട എന്നതിനോട് രണ്ടു സാഹിത്യങ്ങളും ചേരും.

ൟശകോണോടു നിരൃതികോണോടിടയുള്ള കൎണ്ണം. ഇഷ്ട പ്രദേശത്തോടിടെ
ക്കു (ത. സ.) ചുണ്ടൂന്നിയോടു പെരുവിരലോടു നട്ടുവരയിൽ. മുലയോടു മുലയിടയിൽ
നോം (വൈ. ശ.) മുടിയോടടികളോടിടയിൽ (ര. ച.) മുടിയോടടിയിട മുഴുവൻ.
അടിമുടിയോടിടയിൽ (ചാണ.) തിരുമലരടിയോടു തിരുമുടിയോട തിരുവുടൽ
(ഹ. കീ.)

444. Used with Verbs of speaking etc. ചൊല്ലാദികളിൽ
പുരുഷസാഹിത്യം നടപ്പള്ളതു (413.)

ഉ-ം ഇവ്വണ്ണം എന്നോടു നിന്നോടു ചൊല്ലുവാൻ അവർ പറഞ്ഞയച്ചു (നള.)
അവനോടുത്തരം ചൊല്ലി (കൃ. ഗ.) നിന്നോടു പറഞ്ഞു തരും (ദേ. മാ.)

അവരോടു കഥയെ ധരിപ്പിച്ചു. (414) ഭൂപതിയോടു കേൾ്പിച്ചു. ഭവാനോടു ഗ്ര
ഹിപ്പിച്ചു (നള.) പുത്രനോടു പഠിപ്പിച്ചു. താതനോടയപ്പിച്ചു കൊണ്ടു (കേ. രാ.) അവ
നോടു പലവും ഉപദേശിച്ചു (ചാണ.) അവനോടിതിൻ മൂലം ബോധം വരുത്തുവാൻ
(പ. ത.) എന്നോടു നിയോഗിച്ചു (ഉ. രാ.) പോത്തോടു വേദം ഓതി (പ. ചൊ.)

ഇതിന്നു ചതുൎത്ഥിയും നടക്കുന്നു.

(ഞങ്ങൾ്ക്കു അരുൾ ചെയ്ക. മമ കേൾ്പിക്ക (മ. ഭാ.) തമ്പിക്കു ബുദ്ധി പറഞ്ഞു
(കേ. ര.)

ചിലപ്പോൾ അവനെ നോക്കി ഉരചെയ്തു (മ. ഭ.)

445. Preferable to all, with Verbs of asking, receiving etc. ഇര
ക്കുന്നതിന്നും വാങ്ങുന്നതിന്നും പഞ്ചമിയെക്കാൾ സാഹിത്യം നല്ലൂ.

ഉ-ം എന്നോടു ചോദിച്ചു, അൎത്ഥിച്ചു. മൂവടിയെ മാബലിയോടിരന്നു (ര. ച.) 413.

സൌമിത്രിയോടു വില്ലു വാങ്ങി (സീവി.) ഭാൎയ്യയോടാശിസ്സ് പരിഗ്രഹിച്ചു. (മ.
ഭാ.) അയനോടു വരം കൊണ്ടു (കേ. ര.) എന്നോടു മേടിച്ചു. നിങ്ങളോടെ താനും
ഗ്രഹിച്ചു. രാമനോടനുജ്ഞ കൈക്കൊണ്ടു (അ. രാ.)

പ്രജകളോടൎത്ഥം പറിക്ക (സഹ.) അവനോടു നാടു പിടിച്ചടക്കി (കേ. ഉ.)
ലുബ്ധനോടൎത്ഥം കൈക്കലാക്കിയാൽ (പ. ത.)

ശാസ്ത്രം അവനോടു പഠിച്ചു. (മ. ഭ.)

446. a. Denoting good or evil done to some body ഒരുവങ്കൽ
ഗുണദോഷങ്ങളെ ചെയ്യുന്നതിന്നും ൟ വിഭക്തി കൊള്ളാം.

ഉ-ം. താതനോടു ചെയ്ത അപരാധം (ഭാഗ.) നിങ്ങളോടു ഒരു ദോഷം ചെ
യ്തു. ജനത്തോടു വിപ്രിയം ചെയ്ക (നള.) ജനനിയോടപമതി ചെയ്യാതെ (കേ. ര.)

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/151&oldid=182286" എന്ന താളിൽനിന്ന് ശേഖരിച്ചത്