ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

മോഹങ്ങൾ മാനസത്തിങ്കൽനിന്നു കളക (അ. രാ.) കെട്ടുന്നഴിച്ചു വിട്ടു (പ. ത.)
നിന്ദിത വഴിയിൽനിന്നു ഒഴിക. പുറ്റിന്നു ചീറി പുറപ്പെടും (കേ. ര.) ഉദരെനിന്നു
(നള.) ചന്ദ്രങ്കൽനിന്നു ആതപം ജ്വലിച്ചിതോ (ശി. പു.) കടലിൽനിന്നു കരയേറ്റി
(കൃ. ഗ.) രക്ഷിച്ചാനതിങ്കന്നു (മ. ഭാ.) അവനെ നാട്ടുന്നു പിഴുക (ദ. ന.) മൂഢതയിൽ
നിന്നു അവളെ മാറ്റി. കഴുത്തുന്നു നീക്കി (ചാണ.) നാലു ദിക്കിലുംനിന്നു വരുന്നു.
(ശി. പു.) പത്തു ദിക്കുന്നും (അ. രാ.)

മലയിങ്കന്നും കടലിൽനിന്നും (കേ. ഉ.) കാട്ടിലും നാട്ടിലും നിന്നു വന്നുള്ള (കേ.
രാ.) എന്നിങ്ങിനെ രണ്ടു പഞ്ചമികളുടെ സംയോഗം.

474. നിന്നു joined to different affixes and words ഇൽ, കൽ,
എന്നവറ്റോട മാത്രമല്ല നിന്നു എന്നതു ചേരും.

1.) വിരലിന്മേൽനിന്നഴിച്ചു. ആസനത്തിന്മേൽനിന്നിറങ്ങി (ചാ
ണ.) വിമാനത്തിന്മേൽനിന്നു താഴത്തിറങ്ങി (ഉ. ര.) ആനമേൽനിന്നു (കൃ. ഗ.)

കൂപത്തിന്മീതെനിന്നു നോക്കി (പ. ത.)

2.) വീടുകൾ തോറും നിന്ന് ഓടി വന്നു. (ശി. പു.) മറ്റുള്ളിടങ്ങൾ തോറും നി
ന്നാട്ടിക്കളഞ്ഞു (ഭാഗ.)

3.) അവിടെ നിന്നോടി (നള.)

4.) സഭാതൻനിന്നു പോക (കൃ. ഗ.) അതിൻ പുറത്തുനിന്നു (കേ. ര.)

5.) എങ്ങുനിന്നു വന്നു (കൃ. ഗ.) പടിഞ്ഞാറുനിന്നും തെക്കുനിന്നും കാറ്റുണ്ടാക. (തി. പു.) പത്നിമാർ സ്വയാനങ്ങൾ നിന്നും ഇറങ്ങി (കേ. ര.) ഇക്കരനിന്നു നോക്കും
(പ. ചൊ.)

6.) സംസ്കൃതപഞ്ചമി സപ്തമികളോടെ.

പുഷ്പകാഗ്രാൽനിന്നു ചാടി (ഉ. ര.) ബ്രഹ്മണിനിന്നു. സമുദ്രാന്തരെനിന്നു കരേ
റി (ഭാഗ.)

475. Is term of Distance ദൂരതയുടെ അൎത്ഥമുണ്ടു.

മരത്തിൽനിന്നരക്കാതം ദൂരവേ (പ. ത.) അൎക്കമണ്ഡലത്തിങ്കൽനിന്നു ലക്ഷം
യോജന മേലെ ചന്ദ്രൻ്റെ നടപടി (ഭാഗ.) ഇവിടുന്നു ഒന്നര യോജന തന്നിൽ ഒ
രു മുനി ഉണ്ടു (കേ. ര.) അതിങ്കൽനിന്ന് ൯ വിരൽ മീതെ (വൈ. ച.)

May signify Difference അന്യതയുടെ അൎത്ഥവും പറ്റും.

വൎഗ്ഗക്രിയയിങ്കന്നു വിപരീതമാകുന്നതു മൂലീകരണം (ത. സ.) (ഇതിന്നു സ
പ്തമിയും 464 ചതുൎത്ഥിയും 454 മതി.)

476. In Sanscrit the Ablative is chiefly used to express fear etc.
ഭയത്തിന്നു സംസ്കൃതത്തിൽ പഞ്ചമി പ്രധാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/162&oldid=182297" എന്ന താളിൽനിന്ന് ശേഖരിച്ചത്