ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

IV. രൂപവകകൾ Declensions.

a. മലയാള രൂപവകകൾ Malayalam Declensions.

109. നാമരൂപങ്ങൾ വിശേഷാൽ രണ്ടു വകയാകുന്നു-
കുവക-നുവക-എന്നിങ്ങിനെ ചതുൎത്ഥി രൂപത്തിന്നു തക്ക പേരു
കൾ ഇടാം.

110. I. a. The first Declension. കുവകകൾ ഒന്നാം കുവക
യിൽ സകല ബഹുവചനങ്ങളും അടങ്ങുന്നു.

൧ാം കുവക.

Nominative പ്രഥമ പുത്രർ പുത്രന്മാർ മക്കൾ
Vocative സംബോധന ഹേ പുത്രരെ! ഹേ പുത്രരേ! ഹേ മക്കളേ!
Accusative or Objective ദ്വിതീയ പുത്രരെ പുത്രന്മാരെ മക്കളെ
Instrumental തൃതീയ പുത്രരാൽ പുത്രന്മാരാൽ മക്കളാൽ
Social സാഹിത്യ പുത്രരോടു പുത്രന്മാരോടു മക്കളോടു
Dative ചതുൎത്ഥി പുത്രൎക്കു പുത്രന്മാൎക്കു മക്കൾ്ക്കു (ഭുവനങ്ങൾക്കു ര. ച.)
Ablative പഞ്ചമി പുത്രരിൽനിന്നു കമ്മാളരിങ്കന്നു കേ-ഉ. പുത്രന്മാരിൽ നിന്നു മക്കളിൽനിന്നു
Genitive or Possessive ഷഷ്ഠി പുത്രരുടെ പുത്രരെ പുത്രന്മാരുടെ മക്കളുടെ-മക്കടെ
Locative സപ്തമി പുത്രരിൽ പുത്രന്മാരിൽ മക്കളിൽ

ദ്വിതീയയിൽ-പുത്രര-മക്കള; ഷഷ്ഠിയിൽ-പുത്രരെ, മക്കടെ,
മക്കളെ എന്നിങ്ങനെ കൂട ഉണ്ടു. മേൽ-നിമിത്തം-പ്രകാരം-എ
ന്നവറ്റോടു-ഇൻ-പ്രത്യയം ദുൎല്ലഭമായി കാണുന്നു- (ഉ-ം-മരങ്ങളി
ന്മേൽ, രാജാവിൻ, ഗുണങ്ങളിങ്കൽ സന്തോഷിച്ചു)

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/39&oldid=182174" എന്ന താളിൽനിന്ന് ശേഖരിച്ചത്