ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

3.) പൂണ്ടു,-ഉൾ്ക്കൊണ്ടു,-കലൎന്നു,-ഉയന്നു,-ഉറ്റു,-ആൎന്നു,-
ഇവറ്റിന്ന് അവ്യയീഭാവം (446.)

ദാസ്യഭാവം പൂണ്ടു, ദാസ്യഭാവേന (മ. ഭാ.) വിഭ്രമം കൈക്കൊണ്ടു (അ. ര.)
മോദം ഉൾ്ക്കൊണ്ടു, മന്ദഹാസം പൂണ്ടുരെച്ചു (വില്വ.) ൟൎഷ്യ കലൎന്നു ചൊല്ലി. മാനമി
യന്നു വരിക (മ. ഭാ.) കനിവുറ്റു, സന്തോഷം ആൎന്നു പറഞ്ഞു (ചാണ.)

4. ചതുൎത്ഥി. DATIVE.

455. Denotes drawing near a place ചതുൎത്ഥിയുടെ മൂലാൎത്ഥം
ഒരു സ്ഥലത്തിന്നു നേരെ ചൊല്ലുക അത്രെ.

ഉ-ം കടല്ക്കു=പടിഞ്ഞാറോട്ടു, കോട്ടെക്കു ചെന്നു. ദിക്കിനുപോയി (നള.) രാ
ജധാനിക്കു നടന്നു (ഭാഗ.) യമപുരത്തിനു നടത്തി. കാലനൂൎക്കയക്ക (ര. ച.) ആ
കാശത്തിന്നെഴുന്നെള്ളി (കേ. ഉ.)

കുറിക്കു വെച്ചാൽ മതില്ക്കു കൊൾ്ക. വള്ളിക്കു തടഞ്ഞു (പ. ചൊ.) തലെക്കു തല
കൊണ്ടടിക്ക. (മ. ഭാ.) കവിൾ്ക്കുമിടിക്ക; തലെക്കും മേല്ക്കും തേക്ക. മൂൎത്തിക്കു ധാരയി
ടുക (മമ.) ലാക്കിന്നു തട്ടി (ചാണ) കഴുത്തിന്നു കൊത്തി. കാല്ക്കു കടിപ്പിച്ചു. വാൾ
അരെക്കു ചേൎത്തു കെട്ടുക. പാശം കഴുത്തിന്നു കെട്ടി (ക. ര.) പുരെക്കു തീ പിടിച്ചു-
കൈക്കു പിടിച്ചാശ്ലേഷം. വെള്ളത്തെ കരെക്കേറ്റി (പ. ത.) സഞ്ചി അരെക്കു കെ
ട്ടി. കരെക്കെത്തിച്ചു, കരെക്കണയും. പുരിക്കടുത്തു, തീക്കടുത്തു (മ. ഭ.) ഇവ മു
തലായവറ്റിൽ സാഹിത്യവും സാധു (438.)

456. Adverbs of Place require the Dative ദിഗ്ഭേദങ്ങളെ ചൊ
ല്ലുന്ന നാമങ്ങളോടു ചതുൎത്ഥി ചേരുന്നതു.

ഉ-ം നദിക്കു പടിഞ്ഞാറെ. പമ്പെക്കു നേരെ കിഴക്കെപ്പുറം. മേരുശൈലത്തി
ന്മേല്ക്കു നേരെ അസ്തഗിരിക്കു കിഴക്കായി (കേ. ര.) ആഴിക്ക് ഇക്കരെ വന്നു—അ
കം,-ഇടെ,-മീതെ,-മുമ്പെ,-പിന്നെ,-നേരെ, മുതലായവ 505 കാ
ണ്ക—കത്തിക്കു ചോര കണ്ടു—പുല്ല് ഇടെക്കിടെ സ്വരൂപിച്ചു (പ. ത.) മേല്ക്കു
മേൽ. നാൾ്ക്കുനാൾ. പള്ളിക്കും മടത്തിലേക്കും കൂടി ഒരു തപ്പാൽ വഴി ദൂരം ഉണ്ടു.

457. കാലത്തിന്നു കൊള്ളിക്കുമ്പോൾ.

1.) Moment ക്ഷണനേരം കുറിക്കും.

ഉച്ചെക്ക് അന്തിക്ക്, അന്നു മുതല്ക്ക്, നീർ വെന്തു പാതിക്കു വാങ്ങി (വൈ. ശ=
പാതിയാകുമ്പോൾ.) അവധിക്കു വന്നു; വേളിക്കു പാടുക (പ. ത.)

2.) Period വേണ്ടിയ കാലം. (434.)

നാഴികെക്കു 1000 കാതം ഓടും വായു (സോമ.) 14 സംവത്സരത്തിന്നു കൂടി സീ
തെക്കുടുപ്പാൻ പട്ടുകൾ (കേ. ര=കൂടി 435,2)—ആയിരത്താണ്ടേക്കു മുറിവു പോറായ്ക.

(മ. ഭാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/155&oldid=182290" എന്ന താളിൽനിന്ന് ശേഖരിച്ചത്