ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 402 —

1. "ആക" ലോപിച്ചു കാണുന്നതു: അവൻ ഭാഗ്യവാൻ (ആകുന്നു 342. 346.) എന്നതു നിൎണ്ണയം 684 സത്യമുള്ളവൻ വേണം 790 ദുഃഖിതനരുതു 796 (ആഖ്യാതം നാമം 346) പിന്നേ തന്നേ 818, അത്രേ 817, അല്ലോ 785 സംബന്ധക്രിയെക്കു പകരം നിന്നാൽ (ഉണ്ടു 2 കാൺ).

2. ഉണ്ടു (346 ആമതിലേ അദ്ധ്യാരോപം 407 ആമതിൽ നീങ്ങി) എന്നു നിൎണ്ണയം 684. സംബന്ധക്രിയെക്കു പകരം നിന്നാൽ 763.

3. ചെയ്ക-നീ ഒന്നു വേണം 790=ചെയ്യവേണം=ചെയ്യേണം - അരുതു 797, ഒല്ലാ 799, നല്ലൂ, നല്ലതു 800: എന്തു നാം നല്ലൂ നല്ലതു=ചെയ്ക നല്ലൂ, നല്ലതു.

4. പോക, വരിക മുതലായ ക്രിയകൾ ലോപിച്ചാൽ 346.

5. "എൻക" എന്ന ഊനക്രിയയുടെ ക്രിയാഭാവം ക്ഷയിച്ചതിനാൽ, എന്നു എന്നത് അദ്ധ്യാരോപനിപാതം (elliptic Particle) എന്നു പറയാം.

ഉ-ം എന്നുതോന്നുന്നു, അന്നുവെക്കാം 683.=എന്നുള്ളത് തോന്നുന്നു.

വിശേഷിച്ചു കൊല്ലുക എന്നു 690.

6. വേണം, വേണ്ടത്, അരുതു, ഒല്ലാ, നല്ലൂ, നല്ലതു എന്നിവ മേൽ പറഞ്ഞക്രിയകളേയല്ലാതേ ഓരോന്നു ആകാംക്ഷിക്കും.

7. "പോലേ" കൊണ്ടു 713. 714 പറഞ്ഞതു കാണ്ക.

8. ഓരോ സംസ്കൃതനാമങ്ങളോടു 419 ഭജനമില്ല ദേവന്മാരെ=ഭജിക്ക അതു പോലേ പിൻവിനയെച്ചത്തോടുള്ള അന്വയത്തിൽ 582, b. c. വാഴുവാൻ അവകാശം ഇതോ ക്രിയാനാമത്തിലേ ക്രിയാശക്തിയാലെ.

9. പിൻവിനയെച്ചം നാമമായി നടന്നാൽ 584 ആയതു അതിലേ ചതുൎത്ഥിയുടെ ബലത്താൽ ആകയാൽ: വൃത്തിക്കു ലഭിയാഞ്ഞു വിശന്നു (പ. ത.) എന്ന ക്രിയാനാമം ഇവിടെ ചേരട്ടേ (583. 462 ഉപ.)

10. എന്തു 552, 6. a. b. 582, b നല്ലൂ മുതലായവ എന്തു എന്നതു അദ്ധ്യാരോപത്തിന്നു ഏറ്റവും അനുകൂലം. അതു പോലെ ഓ അവ്യയം 819 വിസ്മയവും അനുകരണശബ്ദവും ആയ പദങ്ങളിൽ.

11. സകല സമാസങ്ങൾ അദ്ധ്യാരോപങ്ങൾ തന്നേ.

ഒന്നുകിൽ വിഭക്തിലോപത്താൽ: മരത്തിൻ്റെ തോൽ=മരത്തോൽ.

അല്ല ക്രിയാപദം പൊയ്പോയി: പടയാളി=പട വെട്ടുന്നതിന്നുള്ള ആൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/414&oldid=182549" എന്ന താളിൽനിന്ന് ശേഖരിച്ചത്