ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

41. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം (36) ശകാ
രം അതിക്രമിച്ചു കാണുന്നു (അരചു-ശു; പരിച-പലിശ; സൂചി-തൂശി;
കലചൽ-ശൽ; പൂചു-പൂശു; കുറെച്ചെ-കുറെശ്ശെ; ചീല-ശീല, മടിശ്ശീല; ച്ചേരി-
ശ്ശേരി-). അച്ചൻ എന്നതോ അതിഖരമായിട്ടു അഛ്ശൻ എന്നായി.

സകാരവും മലയാളവാക്കുകളിൽ നുഴഞ്ഞു (ഉരുസുക, അലസൽ,
കുടുസ്സ്, തുറസ്സ്).

42. ടകാരം സവൎണ്ണങ്ങൾക്കും ഷകാരത്തിന്നും പകരം
(ശണ്ഠ-ചണ്ട; ഢക്ക-ഇടക്ക; ഖണ്ഡം-കണ്ടം; മേഷം-മേടം; പൂൎവ്വാഷഢം-പൂരാടം;
ഗോഷ്ഠം-കോട്ടം) ഷഡ്ഭാഗം രാട്ട മുതലായവറ്റിൽ ളകാരം അധികം
നടപ്പു. (ഷൾ-രാൾ). പിന്നെ മലയാള ടകാരം പലതും ണളകാരങ്ങ
ളിൽ നിന്നുജനിച്ചവ (ഇരുട്ടു-ൾ്ത്തു; കാട്ടുക-ൾ്ത്തുക; കേട്ടു-കേൾ്ത്തു)

43. തകാരം സവൎണ്ണങ്ങൾക്കും സകാരത്തിന്നും പകരം
വീഥി-വീതി; ദ്രോണി-തോണി; സന്ധ-ചന്ത; സൂചി-തൂശി; സസ്യം-) കൎണ്ണാടകം-
സസി)= തൈ; ഹസ്തം-അത്തം; ചികിത്സിക്ക-ചികില്ത്തിക്ക; സേവിക്ക-തേവിക്ക-
(വൈ-ശ)-; മാനസം-മാനതം; മുക്ത-മുത്തു(രാ ച.) താലവ്യശക്തിയാൽ അ
തു ചകാരം ആകും (പിത്തള-പിച്ചള; ഐന്തു-അഞ്ചു; ധരിത്തു-ച്ചു)- പി
ന്നെ സകാരത്തോടും മാറുന്നു. (മൂത്തതു-മൂസ്സതു; വായിൽ, വാചിൽ-വാതി
ൽ; താളം-സാളം; തമ്പ്രാക്കൾ-സമ്പ്രാക്കൾ)

44. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം ചിലപ്പോൾ
ലോപം വരും (താമൂതിരി-താമൂരി; നമ്പൂതിരി-നമ്പൂരി) അദ്ഭുതം-ആത്മാ-
സൽ-മുതലായവറ്റിൽ ലകാരം വരുന്നു (ഡ്,=ട്ട്ൾ എന്ന പോലെ 42).

45. പകാരം സവൎണ്ണങ്ങൾ്ക്ക പകരം: (ഫലകം-പലക; ബ
ന്ധം-പന്തം; ഭട്ടൻ-പട്ടൻ; കുംഭം-കുമ്പം.). പദമദ്ധ്യത്തിൽ മൃദൂച്ചാരണം
നമിത്തം വകാരം ആകും, ലോപിച്ചു പോകയും ആം. ഉപാദ്ധ്യായൻ-
വാദ്ധ്യാൻ; പാടു-തറവാടു, നിലവാടു, കീഴ്പട്ടു-കീഴോട്ടു; ദ്വീപു-തീവു).

b. ഊഷ്മാക്കൾ. Sibilants.

46. ഊഷ്മാക്കൾ പൂൎവ്വമലയാളത്തിൽ ഇല്ല, അതുകൊണ്ടു
തത്ഭവങ്ങളിൽ ച, ട, (ഴ) ത, യ-എന്നവ വരും; ലയങ്ങളും ഉ
ണ്ടു-(39) 42. 43. 56-66. ശാസ്താ-ചാത്തൻ; സ്വാതി-ചോതി; ശുഷ്കം-ചുക്കു; കാഷ്ഠം-
കാട്ടം; കുഷ്ഠം-കുഴുട്ടം; വിഷ്ണു-വിണ്ണു; ഹംസം-അന്നം; കംസൻ-കഞ്ചൻ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/22&oldid=182156" എന്ന താളിൽനിന്ന് ശേഖരിച്ചത്