ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 367 —

അതിനാൽ കാലാൎത്ഥം ജനിച്ചു 512, 1. 2; 513, 5 മുതലായവ
ഉ-ം. തീരുന്നതിൻമുമ്പേ (ഭാര.)

2. IT SERVES IN DECLENSIONS.

805. വളവിഭക്തികൾക്കു (108 കാൺ) ഏ അവ്യയം വള
രേ ഉതകും. ഉ-ം

a.) സംബോധനെക്കു (110—115. 399. പുത്രരേ.)

b.) ദ്വിതീയെക്കു (108, 1 പുത്രരെ.)

c.) സ്ഥലചതുൎത്ഥിക്കു (509. സ്ഥലത്തേക്കു, സ്ഥലത്തിലേക്കു.)

d.) കാലചതുൎത്ഥിക്കു (458. നാളേക്കു) അതിൻ്റെ ഉൽപത്തി അ
രയുകാരത്താൽ എന്നു പറയാം [നാൾക്കു, നാളുക്കു മുതലായവ.]

e.) നുവക ഷഷ്ഠിക്കു (108, 4. 113 115 എൻ്റേ.)

f.) സപ്തമിസമാസത്തിന്നു (168) മുമ്പിലേപൎവ്വം; മേലിലേ വിശേഷ
ങ്ങൾ (ഭാര.) 804.

സൂചകം. താലവ്യാകാരാന്തമുള്ള നാമങ്ങളിലേ ചതുൎത്ഥി തമിഴ് ഐകാരത്തി
ൽനിന്നും (12; 112 മലെക്കു) കുവകയിലെ ഷഷ്ഠി (108, 4 മകളുടയ, മകളുട മരകളടെ)
യകാരത്തിൽനിന്നും ഉത്ഭവിച്ചപ്രകാരം മുമ്പേ പറഞ്ഞിരിക്കുന്നുവല്ലോ.

3. IT ADVERBIALIZES NOUNS.

806. ഏ അവ്യയം നാമങ്ങളെ അവ്യയീകരിക്കുന്നു.

ഉ-ം ദാനധൎമ്മാദികളെ വഴിയേ ചെയ്തേൻ (ദേ. മാ.) വഴിയേ തോന്നീല (വ
ഴിക്കേ. 329. (ഭാര=നന്നായി did not appear well). നിന്നുടെ വഴിയേ മറ്റൊന്നു
കാണായ്കയാൽ; കാലം പഴുതേ കളയാതേ നേരേ ചൊൽ; ദേഹം മുഴുവനേ തീരു
ന്നതിമ്മുമ്പേ; കൂട്ടമേ കൊല്ലിക്കും (ഭാര=കൂട്ടത്തോടേ). കന്നുകിടാക്കളെ കൂട്ടമേ മട
ക്കികൊൾവൻ (കൃ. ഗാ.) സ്പഷ്ടമേ പറഞ്ഞീടാം; ചന്തമേ പരിസ്തരിച്ചു (നള.). സു
ഖമേ അറിഞ്ഞു ഞാൻ (ബ്രാഹ്മ.) “നന്നേ“ എന്നതു കൂടക്കൂടേ “നന്ന“
എന്നുച്ചരിച്ചും എഴുതുമാറുമുണ്ടു.

But also interjectional.

അനുകരണശബ്ദമായും നടക്കും.

ഉ-ം എന്നേ വിശേഷമേ നന്നിതെടോ സഖേ; പുടവുകൾ നല്കുവതാരേ നാ
ഥ (ഭാര.).

4. IT IS EMPHATIC, CHIEFLY AFTER ഉം IN INDEFINITE NUMERALS.

807. അവധാരണാൎത്ഥത്തിൽ വിശേഷിച്ചു ഉം കൂടിയ പ്ര
തിസംഖ്യകളോടു (അസീമവാചികളോടു (133—135. 139. 140.
143. 381 മു.) നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/379&oldid=182514" എന്ന താളിൽനിന്ന് ശേഖരിച്ചത്