ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

62. പല റകാരങ്ങളും-ൻ-ല-എന്നവറ്റിൽനിന്നുണ്ടായി
(നിൽ-നിറുത്തു, നൃത്തു; വിൽ-വില്ത്തു, വിറ്റു; നൽ-നൽന്തു-നൻറു, നന്നു; മുറ്റം-
മുൻ; തീറ്റുക-തീൻ.)

63. പദാദി രേഫത്തിന്നു-ഒന്നുകിൽ-അ-ഇ-ഉ-എന്ന
വ മുന്തി വന്നു. (13. 16. 18. 19.) അല്ലായ്കിൽ അതു ലോപിച്ചു
പോയി. (രുധിരം-ഉതിരം.) ഇപ്പോഴോ പദാദിരേഫം സാധുവാ
കുന്നു.

64. രേഫം ചിലപ്പോൾ ലകാരത്തോടു മാറുന്നു (പരിച-
പലിശ; ചീല-ചീര; പൎയ്യങ്കം-പല്ലക്കു; ഇരഞ്ഞി (തുളു) ഇലഞ്ഞി (തമിഴു.) ചകാര
ത്തോടും ദകാരത്തോടും പടുവാക്കിൽ ചേൎച്ച ഉണ്ടു. (രാമൻ-ചാമൻ; ര
യിരു-ദയിരു; രണ്ടു-ലണ്ടു-ചണ്ടു, ദണ്ടു-)

65. a. അൎദ്ധലകാരം സംസ്കൃതത്തിലേ അൎദ്ധ-ത-വൎണ്ണ
ങ്ങൾക്കും (44) തമിഴിലേ അൎദ്ധറകാരത്തിന്നും പകരം വരും. (ഉം. ഉ
ൽകൃഷ്ടം, മത്സരം, ഉൽപത്തി, ആത്മാ ഇങ്ങനെ അൎദ്ധതകാരം; അത്ഭുതം, തത്ഭവം,
പത്മം ഇങ്ങനെ അൎദ്ധദകാരം; തല്പരാദികൾ തമിഴിൽ തറ്പരം മുതലായതത്രെ)
നോല്ക്ക 53

65. b. ലകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ചേരുമ്പോ
ൾ ലയിച്ചു പോകിലുമാം (ശില്പം-ചിപ്പം; കാല്ക്കൽ-കാക്കൽ; പാ (ൽ) ച്ചോ
റു; മേ (ൽ) ത്തരം; ക (ൽ) ത്തളം. (പ. ത.); വാതില്ക്കൽ-വാതിക്കൽ-വാതുക്കൽ;
കോയിക്കൽ; വല്ക്കുക-വക്കുക) അപ്രകാരം മുൻജന്മം-മുൽജന്മം-മുജ്ജന്മമായ്‌വരും-
തെക്കു എന്ന പോലെ-(53).

66. ഴ-ള- എന്നവ തമ്മിൽ നന്ന അടുത്തവ ആകയാൽ,
ൾ എന്ന അൎദ്ധളാരം ഴകാരത്തിന്നായും വരും. (എപ്പോഴു-എപ്പോൾ-
എപ്പോഴും-എപ്പോഴേക്കു; പുകൾ-പുകഴ്‌പ്പൂണ്ടു; തമിഴു-തമിൾ). തത്ഭവങ്ങളിൽ
ഴകാരം ഡ-ഷ-ള-എന്നവറ്റിന്നു പകരം ആയ്ക്കാണും. (നാഡി-
നാഴി; ദ്രമിഡം-തമിഴ; സീഹളം-ൟഴം; അനുഷം-അനിഴം; ഇലഴക്കണൻ ര.
ച. ലക്ഷ്മണൻ; ക്ഷയം-കിഴയം-വൈ. ശാ) ണകാരത്തിൽനിന്നും ജ
നിക്കും (കാഴ്ച-കാണ്ച, തമിഴു കാട്ചി) യകാരത്തോടും സംബന്ധം ഉണ്ടു
(മക്കത്തായം-ഴം) ആളി എന്നതിൽനിന്നു ആയ്മ-ആഴ്മ-).

67. ളകാരം സംസ്കൃതത്തിൽ ലകാരത്തിൽനിന്നുണ്ടാകും.
(മലം-കോമലം, കോമളം); അതു ട-ഡ-എന്നവറ്റിന്നും പകരം നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/26&oldid=182160" എന്ന താളിൽനിന്ന് ശേഖരിച്ചത്