ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

5.) ർ-ൽ-ൾ-എന്നവറ്റിൻ്റെ ശേഷം എതിൎത്തല, പോൎക്കളം,
സ്വൎല്ലോകം; പാല്ക്കടൽ, നല്ക്കുളം, മുമ്പിൽത്തന്നെ കേ രാ; ഉൾക്കൊണ്ടു, ഉൾത്താർ, പു
ഴ്‌ക്കരമൂലം വൈശ=പുഷ്കര).

88. പെടുക-പാടു-വടി-എന്നവറ്റോടു ദ്വിത്വം ഉള്ള സ
മാസങ്ങൾ തന്നെ നടപ്പു (മേല്പെട്ടു, പുറപ്പാടു, വെടിപ്പാടു, മേല്പടി, മേ
പ്പടി, മേൽപ്പൊടി,) എങ്കിലും പഴയതു ചിലതു ദ്വിത്വം കൂടാതെ ആ
കുന്നു. (വഴിപാടു, ഇടപാടു, നടപടി, പിടിപെടുക, മേല്വട്ടു=മേലോട്ടു).

IV. Euphony in final Consonants & initial Vowels.

89. ൺ-ൻ-മ-യ-ൽ-ൾ. ൟ അൎദ്ധാക്ഷരങ്ങൾ ധാതു
വാകുന്ന ഹ്രസ്വപദാംഗത്തെ അടെക്കുമ്പോൾ സ്വരം പരമാ
കിൽ ദ്വിത്വം വരും.

ൺ: മൺ = മണ്ണിട്ടു.

ൻ: പൊൻ = പൊന്നെഴുത്തു; മുൻ=മുന്നെ; പിൻ=പിന്നിൽ (കാലിൻ=
കാലിന്നിണ)

മ: നം = നമ്മാണ; സ്വം=സ്വമ്മെടുത്തു.

യ: പൊയ = പൊയ്യല്ല; മെയ=മെയ്യെന്നു.

ൽ: വിൽ = വില്ലാൽ; നൽആന=നല്ലാന.

ൾ: മുൾ = മുള്ളിൽ; എൾ=എള്ളും; വെൾ വെള്ളോല.

ഇതി അക്ഷരകാണ്ഡം സമാപ്തം. (4—89).


II. പദകാണ്ഡം ETYMOLOGY.

90. Explanation. അക്ഷരങ്ങൾ ചേൎത്തു ചൊല്ലുന്നത പ
ദം തന്നെ. പദത്തിന്നു രൂപം അനുഭവം ൟ രണ്ടു വിശേഷം;
അനുഭവം ചൊല്ലേണ്ടതു വാചകകാണ്ഡത്തിൽ തന്നെ. പദകാ
ണ്ഡത്തിൽ ചൊല്ലുന്നതു നാമരൂപവും ക്രിയാരൂപവും തന്നെ;
ഇവറ്റിന്നു തമിഴിൽ പേൎച്ചൊൽ വിനച്ചൊൽ എന്നു പേരുകൾ
ഉണ്ടു. പിന്നെ എണ്ണവും ഗുണവും കുറിക്കുന്ന വിശേഷങ്ങൾ
(ഉരിച്ചൊല്ലുകൾ) ആ രണ്ടിന്നുള്ളവയും അവ്യയങ്ങളും പറയേണ്ടു;
ഒടുക്കം ഹാ കൂ ഇത്യാദി അനുകരണശബ്ദങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/33&oldid=182168" എന്ന താളിൽനിന്ന് ശേഖരിച്ചത്