ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

ത്താൽ ശ്രുതികഷ്ടം ഭവിക്കുന്നത് കൂടാതെ മലയാള ഭാഷാഭാവം പോയ്പോകും (പെടുക 641.)

4. GENERALLY SPEAKING NO NOUN CAN BE PRECEDED BY MORE THAN ONE RELATIVE PARTICIPLE, THE ATTRIBUTES PRECEDING IT, BEING REGARDED AS ITS MODIFICATION, MUST BE CHANGED INTO ADVERBIALS.

589. നാമങ്ങൾക്കു വിശേഷണത്തിന്നു ഓരേ പേരെച്ചം മതി. പേരെച്ചത്തിലുള്ള ക്രിയാഭാവേന ഓരൊ പേരെച്ചത്തെ വിശേഷിക്കേണ്ടും പേരെച്ചം വിനയെച്ചമായി മാറുക വിധി.

ഉ-ം നന്നായുറച്ചിളകാത്തൊരു നിശ്ചയം വന്നു (ചാണ.) ഞാൻ പിറന്നു വളൎന്ന വീട്ടിൽ (അൎത്ഥാൽ: ആ വീട്ടിൽ ജനിക്കയും വളരുകയും ചെയ്തതു, എന്നാൽ ഈ വളൎത്തൽ പിറന്നന്നേ ആ വീട്ടിൽ തന്നെ നടന്നതു.) നിനയാതെ കണ്ടു പിടിച്ച മീൻ: നിനയാതെ എന്നതു കണ്ടു എന്ന വിനയേച്ചത്തെയും, കണ്ടു എന്നതു പിടിച്ച എന്ന പേരെച്ചത്തേയൂം വിശേഷിപ്പിക്കുന്നു (265, 2 ഉപമേയം.)

രണ്ടു നിഷേധങ്ങളിൽ ഒന്നാമത്തേതു ക്രിയാവിശേഷണമാകും.

ഉ-ം ശക്തിയും ഇല്ല ഭക്തിയുമില്ലാതോൎക്ക (പ. ത= ശക്തിയും ഭക്തിയുമില്ലാതോൎക്ക) Legitimate Exceptions:

590. എന്നാൽ ഈ വിധാനത്തിന്നു വിരോധമുള്ള ചില അപവാദങ്ങൾ പ്രമാണമായി നടക്കുന്നു. a.) സംസ്കൃതാകൎഷണത്താൽ ഗദ്യത്തിൽ കാണുന്ന ഓരൊ നടപ്പു മലയാളഭാഷാഭാവത്തിന്നു പ്രതികൂലം അത്രെ. സംസ്കൃത ഇംഗ്ലിഷ് ഭാഷാഭാവത്തെ അല്ല അവറ്റിൻ രീതിയെ അനുസരിച്ചു ഭാഷാന്തരീകരിക്കയാൽ ഈ അബദ്ധം പ്രമാണമായി പോകും എന്നു ക്ലേശിക്കുന്നു ഉ-ം നിണക്കുള്ള വലുതായ പണി (വലുതായ നിൻ്റെ പണി). തുണികളെ നെയ്യുന്ന (നെയ്യുന്നതായി) നമ്മുടെ അടുത്ത വീട്ടുകാരൻ. മണ്ണു മുതലായതു തേച്ചു കളയാതെ ഒന്നിന്നും കൊള്ളരുതാത്ത(തായി) കുത്തു പിടിച്ച പയറും ഈ മൂന്നിൽ ഒടുക്കത്തേ ഉദാഹരണത്തെ ഒരുപ്രകാരത്തിൽ സമ്മതിക്കാം. അതിൻ്റെ ശ്രുതികഷ്ടം ഉം ചേൎത്താലും നീങ്ങാ.27*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/223&oldid=182358" എന്ന താളിൽനിന്ന് ശേഖരിച്ചത്