ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 206 —

1. a.) ആയി, ആയിട്ടു, ആയ്ക്കൊണ്ടു (664.)

ഉ-ം ഭുജിപ്പാനായി നല്കി (ഭാര.) കാപ്പാനായ്ക്കല്പിച്ചു; പഠിപ്പാനായിട്ടുവന്നു;
നകരം പൂവാനായി (അഥവാ: നകർ പൂവിതെന്നു) മുതൃത്താൻ (രാ. ച.)

നിഗ്രഹിപ്പാനായ്ക്കോണ്ടവതരിച്ചു മുതലായവറ്റിനു ശ്രാവ്യത കുറയും.

b.) വേണ്ടി (791.)

ഉ-ം രക്ഷിപ്പാൻ എന്നെവേണ്ടി കൊന്നു (കേ. രാ. I killed them to save me)
ഉണ്ടാക്കുവാൻ വേണ്ടി, ചെയ്വാൻ വേണ്ടി [തേക്കേനടപ്പു, എന്നാൽ ശ്രുതി
കഷ്ടം അത്രെ.

2. THEIR SUBSTITUTES ARE:

ഇതിന്നു പകരം നടക്കുന്നവ ഏവ എന്നാൽ. ഉ-ം

a.) ഭാവിനപുംസകചതുൎത്ഥികൾ 582, a. അവറ്റിന്നു "ആ
യി" ചേൎത്തു കാണുന്നു.

ഉ-ം ഭാരം തീൎപ്പതിന്നായി പിറന്നിതു കൃഷ്ണൻ (പദ്യം.) ഭൂമിപാലിപ്പാൻ അഭി
ഷേകം ചെയ്വതിന്നായി ഭാവിച്ചനേരം (ഹ. പ.)

b.) വേണം എന്നും, വേണ്ടുന്നതിന്നു, വേണ്ടതിന്നു ഇത്യാദി
കൾ (789, 2, b; 791; 793. കാണ്ക.)

ഉ-ം കൊടുക്കേണം എന്നു ഭാവിച്ചു, വരിക്കേണം എന്നവൾ്ക്കാഗ്രഹം (നള.)
കാണേണം എന്നു കൊതിക്കുന്നു (ഉ. രാ.) വാഴേണം എന്നൊരുമ്പെട്ടാൽ (ഉ. രാ.) ത
നുവിനകൾ ഒഴിവതിനു വേണ്ടീട്ടു (പ. ത.)

They are a ready help to avoid repetition of the same form.

രൂപാവൎത്തനം ഒഴിപ്പതിന്നും കൊള്ളാം:

ഉ-ം ഇതു മാറ്റേണ്ടതിന്നു ഒരു വഴി വിചാരിക്കേണം എന്ന് അവനോടു ക
ല്പിപ്പാനായ്ക്കൊണ്ടു വളരെ അപേക്ഷിക്കുന്നു.

c.) ആറു with Relative Participles.

ആറു (594, 3 നോക്ക) എന്നതു പേരെച്ചങ്ങളോടു ചേൎത്താൽ:
വെച്ചൂട്ടുമാറുകല്പിച്ചു (കേ. ഉ.)

d.) Nouns expressive of desire prefer to rule a Locative.

ഇഛ്ശാൎത്ഥമുള്ള നാമങ്ങൾ്ക്കു ക്രിയാനാമസപ്തമി പ്രമാണം.

ഉ-ം നിങ്ങൾ്ക്കു ജീവിക്കയിൽ ഇഛ്ശ ഉണ്ടെങ്കിൽ (രാമ.) ദോഷം ചെയ്കയിൽ
ഭീതി (രാമ.)

നിങ്ങൾ ആർ എന്നറികയിലാഗ്രഹമുണ്ടുമേ (വേ. ച.) 582, b. 613 കാണ്ക.

നാമകൃദന്തപ്രഥമയും സാധു.

ഉ-ം നിൻ പാദശുശ്രൂഷമമാഗ്രഹം (നള.) മൽപ്രാണധാരണം വാഞ്ഛയുണ്ടെ
ങ്കിൽ (നള. if you with me to live) എനിക്കൊട്ടു യാത്രയും ഭാവമില്ല (നള.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/218&oldid=182353" എന്ന താളിൽനിന്ന് ശേഖരിച്ചത്