ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 349 —

ദ്വിː മോക്ഷത്തെ ഒഴിഞ്ഞുള്ളത് എല്ലാമെ നല്കും (ഹോ. വാ. all gifts short
of emancipation).

ചː ജ്ഞാനികൾക്കൊഴിഞ്ഞറിയാമല്ല (780); അരുതു മറ്റാൎക്കും നിണക്കോ
ഴിഞ്ഞു (ഭാര.) ഭക്തികൊണ്ടൊഴിഞ്ഞ് എളുതല്ല മോക്ഷത്തിന്നു (by any
thing but by devotion) സാത്വികമുള്ളവൎക്കൊഴിഞ്ഞതിന്നെത്തുവാൻ പ
ണി (difficult for all but).

b.) ക്രിയകളോ.

ക്രിയാനാമം: മകൾ ചൊന്നതൊഴിഞ്ഞു കെൾക്കയില്ല (ഭാര. could only hear
his daughter speak).

നടുവിനയെച്ചംː പട്ടം കെട്ടുക ഒഴിഞ്ഞു ശിരസി വേദന ശമിക്കയില്ല
(ചാണ. my head ache will not yield except to a crown).

വിനയെച്ചങ്ങൾː പഠിക്കേണം എന്നൊഴിഞ്ഞില്ലാ ജയം (ഭാര. you must
learn this or we shall never conquer) മന്നിടത്തിൽ ജനിച്ചൊഴിഞ്ഞു-വന്നുകൂടാ
(ഭാഗ. except thou be born) കുത്തുകൊള്ളക്കണ്ടൊഴിഞ്ഞു (ചാണ=കുത്തുകൊള്ളാ
തെകണ്ടു. 712.)

(Negative) ഒഴിയാതെː ഒന്ന് ഒഴിയാതെ, ഒട്ടൊഴിയാതെ (nothing ex–
cepted) 758.

ഒഴികേ, ഒഴിയവേː മൎത്ത്യരെ ഒഴിയവേ മറ്റുള്ള ഭൂതങ്ങളാൽ (കേ. രാ.)

2. ഒഴിച്ചു നാമങ്ങളോടു.

പ്രː മേനക ഒഴിച്ചുള്ളവർ (the nymphs except M.)

ദ്വിː പരമാത്മാവു തന്നേ ഒഴിച്ചുള്ളവറ്റിനെ കരുതുക (ശബ.) വ്യാഴത്തെ
ഒഴിച്ചുള്ള ഗ്രഹങ്ങൾ (തി. പ.) അവനെ ഒഴിച്ചന്യന്നല്ല (നള.)

വിനയെച്ചംː പാപികൾ എന്നൊഴിച്ചാരുമേ ചൊല്ലായിന്നമ്മേ (കൃ. ഗാ.
none will call us otherwise than poor sinners).

സൂചകംː ദ്വിതീയ “ഒഴിഞ്ഞു കൂടാതെ“ എന്നിവറ്റെ ആ
ശ്രയിക്കുന്നതു സംസ്കൃതബലാൽ എന്നൂഹം-“ഒഴിച്ചു“ സകൎമ്മ
മാകയാൽ ദ്വിതീയ തന്നേ ക്രമം.

3. “കൂടാതെ“ 753, 2 & 782, b കാൺ.

784. 4 “എന്നി“ എന്നതിന്നു രണ്ടു അൎത്ഥവികാരങ്ങൾ ഉ
ണ്ടു (745.)

a.) ഇല്ലാതേ-753, 1. കാണേണ്ടു.

b.) കൂടാതേ-753. 773. 782, b.

നടുവിനയെച്ചംː ഞങ്ങൾ എന്തറിഞ്ഞിരിക്കുന്നു നിങ്ങൾ ചൊന്നതു കേൾ
ക്കയെന്നി? (ഭാര.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/361&oldid=182496" എന്ന താളിൽനിന്ന് ശേഖരിച്ചത്