ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 154 —

2.) By Instrumental തൃതീയയാലും വിഭാഗാൎത്ഥം കൊണ്ട
ത്രെ (426.)

കാൎയ്യാകാൎയ്യവും അവരാൽ നിണക്കേറു (മ. ഭ.=അവരിൽ.)

6. ഷഷ്ഠി. POSSESSIVE OR GENITIVE.

486. In pure Malayalam not governed by a Verb.—Sanscrit usage
ഷഷ്ഠി വിഭക്തികളിൽ കൂടിയതല്ല, സമാസരൂപമത്രെ എന്നൊരു
പ്രകാരത്തിൽ പറയാം. (ഉ-ം എല്ലാ കണ്ണിൻ്റെ വ്യാധിയും വൈ. ശ.=കൺ
വ്യാധികൾ എല്ലാം.) ഇങ്ങനെ പറവാൻ കാരണം: ശുദ്ധ മലയായ്മ
യിൽ ഷഷ്ഠി ഒരു ക്രിയാപദത്തെയും ആശ്രയിച്ചു നില്ക്കുന്നതല്ല.
അപ്രകാരം വേണ്ടി വന്നാൽ ചതുൎത്ഥിയെ ചേരൂ (458.)
സംസ്കൃത പ്രയോഗങ്ങൾ ചിലതു പറയാം.

മമ കേൾ്പിക്കേണം (മ. ഭാ=എനിക്കു.) ഭാഗ്യമല്ലൊ തവ (നള.) സതീനാം അതി
പ്രിയം (വേ. ച.) വല്ലവീനാം ദ്രവ്യമില്ല (കൃ. ച.) ഒന്നുമേ മമ വേണ്ടാ (വേ. ച.)
കേൾ്ക്ക നല്ലൂ തവ (ചാണ.) തവ യുവരാജത്വം തരുന്നു (കേ. രാ=നിണക്കു.)

487. Examples of imitating Sanscrit usage ൟ സംസ്കൃതപ്ര
യോഗത്തെ മലയായ്മയിലും ആചരിച്ചു തുടങ്ങിയ ഉദാഹരണ
ങ്ങൾ ചിലതുണ്ടു.

1.) തേരിതു ഭഗവാൻ്റെ ആകുന്നു. (മ. ഭ.=ഭഗവാൻ്റെതാകു
ന്നു എന്നത്രെ സാധു.) മനുഷ്യൻ്റെ മന്നിടം തന്നിലെ വാസം (നള=മനു
ഷ്യനു.) രാജ്യം നമ്മുടെ ആകുന്നു (കേ. ര.) ദേഹം നിൻ്റെ എന്നും, ഇന്ദ്രിയങ്ങൾ എ
ന്നുടെ എന്നും; എൻ്റെ അല്ല (തത്വ.)

2.) ഇതിനെക്കാൾ "എൻ്റെതു, നമ്മുടെതു" എന്നു മുതലാ
യ പ്രഥമാപ്രയോഗം അധികം നല്ലതു. ഉ-ം കൎമ്മം മാനസത്തിൻ്റെ
തല്ലയോ വൃത്തി (കൈ. ന.) ജ്യേഷ്ഠനുടയത്, നിങ്ങളുടയതിവ ഒക്ക (മ. ഭാ.)-"ഉട
യ" എന്നതിനോടു ദ്വിതീയ ചേരുന്നതു ഇപ്പോൾ പഴകി പോ
യി (ഇരുപതാകിന കരങ്ങളെ ഉടയോൻ. (ര. ച.) ആർ എന്നെ ഉടയതു (ഭാഗ.
ചതുൎത്ഥി പ്രമാണം തന്നെ. ഞാൻ ഇതിന്നുടയവൻ (പ. ത.) അടിയാരാം
ഞങ്ങൾക്കുടയ നിന്തിരുവടി (മ. ഭാ.)

3.) കൂടെ, അടുക്കെ, മുതലായ വിനയെച്ചങ്ങളുടെ മു
ന്നിൽ ഷഷ്ഠിയും ഇപ്പോൾ നടപ്പായി വരുന്നതു.

ഉ-ം എൻ്റെ കൂടെ (453,1.) പുത്രൻ്റെ അടുത്തു ചെന്നവൾ (കേ. രാ.) കടലുടയ
നികട ഭുവി (പ. ത.) അതിൻ്റെ മൂന്നാം ദിവസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/166&oldid=182301" എന്ന താളിൽനിന്ന് ശേഖരിച്ചത്