ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

D. അവ്യയാധികാരം.

SYNTAX OF PARTICLES.

The construction and use of those Adverbs and Conjunctions, which
are parts of the Noun and Verb is sufficiently shown in the preceding
chapters. It remains only to sum up in this chapter the various uses,
for which the few real Particles are employed.

803. നാമക്രിയകളിൽ നിന്നുത്ഭവിച്ച ക്രിയാവിശേഷേ
ണോഭയാന്വയീകരണങ്ങളുടെ അന്വയീക്രമപ്രയോഗങ്ങൾ നാമക്രി
യാധികാരങ്ങളിൽ വിവരിച്ചിരിക്കയാൽ, ശുദ്ധഅവ്യയങ്ങളുടെ നാ
നാപ്രയോഗങ്ങളേ ചൊല്ലേണ്ടു (332.)


A. "ഏ —“ അവ്യയം.

I. ഏ (as in T. Tl. C. Tu.) is chiefly emphatic, rendering any
word in the sentence conspicuous. Its first use seems:

1. TO BE LOCAL; THUS IT SERVES TO MAKE ADVERBS OF MANY
LOCAL NOUNS.

804. ഏ അവ്യയം പ്രത്യേകമായി അവധാരണാൎത്ഥമുടയ
താകയാൽ വാചകത്തിൽ ഇഛ്ശിച്ച ഏതു പദത്തിന്നും പ്രസിദ്ധി
വരുത്താം.

ആധാരാൎത്ഥം ഒന്നാം പ്രയോഗം എന്നു തോന്നുന്നു. അതി
നാൽ ദിഗ്ഭേദങ്ങളെ ചൊല്ലുന്ന അനേകനാമങ്ങൾ അവ്യയീ
ഭവിക്കുന്നു (323—331; 456; 511 ആദി കാൺ.

ഉ-ം മേലേ-പിന്നെ-പടിഞ്ഞാറേ (=ഞായിറേ) മുതലായവ. അന്യഭാഗ
മേ ചെന്നു (നള.). ഏകാന്തഭക്തി അകമേ വന്നുദിക്ക (ഹ. കീ.) ആകാശമാൎഗ്ഗമേ ചെ
ന്നു (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/378&oldid=182513" എന്ന താളിൽനിന്ന് ശേഖരിച്ചത്