ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

മലയായ്മ പ്രത്യയത്തോടും കൂടെ ഭുവിയിൽ (രാ. ച.) ജഗതിയിൽ, വ
യസിയിൽ, നിശിയിങ്കൽ, പ്രത്യുഷസ്സിങ്കൽ, ദിശിയൂടെ - കേ - രാ ദിശികളിൽ. ഭാഗ.
ഇത്യാദികൾ കാണ്മാനുണ്ടു.

B. പ്രതിസംജ്ഞകൾ Pronouns.

120. നാമങ്ങൾ്ക്ക പ്രതിയായി ചൊല്ലപ്പെടുന്നവ പ്രതിസം
ജ്ഞകൾ തന്നെ. അവറ്റിൽ അലിംഗങ്ങളായ ഞാൻ-നീ-താ
ൻ-എന്നീ മൂന്നും പുരുഷപ്രതിസംജ്ഞകൾ ആകുന്നു.

a. പുരുഷപ്രതിസംജ്ഞകൾ Personal Pronouns.

121. ഞാൻ (യാൻ ര. ച. 51) എന്നതിൻ ആദേശരൂപം
ഹ്രസ്വത്താൽ ജനിക്കുന്നു (യൻ, എൻ)- ബഹുവചനം രണ്ടു വി
ധം: ഇങ്ങേ പക്ഷത്തെമാത്രം കുറിക്കുന്ന ഞാങ്ങൾ- എന്നതും; മ
ദ്ധ്യമപുരുഷനെയും ചേൎത്തു ചൊല്ലുന്ന-നാം-എന്നതും തന്നെ.


Declension of ഞാൻ

പ്ര ഞാൻ (യാൻ) ഞാങ്ങൾ, എങ്ങൾ നമ്മൾ - നാം (നോം)
വള എൻ - (എന്നിഷ്ടം) ഞങ്ങൾ, എങ്ങൾ നമ
ദ്വി എന്നെ ഞങ്ങളെ, എങ്ങളെ നമ്മെ
എനിക്ക (ഇനിക്ക, എനക്ക) ഞങ്ങൾക്കു, എങ്ങൾക്കു നമുക്കു, നോക്കു കേ. ഉ. (നമക്കു)
എന്നിൽനിന്നു (എങ്കന്നു - ൮. ന. കീ) ഞങ്ങളിൽനിന്നു നമ്മിൽനിന്നു
എൻ്റെ (എന്നുടെ) ഞങ്ങളുടെ (എങ്ങടെ) നമ്മുടെ(നോമ്പടെ)
എന്നിൽ, എങ്കൽ-എന്മേൽ ഞങ്ങളിൽ, നമ്മളിൽ നമ്മിൽ എമ്മിൽ ര. ച.

എനിക്കു എന്ന പോലെ ചോനകർ നുവകയിലും ദീനിക്കു, സു
ല്ത്താനിക്കു എന്നും മറ്റും ചൊല്ലുന്നു (ഠിപ്പു)

122. മദ്ധ്യമ പുരുഷൻ്റെ പ്രതിസംജ്ഞ

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/47&oldid=182182" എന്ന താളിൽനിന്ന് ശേഖരിച്ചത്