ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 212 —

b.) പദ്യസമ്പ്രദായത്തിന്നു വിശേഷിച്ചു ഭാവിപേരെച്ചം അനുകൂലം ആകുന്നു (366 കാണ്ക.)

ഭൂ-ഭാ. വ. ചൊല്ലിന സമ്മതിയാകിയ നന്മൊഴി; വീണകൾ വേണുക്കൾ താളങ്ങൾ എന്നുള്ള ചേണുറ്റ വാദ്യങ്ങൾ (കൃ. ഗാ.) ദോഷം കാണുമ്പോൾ അകലുന്ന നിൎമ്മലമായ സേതുസ്നാനവും ചെയ്തീല (വേ. ച.) പെൺപുലിയെ കണ്ടുള്ള കരുത്തില്ലാത മാൻ (കേ. രാ.)
ഭാ-വ. ഭൂ. നിന്നുടെ ചരിത്രമാകുന്ന ധന്യമാം ചട്ട (നള.) ദിക്കുകൾ നടുങ്ങും നല്ലട്ടഹാസങ്ങൾ (കൃ. ഗാ. shouts making resound) മതിത്തെല്ലി

നെ കുറ്റം ചൊല്ലും കുറ്റമറ്റുള്ള പെൺ (ശീല.) (641. ഒന്നാം ഉദാഹരണം.)

ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങൾ (ശീല. 578, e. ഉപമേയം.)

c.) പ്രതിസംഖ്യകൾ ചേരുമ്പോഴും.

ഉ-ം കേളി ഏറുന്ന മറ്റുള്ള നൃപന്മാർ (381 — 392 കാണ്ക.)

d.) പ്രതിസംജ്ഞകൾ കൂടുകിലും (e. f.)

ഉ-ം ആണ്ടു തികഞ്ഞൊരു (390) തന്നുടെ പുത്രൻ (ശി. പു.) അല്പ സൌഖ്യം കൊതിച്ചെന്നുടെ മാനിനി (നള.)

e.) ചില പേരെച്ചങ്ങൾ സമാസരൂപേണ ഗുണവാചകങ്ങളായി പോയതിനാലും (d. f.)

ഉ-ം അവനുടെ കെട്ടിയ പെൺ (പ. ത.) എൻ്റെ പെറ്റമ്മ അവളുടെ ഉടുത്ത പുടവ (ഭാര) തന്നുടെ വളൎത്ത മാതാ. (596 കാണ്ക) അവളുടെ "അന്തിക്കു മേൽ കഴുകുന്ന വെള്ളം" (ശീല her evening-wash water).

f.) നാമഷഷ്ഠിയുമായി കൂടക്കൂടെ (d. e.)

ഉ-ം എന്നുള്ള ഹംസത്തിൻ്റെ വാക്കു; കല്യമായുള്ള നളൻ്റെ കഥാമൃതം (നള.) വെള്ളിലയുടെ ഇടിച്ചു പിഴിഞ്ഞനീർ (വൈ. ശാ.) 368, 389. കാണ്ക.

5.) THE MOST IMPORTANT CONJUNCTIONS (OF EUROPEAN LANGUAGES) ARE EXPRESSED BY NOUNS (ABSOLUTE OR OTHER CASES) JOINED TO RELATIVE PARTICIPLES.

591. പേരെച്ചം പല നാമങ്ങളോടു ചേരുന്നതിൽ മുഖ്യമായവ അഞ്ചു കൂട്ടമായി പറയാം. (സ്ഥലസമയകാരണപ്രകാരവാചികളായ ഉഭയാന്വയീകങ്ങൾ തന്നെ-വിഷയാൎത്ഥവും ഉണ്ടു.)

a.) Place "where".

സ്ഥലവാചികളോടു പേരെച്ചങ്ങൾ ചേരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/224&oldid=182359" എന്ന താളിൽനിന്ന് ശേഖരിച്ചത്