ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 370 —

stood even without food അവ്യാജതപസ്സു ചെയ്താൻ നിരാഹാരനായേ ഉ. രാ.) ഉണ്ടി
ട്ടേ പോരും (=അല്ലാതേ).

സംഭാവനാൎത്ഥത്തിൽ 572, b; 661;

Often commanding പലപ്പോഴും ശാസനാൎത്ഥമായി; പുരയിൽ കട
ന്നിരിക്കരുതു തുറപ്പിച്ചേ ഇരിക്കാവു (കെ. ഉ.) ശിക്ഷിച്ചേ കളയാവു (കേ. ഉ. ശിക്ഷിച്ചു
കൊൾക എന്നും വായിക്കുന്നു) കുടിച്ചേ 572, b; ഇരുന്നേ ആവു 659; ചെ
യ്തേ മതിയാവു 662; എന്നേ 695. 788; കൊണ്ടേ 809.

2. പിൻവിനയെച്ചം.

ഉ-ം അതറിവാനേ മന്ദനാം ഇനിക്കുള്ളിൽ ആഗ്രഹം ഇനി ഉള്ളു (ചാണ.
to know this one thing more). ഇക്കഥ നല്ലതു ലോകങ്ങൾക്കു വരുത്തിക്കൊൾവാനാ
യേ (വില്വ.)

3. ഭാവിമറവിനയെച്ചത്തെ അധികം അവ്യയീകരിക്കും. ഉ-ം
വരാതേ 283 മുതലായവ.

f.) After Defectives (negative and positive) expressive of determina-
tion and sometimes of entreaty.

813. സങ്കല്പിതവും ചിലപ്പോൾ അപേക്ഷാൎത്ഥവും ഉള്ള
"വേണം, അരുതു, ഒല്ലാ" മുതലായ നിശ്ചയനിഷേധഊനക്രിയ
കളോടും ചേരും.

ഉ-ം വെന്നതു (വെല്ലുക) രുഗ്മിതാൻ അല്ലായേ എന്നു (കൃ. ഗാ. not Rugmi has
won, though he says so, but Chrishna 785, d.)

എന്നുമേ നിന്നെ അയക്കയില്ലേ (കൃ. ഗാ. I shall certainly never let thee loose
773) മറ്റൊരാധാരമില്ലേ (ദേ. മാ. forcible declarationǃ) വായിലാക്കൊല്ലായേ (കൃ.
ഗാ. don't I pray). ധൂൎത്തനെ ആദരിച്ചീടൊല്ലായേ (ഒല്ല 799 കാണ്ക); വേണമേ
787; ചെയ്യരുതേ 797.

g.) Rarely with the Finite Verb of the three tenses. except ഉതേ.

814. മുറ്റുവിനയോടു ത്രികാലങ്ങളിൽ ദുൎല്ലഭമത്രേ (“ഉതേ“
ഒഴികേ 603. കാണ്ക)

ഭൂതം ആരാഞ്ഞു പോയാരേ (കൃ. ഗാ. they must have gone to seek).

ഭാവി. കൊല്ലുമേ അവൻ നിങ്ങൾ നൂറു പേരെയും എടോ; മണ്ടീടുകിൽ-മു
ഗ്ദ്ധാക്ഷിമാരും പരിഹസിച്ചീടുമേ (ഭാര. even woman will ridicule a fugitive). എ
ന്നാൽ ലഭിക്കുമേ വാഞ്ഛിതം (നള. thus only) എങ്ങു പോയൊളിച്ചാലും കൊല്ലാ
മേ (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/382&oldid=182517" എന്ന താളിൽനിന്ന് ശേഖരിച്ചത്