ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 346 —

വന്നത് (ലൂക്ക. 5, 32.) ച: ദൈവമാകട്ടേ ചത്തവൎക്കല്ല ജീവനുള്ളവൎക്കത്രേ ആകുന്നത്
(ലൂക്കാ. 20, 38. അത്രേ 817, 3 കാണ്ക). ച. തിന്നേണ്ടതിന്നല്ല താൻ തൃപ്തി
വരുത്താൻ (ക്രിസ്തീയഗീതങ്ങൾ) ഷ. 487, 1.

Sometimes the Negative Sentence follows.

ചിലപ്പോൾ നിഷേധവാക്യം അടിയിൽ നില്ക്കുന്നു. ഉ-ം ഇങ്ങ
നെയുള്ള പശുവിങ്ങത്രേ വേണ്ടു മഹൎഷിമാൎക്കു വേണ്ടതല്ല. (കോ. കേ. ഉ.)

4. അല്ല IN THE MEANING OF "NOT MERELY, BUT".

780. അല്ല എന്നത് "മാത്രമല്ല, അതിൽ ഏറ" (849) എന്ന
ൎത്ഥത്തിലും നില്പു (സംഖ്യകൾ പ്രതിസംഖ്യകളായി നിനെപ്പു
391 —അല്പതാവാചികളെയും കൊള്ളിക്കാം-143. 386 കാണിച്ച
വ തന്നേ).

ഉ-ം അഞ്ചാറു വട്ടമല്ല ഞാൻ കണ്ടതു (=not merely . . . . oftener) ചൊല്ലു
വാൻ പത്തു നൂറല്ലുള്ളു (കൃ. ഗാ. much more than hundred 555, 4) നൃപന്മാർ നൂറായിരം
അല്ലെണ്ണുകിൽ ഉള്ളു (ഭാര.) ഒന്നു രണ്ടാളല്ല കാണുന്നോരെല്ലാം (പ. ത. but all whom
I meet 391.)

In the way of Conjunction (എന്നല്ല etc.)

ഉഭയാന്വയീകാൎത്ഥമായി വിശേഷിച്ചു "എന്നല്ല" കൊള്ളാം.
(=എന്നതു പോരാ 702. 749. ഉപ. എന്നു വേണ്ട 795 കാണ്ക).

ഉ-ം ഒന്നും ഫലിച്ചീല അതേയല്ലവൎകൾക്കു വന്നിതു നാശവും (ചാണ. they
effected nothing, yea more they sustained loss). ദുഃഖവിനാശം വരും എന്നതേ
യല്ല സൗെഖ്യവും ഉണ്ടാവിതു (സഹ.) പിന്നെ തിരുവോണം ഊട്ടിത്തുടങ്ങി ഞാൻ
എന്നല്ല ഹോമം പലതും ചെയ്തു (സന്ത. ഗോ. not only, but also). ഇല്ലെന്ന
ല്ലോരേടത്തും (ദമ. നാ.=എല്ലാടവും not that it was not in any place=was every
where found plentifully) അതു കുറഞ്ഞു പോകുന്നെന്നല്ല ഇല്ലാതെ പോയിരിക്കുന്നു
(so far from merely diminishing, it ceased altogether 779. 849.)

So often also: "അതുതന്നേയല്ല" "അത്രയല്ല" (അത്രയല്ല താപം-
അതിലേറും അത്രേ (കൃ. ഗാ.) "അത്രയുമല്ല" (കേ. രാ. 849) എന്നിവറ്റെ
യും പ്രയോഗിച്ചു വരുന്നു.

"എന്നല്ല" എന്നതു "ആയിരിക്കേ" എന്നൎത്ഥത്തിലും കാ
ണാം. (ഉപ. ഇരിക്കേ 426) sometimes=notwithstanding പ്രത്യക്ഷമപ
രാധം ചെയ്തുവെന്നല്ലാ പിന്നെ പ്രത്യക്ഷസ്തുതികൊണ്ടു പ്രസാദിക്കും (പ. ത. people
are pleased with hearing their praise, though accompanied by open crime).

5. അല്ല STANDS FOR അല്ലായ്കിൽ F. I.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/358&oldid=182493" എന്ന താളിൽനിന്ന് ശേഖരിച്ചത്