ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 310 —

സംഭവാൎത്ഥം മുന്തിനിന്നാൽ വെക്ക എന്നതിൽ അഭിപ്രായാൎത്ഥം
ശോഭിക്കും.

1. ഉ-ം ഭരതനോടു-ജനനിമാരെ അനുസരിപ്പാൻ പറഞ്ഞു വെക്കേണം (കേ.
രാ.=കല്പിക്കേണം you as minister must change Bh. 534, 2); തൂണിന്മേൽ കെട്ടി
വെച്ചു (അൎത്ഥാൽ അങ്ങനെ തന്നെ ഇരിക്കെണം); മൂക്കറുത്തുവെച്ചു
(=കളഞ്ഞു cut off the nose പ. ത.) നല്കിവെച്ചു. നിറുത്തിവെച്ചു (restrained).

മറവിനയിൽ: മറെച്ചുവെക്കാതെ.

2. "ആക്കി, ആയി" എന്നീ വിനയെച്ചങ്ങളെയും ചേൎക്കാം
(665 കാണ്ക).

ഉ-ം ഞങ്ങളെ ദുഃഖിക്കുമാറാക്കി വെച്ചാൻ (പ. രാ. has, unretrievably in–
volved us in grief). അവനെ അക്കണക്കാക്കി വെച്ചാൻ (പ. രാ. placed him in that
office) നീ എന്നെ ഖിന്നനായി വെക്കിലും നല്ലനായി വെക്കിലും (സ്തുതി-"ആ
ക്കി" എന്നത് അധികം വിശേഷം). ചെയ്യുന്നതു കൂടാതെ ആക്കി വെക്കും
(he will put it entirely out of their power to do so any more).

ആയ്, ആക്കിക്കൊൾ്ക 723. 724 ഉപ.

3. (Contr:) പ്രത്യാഹാരവും ഭവിക്കുന്നു (86. 225, 3. 1 കാണ്ക)

ഉ-ം സ്ത്രീയെ വിവാഹം ചെയ്തേപ്പു (കോ. കേ. ഉ.) ധൎമ്മത്തെ രക്ഷിച്ചേപ്പൂ (കേ.
ഉ. 569, 4 let them maintain justice രക്ഷിച്ചിരിപ്പൂ എന്നും ചില ഗ്രന്ഥങ്ങളി
ൽ ഉണ്ടു.)

ചെന്നു പറഞ്ഞേച്ചു പോന്നിരുന്നു (നള. executed her commission, returned
and seated herself). ക്ഷണിച്ചേച്ചു പോന്നു (പ. ത just). വെച്ചേച്ചു (പ. ത. അ
ൎത്ഥാൽ അനങ്ങാതെ.) കുഴിച്ചു വെച്ചേച്ചു (left it buried). ചോദിച്ചേച്ചു പോയി
(അൎത്ഥാൽ ഉത്തരത്തിന്നായി നില്ക്കാതെ.) പണം അവൻ്റെ കൈയിൽ
കൊടുത്തേച്ചു (deposited). വിട്ടേച്ചു (gave it up). കൊന്നേച്ചുപോയി (run off after
performing the murder) [കളക 732 ഉപ.]

4. (With Intransitive Verb) അകൎമ്മകങ്ങളോടും ദുൎല്ലഭമെങ്കിലും
കാണ്മൂ.

ഉ-ം ചന്ദ്രികേ, നീ എന്തു മന്ദമായി നീന്നേച്ചു? (കൃ. ഗാ=നിന്നുവെച്ചു why
didst thou, oh moonlight, stay away?)

5. "വെച്ച്" നാമസപ്തമിയോടു നിൎദ്ധാരണാൎത്ഥത്തിൽ കൂടും
(499, 3. 484, 3.)

ആധാരാൎത്ഥസ്ഥലവാചിയാകും=തന്നേ, ഏ-ഉ-ം അവരുടെ വീ
ട്ടിൽ വെച്ച് കത്തെഴുതുന്നു—വഴിയിൽവെച്ചു (=വഴിക്കൽ 496.) മുതലായവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/322&oldid=182457" എന്ന താളിൽനിന്ന് ശേഖരിച്ചത്