ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 381 —


C. ആ അവ്യയം.

This Particle has three different significations.

831. ആ അവ്യയത്തിന്നു തമ്മിൽ സംബന്ധമായ മൂന്നു
അൎത്ഥവികാരങ്ങളെ ചൊല്ലുന്നു.

1. ആ (IN TELUGU AND TAMIL SIMPLE INTERROGATIVE) IS VERY
RARELY USED IN MALAYALAM FOR THE PURPOSE OF QUESTIONING.

തെലുങ്കു തമിഴ് ഭാഷകളിൽ വെറുതേ കഴിക്കുന്ന ചോദ്യങ്ങ
ൾക്കു കൊള്ളാകുന്ന ആ അവ്യയം ചോദ്യശക്തിയോടേ മലയാ
യ്മയിൽ ദുൎല്ലഭമെങ്കിലും പടുവാക്കിൽ കൂടക്കൂടേ കേൾക്കാം.

ഉ-ം ഇളമയും മൂപ്പും ഉണ്ടാ (രാജകീയം are the kings here) ഞാൻ വന്നു
ഇവിടാ (did I come here ഗ്രാമ്യം) ചക്കയാ, കള്ളനാ 819 മുതലായവ സംബ
ന്ധക്രിയ ഊഹിക്കേണ്ടുമ്പോൾ.

2. IT IS MORE FREQUENTLY USED INTERJECTIONALLY OR
DEMONSTRATIVELY.

ഉദ്ദേശം, സംബോധന, വിധി എന്നീ ശക്തികളോടെ അ
ധികം നടപ്പു. (ഇതിനോടു 828 ആമതിലേ ഓ അവ്യയത്തിന്നു
ഇണക്കം ഉണ്ടു.)

a.) ചുട്ടാൎത്ഥത്തിൽ (ചുട്ടെഴുത്തായ—അ 125. 126. 542 മു.
കാണ്ക.)

1. അതാ (=അതോ): രാക്ഷസാമാത്യനതാ പോകുന്നത് എന്നു ചൂണ്ടി (ചാ
ണ. look there 682.) [ഗ്രാമ്യമായ: അവനാ വരുന്നു=അവൻ അതാ വരുന്നു
പക്ഷേ പ്രത്യാഹാരം തന്നേ.]

2. ഇതാ (ക്രിയയോടും): വണ്ടത്താന്മാർ മദിച്ചു തിരണ്ടിതാ (കേ. രാ.)
(ക്രിയകൂടാതെ) രാമനാമകമായമോതിരം ഇതാ കാണ്ക (കേ. രാ.) നിന്നുടെ വ
സ്ത്രം ഇതാ (ഭാര. look, here is thy cloth) ഫലമൂലാദികൾ ഇതാ എന്നു ചൊല്ലി പല
തരം കാഴ്ച തിരുമുമ്പിൽ വെച്ചു (കേ. രാ.) സീതയായതു കൊഴു കൊണ്ടു കീറിന ചാ
ലിൻ പേർ ഇതാ (കേ. രാ.)

ഇവറ്റിന്നു പകരം: കാൺ, കേൾ, കണ്ടാലും മുതലായവ പറ്റും
(684.)

b.) സംബോധാനാൎത്ഥത്തിൽ വിശേഷിച്ചു എടാ 111, 122 എടീ
ഇവയും, മാനവാചിയായ എടോ 529, 6 എന്നതും ഏക ചിന്തന
ത്തിന്നു ആം-പിന്നെ: അപ്പാ, അയ്യോ അപ്പാ oh, ah!

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/393&oldid=182528" എന്ന താളിൽനിന്ന് ശേഖരിച്ചത്