ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

III. വ്യഞ്ജന വിശേഷങ്ങൾ. PROPERTIES OF CONSONANTS.

a. ഖരങ്ങൾ. Surds.

36. മലയായ്മയിൽ തമിഴിൽ എന്ന പോലെ അഞ്ചു ഖര
ങ്ങൾ്ക്കും പദാദിയിലും ദ്വിത്വത്തിലും മാത്രം ഉറച്ചുള്ള ഉച്ചാരണം
ഉണ്ടു; പദമദ്ധ്യത്തിൽ മൃദുക്കളെ പോലെ ഉച്ചരിച്ചു കേൾ്ക്കുന്നു.

ക — കാരം, തക്കം എന്നവറ്റിൽ ഖരം പ്രകാരം എന്നതിൽ മൃദു
ച — ചരണം, അച്ചു ,, ,, ,, ,, അരചൻ ,, ,, ,,
ട — ടങ്കം , നട്ടു ,, ,, ,, ,, അടങ്ങു ,, ,, ,,
ത — തപം , പത്തു ,, ,, ,, ,, പതം ,, ,, ,,
പ — പരം , തപ്പു ,, ,, ,, ,, അപരം ,, ,, ,,

37. കകാരം തത്ഭവപദങ്ങളിൽ സവൎണ്ണങ്ങൾക്കു പകരം
നില്ക്കുന്നു, (ശംഖ-ചങ്കു; ഗൃഹം-കിരിയം; ഘനം- കനം; ക്ഷേമം-കേമം; പ
ക്ഷം-പക്കം).

38. മൃദൂച്ചാരണം നിമിത്തം പദമദ്ധ്യത്തിലെ കകാരത്തി
ന്നു (36) ഓരോ ലയവും മാറ്റവും വരുന്നു (മുകൾ-മോൾ; ചകടു-ചാ
ടു; പകുതി-പാതി; അരികത്തു-അരിയത്തു; പിലാവിൻഅക-അവ; പുരുഷകാ
രം-പുരുഷാരം; പൂജാകാരി-പൂജാരി; വേണാട്ടുകര-വേണാട്ടര; ആകും-ആം; പോ
കും-പോം; മഹാകാളൻ-മഹാളൻ) ചില വകാരങ്ങളും കകാരമായി ചമ
യും (ചുവന്ന-ചുകന്ന; സേവ-ചേക)

39. ചകാരം സവൎണ്ണങ്ങൾക്കും ഊഷ്മാക്കൾക്കും പകരം ആ
യ്വരും (ഛായ-ചായം; ജലം-ചലം; ഝടിതി-ചടിതി; ശ്രാദ്ധം-ചാത്തം; ശ്ലാഘ്യാ
ർ-ചാക്കിയാർ; ഷഡംഗം-ചടങ്ങു; സേവകർ-ചേവകർ; നസ്യം-നച്ചിയം; ക്ഷാ
ത്രർ-ചാത്തിരർ; ക്ഷാരം-ചാരം; തക്ഷൻ-തച്ചൻ; പിന്നെ ദ്യൂതം-ചൂതു; ആദിത്യ
ൻ-ഉദയാദിച്ചപുരം).

40. ഇ, എ-എന്ന താലവ്യസ്വരങ്ങളുടെ ശക്തിയാൽ തകാ
രവും ചകാരമായ്വരും, (തെള്ളു-ചെള്ളു; ചിത്തനാഗം-തുത്ഥനാഗം; പരിതു-
പരിചു). കൎണ്ണാടകത്തിൽ പോലെ കകാരത്തോടും മാറുന്നുണ്ടു (ചീര-
തമിഴു-കീര; ചേരം-കേരളം; തൃക്കെട്ട-ജ്യേഷ്ഠ). പദാദിചകാരം ലോപിച്ച
തും ഉണ്ടു (ചിറകു-ഇറകു; ശ്രേണി-ഏണി; ജ്യേഷ്ഠ-ഏട്ട; ശ്രവിഷ്ഠ-അവിട്ടം; ശ്ര
വണം-ഓണം.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/21&oldid=182155" എന്ന താളിൽനിന്ന് ശേഖരിച്ചത്