ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 313 —

7. കൊടുക്ക(ത്തു)തരിക (തന്നു) "TO GIVE".

1. തരിക IS USED, WHEN THE RECEIVER IS THE FIRST OR WHERE
THE FIRST PERSON GIVES TO THE SECOND; കൊടുക്ക EXPRESSING THE
OTHER PERSONS.

733. മുറ്റുവിനയായി, പ്രഥമപുരുഷൻ വാങ്ങുന്നവനും മ
ദ്ധ്യമപുരുഷന്നു നല്കുന്നവനും ആയാൽ, "തരിക" എന്നേവേ
ണ്ടു; ശേഷം "കൊടുക്ക" എന്ന ക്രിയ മതി.

1. തരിക.

a.) Speaking of one's giver.

തനിക്കു നല്കിയ പ്രഥമപുരുഷനെ കൊണ്ടു താൻ സം
സാരിച്ചാൽ.

ഉ-ം ൟശ്വരൻ (അവൻ മുതലായവർ) ഇനിക്ക തന്നു. നിങ്ങൾ കൊടു
ത്തയച്ച രൂപ്പിക വേലക്കാരൻ ഇനിക്ക തന്നു. (502, 2 ഉ-ം )

അവൻ തന്നയച്ച നെല്ലു (the paddy, which he sends by me=എൻ കൈ
യിൽ.)

b.) Speaking to one's giver.

തനിക്കു നല്കിയ മദ്ധ്യമപുരുഷനോടു സംസാരിച്ചാൽ.

ഉ-ം നീ തരെണം (അൎത്ഥാൽ ഇനിക്ക) ഞാൻ നിണക്ക് തരുവാറുണ്ടു.

നിങ്ങൾ തന്നയച്ച ഗ്രന്ഥം (the Gr., you sent by me) (486. 567, 4 ഉ-ം ).

2. കൊടുക്ക.

Speaking to some one of a (3rd.) person, to whom the speaker or
the person spoken to has given.

ഉത്തമമദ്ധ്യമപുരുഷന്മാർ പ്രഥമപുരുഷന്നു കൊടുത്തതി
നെക്കൊണ്ടു തമ്മിൽ സംസാരിച്ചാൽ:

ഞാൻ അവന്നു കൊടുത്തു. (463, 2 568, 3 ഉ-ം).

നീ അവന്നു കൊടുക്കും.

നീ അവന്നും അവൻ നിണക്കും കൊടുക്കലും വാങ്ങലും ഉണ്ടോ?

നിങ്ങൾ തന്നയച്ച പണം ഞാൻ കൊടുത്തു (1 കാണ്ക.)

അഛ്ശൻ കൊടുത്തയച്ച കത്ത് ഇനിക്ക് (അവന്നു) കിട്ടി.

ചോദ്യത്തിൽ.

അവൻ ഇനിക്ക് തന്നുവോ? [ഉത്തരം: തന്നു.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/325&oldid=182460" എന്ന താളിൽനിന്ന് ശേഖരിച്ചത്