ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

2. "ആനും, വാൻ" ഇത്യാദികൾ.

ശത്രുക്കൾ ഏതാൻ പറഞ്ഞിട്ടോ, ദൂരത്തെങ്ങാനോ ചാരത്തു തന്നെയൊ (കേ. രാ.)

3. Without suffix വെറുതെ. ഉ-ം

വേശ്മരക്ഷാൎത്ഥം ത്യജിക്കേണം ഏവനെ (പ. ത=ഏവനെയും.) ആർ ഇന്നു
വരാഞ്ഞാൽ, മറ്റെന്തില്ലയാഞ്ഞു (കൃ. ഗാ.) നമ്മൾ ആർ ഒക്ക പരിഹാസ്യരാകും (മ. ഭാ.)
ഏതരി പേടിയാത്തു (കേ. രാ.) ചെറ്റും ഏതൊന്നില്ല (മൈ. മ.)

4. Repeated ആവൎത്തിച്ചിട്ടു (അതതതു എന്ന പോലെ.)

ഏതേതു വേണ്ടെതെല്ലാം (ഭാഗ.) ഏതേതോരവയവം താവകം കാണുന്ന എൻ ന
യനം നീങ്ങുന്നില്ല (കേ. രാ.)

554. VI. "യാവൻ, യാതു etc." Demonstrative Pronouns repre-
sent the Relative Pronouns സംസ്കൃതത്തിലെ യഛ്ശബ്ദം മലയാ
ളത്തിൽ ഇല്ല. അതിൻ്റെ താല്പൎയ്യം "യാവൻ, യാതു" മുതലായ
ചോദ്യപ്രതിസംജ്ഞെക്ക് ഉണ്ടു താനും. വിശേഷാൽ സാധാര
ണാൎത്ഥമുള്ള വാചകങ്ങളിൽ തന്നെ.

1. Occuring without Verb യഛ്ശബ്ദം ചിലപ്പോൾ ക്രിയ കൂ
ടാതെ ഉള്ളതു.

ഉത്തമ സ്ത്രീകൾ എത്ര പേർ അവൎക്കെല്ലാം നീ ഉത്തമ (കേ. രാ.) ബലഹീനനും
യാവനു ചിതം സമാശ്രയം (പ. ത.) മറ്റെന്തിപ്പൈതൽ മയക്കി നിന്നുള്ളതും തെറ്റെ
ന്നു ചൊല്ലുവിൻ (കൃ. ഗാ.) എങ്ങനെ മനസ്സിനു ചേരുന്നതെങ്ങനെ ചെയ്ക. (പ. ത.)
വലിയ ശരോന വ്യാസത്തെക്കാൾ എത്ര ചെറുതു ചെറിയ ശരോനവ്യാസം, ചെറിയ
വൃത്തത്തെശരത്തേക്കാൾ അത്ര ചെറുതു വലിയ വൃത്തത്തിങ്കലേ ശരം (ത. സ.) യാതൊ
ന്നു കണ്ടതു അതു നാരായണ പ്രതിമ, യാതൊന്നു ചെയ്തതു അതു നാരായണാൎച്ചകൾ
(ഹ. കീ.)

2. With finite Verb മുറ്റുവിനയോടേ വരും.

ഉ-ം. യാതൊന്നിനെ കൊണ്ടു ഹരിക്കുന്നു, അതിന്നു ഹാരകം എന്നു പേർ (ക.
സ.) ആദിത്യൻ യാതൊരു കാലം ഉള്ളു കേവലം, അത്ര നാളും രാജാവായ്വാഴ്ക (ഉ. രാ.)
യാതൊരളവുഭാവേന സംബന്ധം ഉണ്ടായ്വരൂ, അത്ര നാളേക്കും ആത്മാവിന്നു സംസാ
രം എത്തും (അ. രാ.) യാതൊരു പുമാൻ പരമാത്മാനം ഉപാസിപ്പൂ അവൻ ബ്രഹ്മ
ത്തെ പ്രാപിക്കും (വില്വ.) യാതൊരു ചിലരാൽ ഇങ്ങല്ലൽ കൂടാതെ നില്പാൻ പാരിച്ച
ങ്ങവദ്ധ്യത്വം, സുഗ്രീവനതിലില്ല കൂടും (കേ. രാ.) യാവൻ ഒരുത്തൻ മോഹം കൊണ്ടു
കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു, അവന്നാപത്തു വരും (പ. ത.) യാവൻ ഒരുത്തൻ
വധിക്കായിന്നു, അവൻ ഫലം ലഭിക്കുന്നു (വ്യ. മ.) യാവൻ ഒരുത്തൻ പൂജയാകുന്നത്,
അവൻ്റെ പുണ്യങ്ങൾ ഭസ്മമാം (ദേ. മാ.) എങ്ങനെ എന്നാൽ എൻ്റെ ഭയം തീരും,
അങ്ങനെ ചെയ്ക; എത്ര ദിക്കു പറഞ്ഞു ഞാൻ, അത്ര ദിക്കുമന്വേഷിപ്പിൻ (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/194&oldid=182329" എന്ന താളിൽനിന്ന് ശേഖരിച്ചത്