ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

3.) അവൻ പോക്കൽ നല്കി (ചാണ.) ധാതാവിൻ പോക്കൽ നിന്നു
ണ്ടായി. വ്യാസൻ പോക്കൽനിന്നു ശുകനുള്ള ജ്ഞാനപ്രാപ്തി (മ. ഭ.)=473. ആചാ
ൎയ്യൻ പോക്കൽനിന്നു കേട്ടു (ഹ. കീ.) ചാരന്മാർ പോക്കൽനിന്നു ഗ്രഹിച്ചാൻ (ചാ
ണ)=472. കള്ളർപോക്കൽനിന്നു രക്ഷിക്കുന്നു (വ്യ. പ്ര.)=468 ഭീതി രാഘവൻ പോ
ക്കൽനിന്നുണ്ടായ്വരാ (അ. ര.)=471

b. താരതമ്യവാചകങ്ങൾ. Degrees of Comparison.

1. Comparative.

480. In Sanscrit expressed by the Ablative, and in Malayalam by
ഇൽ താരതമ്യാൎത്ഥം സംസ്കൃതത്തിൽ പഞ്ചമിക്കുള്ളതു. ഉ-ം മരണാ
ൽ പരം ആത്മപ്രശംസ (മ. ഭ.) മലയായ്മയിൽ അതിന്നു ഇൽ സപ്ത
മി പ്രധാനം.

1.) അതിൽ വലുതായ. കഴകത്തഴിവിൽ കുറഞ്ഞ ദ്രവ്യം (കേ. ഉ.) പണ്ടേതിൽ
തഴെച്ചിതു രാജ്യം (കേ. ര.) മുന്നേതിൽ കുറഞ്ഞ ധൎമ്മം (ഭാഗ.) ആ മെയ്യിൽ കിഴിഞ്ഞ
മൈ (കൃ. ഗ.) തന്നിൽ എളിയതു (പ. ചൊ.) അധമരിലധമൻ. ഗൃഹത്തിലിരിക്കയി
ൽ മരിക്ക നല്ലൂ (മ. ഭാ.)

2.) അതിൽ ശതഗുണം നന്നു (ശി. പു.) അതിൽ ഇരട്ടി ദ്രവ്യം (ന്യ. ശ.) കൃഷ്ണ
നിൽ മൂന്നു മാസം മൂത്തതു ബലഭദ്രർ (മ. ഭാ.) അതിൽ ശതാംശം ഉല്ക്കൎഷം ഇല്ലാത്ത
നാം (പ. ത.) രാശിയിൽ ഇരട്ടിയായിരിക്ക (ത. സ.)

3.) എന്നിലും പ്രിയംഭൂമിയോ വല്ലഭ (കേ. ര.) പലറ്റിലും ഇക്കഥ നല്ലൂ
(ഭാഗ.)

481. മേൽ, മീതെ, കീഴ് എന്നവറ്റാൽ രണ്ടാമത് താരതമ്യ
വാചകം.

1.) ചാണ്മേൽ നിടുതായ (കൃ. ഗ.)

2.) ശൎമ്മസാധനം ഇതിന്മീതെ മറ്റൊന്നും ഇല്ല. തക്ഷകനെ കൊല്ലുകിൽ
അതിന്മീതെ നല്ലതില്ലേതും (മ. ഭാ.) സേവയിൽ മീതെ ഏതുമില്ല (ഭാഗ.)

3.) ബ്രാഹ്മണബലത്തിന്നു കീഴല്ലൊ മറ്റൊക്കയും (കേ. ര.)

482. (കാണിൽ) കാൾ (കായിൽ, കാളിൽ) കാട്ടിലും-കാട്ടി
ൽ-കാണെ-എന്നവ മൂന്നാമതു താരതമ്യവാചകം.

1.) ഇതിനെക്കാൾ ദുഃഖം ഇനിയില്ല (കേ. ര.) നമ്മെക്കാൾ പ്രഭു (പ. ത.) കാ
റ്റിനെക്കാൾ വേഗം ഓടും (ചാണ.) അതിനെക്കാൾ വെന്തു പോകുന്നതത്രെ ഗതി
(മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ. (നള.)

2.) അവനെക്കാളും മഹാദുഃഖം പ്രാപിക്ക. തീയിനെക്കാളും പ്രതാപവാൻ (ന
ള.) അവനിൽ എനിക്ക് വാത്സല്യം എൻ ജീവനെക്കാളും (പ. ത.) മുക്തിയെക്കാളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/164&oldid=182299" എന്ന താളിൽനിന്ന് ശേഖരിച്ചത്