ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

2.) കൂടി.

ആശ്ചൎയ്യത്തോടും കൂടി ചോദിച്ചു (വില്വ)

3.) ഒരുമിച്ചു.

ദമയന്തിയോട് ഒരുമിച്ചു സ്വൈരത്തോടെ വാണു (നള.) ഞങ്ങളെ ഒരുമിച്ചു
ണ്ടായിരുന്നവൻ നിങ്ങളോട് ഏകീകരിച്ചു ഞാൻ പോരുന്നു (പ. ത.)—

4.) ഒന്നിച്ചു.

നിന്നോട് ഒന്നിച്ചു വസിക്കും (നള.) ഭാൎയ്യയൊട് ഒന്നിച്ചു മേവും (വേ. ച.)

5.) ഒക്ക, ഒത്തു.

മങ്കമാരോട് ഒക്കപ്പോയി (ശി. പു.) ഋഷികളോട് ഒത്തതിൽ കരേറി (മത്സ്യ.)
ജനങ്ങളോടു ഒത്തു തിരിഞ്ഞു (കേ. ര.)

6.) ഒപ്പം (പടുവാക്കായി ഒപ്പരം.)

ഞങ്ങളോട് ഒപ്പം ഇരുന്നാലും (ചാണ.)

7.) കലൎന്നു.

പൌരന്മാരോടു കലൎന്നു. ഘോരസേനയുമായിട്ടു ചെന്നു (കൃ. ഗ.)

8.) ഏ.

പടയോടേ അടുത്തു വന്നു (കേ. ര.) വേടരോടേ വസിച്ചു. ബുന്ധുക്കളോടേ സു
ഖിച്ചു വാണു (നള.) പുക്കിതു പടയോടേ (മ. ഭ.) മന്ത്രി എന്ന പേരോടേ നടക്ക
(പ. ത.)

454. Adverbial Participles used instead of the Social ഓടു എ
ന്നതിന്നു പകരം ചിലവിനയേച്ചങ്ങളും പ്രയോഗിക്കാം.

1.) ഉ-ം ആയി.

വാളുമായടുത്തു (ചാണ.) തുഴയുമായി നിന്നു (മ. ഭ.) ദണ്ഡുമായി മണ്ടും (കൃ. ച.)
മാമരവുമായുള്ള കൈ. വന്നാർ വിമാനങ്ങളുമാകിയെ (ര. ച.) മരുന്നിനെ പഞ്ചതാ
രയും പാലുമായി കുടിക്ക (വൈ. ച.)

ആരുമായിട്ടു യുദ്ധം (വൈ. ച.) കൌരവരും പാണ്ഡവരുമായി വൈരം
ഉണ്ടായി. അവരുമായിട്ടേ ഞങ്ങൾ്ക്കു ലീലകൾ ചേൎന്നു കൂടൂ. സേനയുമായി ചെന്നു (കൃ.
ഗ.) ഇയ്യാളുമായിട്ടു കണ്ടു (നള.)

മൂവരുമായി പൎണ്ണശാല കെട്ടി വസിച്ചു (ഉ. രാ.)=അൎത്ഥാൽ താൻ
ഇരുവരോടു കൂട, ആകെ മൂവരും.

കാഴ്ചയുമായിട്ടു പാച്ചൽ തുടങ്ങി (കൃ. ഗ.) എന്നതിന്നു ചതുൎത്ഥീഭാവം.

2.) കൂടി,-ചേൎന്നു,-ഒന്നിച്ചു,-ആയൊക്ക.

ഉ-ം അവൾ തൂണും ചേൎന്നു നിന്നു (പ. ത.) വിപ്രരും താനും കൂടി അത്താഴം
ഉണ്ടു (മ. ഭാ.) വാനോർ മുനികളും ഒക്കവെ ഒന്നിച്ചു. ബ്രഹ്മിഷ്ഠന്മാരായൊക്ക നാം
വസിക്ക (കേ. ര.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/154&oldid=182289" എന്ന താളിൽനിന്ന് ശേഖരിച്ചത്