ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ണുന്നു. (കുളൃത്തു-ഉർ; എതൃത്തു-ഇർ; തൃക്കൈ-ഇരു; നൃത്തി-ഇറു; മധൃത്തു-ഉരി.)
ഋകാരം തത്ഭവങ്ങളിൽ * പല വിധേന മാറിപ്പോകുന്നു (ഋഷഭം-ഇ
ടവം-ഗൃഹം, കിരിയം-വൃത്തി, വിരുത്തി-ഇരിഷിമാർ-ദനാ; മൃഗം. വിരിയം; കൃമി-
കിറിമി; അമൃത-അമർതു-മ. മ-അമറേത്ത; ശൃംഖല-ചങ്ങല; കൃഷ്ണൻ-കിട്ടണൻ-
കിട്ടു.)

b.) ദീൎഘസ്വരങ്ങൾ (നെടിൽ) Long Vowels.

26. ആകാരം ശബ്ദാന്തത്തിൽ പലപ്പൊഴും ലഘുവാ
യ്തീൎന്നു (കൃപാ, കൃപ-വേണ്ടാ, വേണ്ട-ഇല്ലാ, ഇല്ല-മാ, അരമ-തേങ്ങാ, തേങ്ങ)-
അതുറപ്പിക്കെണ്ടും. ദിക്കിൽ വകാരം തുണ നില്ക്കും. (പിതാ-പിതാവ)
വാചകത്തിൻ്റെ അവസാനത്തിലോ അകാരം ചിലപ്പോൾ ദീ
ൎഘിച്ചു കാണുന്നു. (എന്നറികാ-അറിക.)-

27. ൟകാരവും ഊകാരവും പലതും ശബ്ദാന്തത്തിൽ
ഹ്രസ്വമായി പോകുന്നു (ലക്ഷ്മീ.ലക്ഷ്മി, ജംബൂ-ജംബു.)- വാചകാന്ത
ത്തിൽ ദീൎഘത്വം ദുൎല്ലഭമല്ല (അല്ലീ-ആകുന്നൂ-വീരൻ ഉരെക്ക ക്കേട്ടൂ-രാ-ച-)
വിടുവിക്ക-വീടിക്ക എന്നും, ഉകുക്ക-ഊക്ക എന്നും വരും.

28. ഏകാരം ചിലതു ഹ്രസ്വത്തിൽ നിന്നും (ഏടം-ഏന്ത്രം),
ചിലതു താലവ്യാകാരത്തിൽ നിന്നും ജനിക്കുന്നു. (അവനെ, തമിഴ-
അവനൈ; കൎണ്ണാടകം-അവന), ചിലത അയ എന്ന തിങ്കന്നു ആകു
ന്നു. (ഉടയ-ഉടേ; കുറയ-കുറേ-). ൟ വക ശബ്ദങ്ങൾ്ക്ക ചിലപ്പോൾ
പുള്ളി കെട്ടും കാണുന്നു. (നമ്മയും അയക്ക-യകാരത്തിൻ മുമ്പിൽ)

29. ഐകാരം ചില ശബ്ദാദിയിങ്കലും അകാരത്തോളം മ
ങ്ങി പോകുന്നു. (ഐമ്പതു-ആയമ്പാടി-ഐമ്പാടി =അമ്പതു-അമ്പാടി)- ശ
ബ്ദമദ്ധ്യത്തിൽ അയി എന്നും ഐ എന്നും ഇങ്ങിനെരണ്ടു പ്ര
യോഗങ്ങളും പാട്ടിൽ എഴുതി കാണുന്നു. (കൈ-കയ്യി; തൈർ-തയർ; പ
യിമ്പാൽ-പൈമ്പാൽ; വൈൽ-വയൽ-കൃ-ഗാ; ത്രൈലോക്യം-ഇത്രയിലോക്യവും
കേ-രാ; കയിതവം-രാ-ച-) ച എന്ന താലവ്യത്തിൻ മുമ്പിൽ ഐകാ
രത്തിന്നു നല്ല സ്ഥിരതയില്ല. (കൈക്ക, കൈച്ചു, കച്ചു). നകാരം പരമാ
കുമ്പൊൾ ഞകാരമാകിലുമാം. (ഐന്നൂറു-അഞ്ഞൂറു)

* തത്ഭവം എന്നതോ സംസ്കൃതപദത്തിൽനിന്നു ഉത്ഭവിച്ച നാട്ടുവാക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/19&oldid=182153" എന്ന താളിൽനിന്ന് ശേഖരിച്ചത്