ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

2.) താങ്ങുവോർ, താങ്ങോർ-പിണങ്ങുവോർ-ആവോർ. കൃ. ഗാ. ചെയ്‌വോർ-
കൊൾ്വവർ , വാഴ്വവർ-രാ. ച - ചൊല്ലുവോർ, ചൊല്വോർ-കളവോർ-
പൊരുവോർ-പുണൎവ്വോൻ. (കാൺപവർ-ര. ച.) കാണ്മവർ, ഉണ്മോർ, എ
മ്പോൻ രാ. ച. വെടിവവർ.

3.) വാഴുവൻ-അറിവൻ, തരുവൻ-ഈടുവൻ എന്നിങ്ങിനെ പണ്ടുള്ളവ.

4.) ഇരിപ്പവൻ, കേൾ്പോർ, നിനെപ്പവർ, നടപ്പോർ, ഒപ്പവർ.


4. Neuter Nouns.

233. a. Formed of adjective future Participle ഭാവിനപുംസകം
അധികം നടപ്പു.

വരുമതു—തോന്നുമതു-കൊള്ളുമതു

വേണ്ടുവതു—(വേണ്ടതു) ഈടുവതു (വൎദ്ധിച്ചീടതു.)

കളവതു, പറവതു, എന്മതു

എല്പിപ്പതു, കിടപ്പതു, സഹിപ്പതു.

ഇരിപ്പവ (ഇരിപ്പൊ. 237)

വിശേഷിച്ചു ചതുൎത്ഥി പിൻവിനയെച്ചെത്തൊട് ഒക്കുന്ന
അൎത്ഥമുള്ളതാകയാൽ, പാട്ടിൽ വളരെ നടപ്പു.

(പൂവതിന്നു, വീഴ്വതിന്നു, തിന്മതിന്നു, കൊല്ലിപ്പതിന്നു).

234. b. Of adjective present perfect and future participles with
Demonstrative Pronoun ഇ before the affix ത്രികാലനപുംസകത്തിൽ-

ഇ-ചുട്ടെഴുത്തും കൊള്ളാം (ആവിതു-നോവിതു-വൈ. ശ-കൊൾ്വിതു-വ
ന്നിതു-തോന്നീതില്ല-വൈ. ച-അകലിന്നിതു, കരുതീതു, വെല്വിതു രാ. ച.)

235. c. Of adjective present perfect and future Participles with
Demonstra-tive Pronoun ഉ before the affix ത്രികാലനപുംസകത്തിൽ-

ഉ-ചുട്ടെഴുത്തും കൊള്ളാം. (ഉ-ം. അറിയുന്നതു-തീൎന്നതു-അടുപ്പുതു, പോവുതു
രാ. ച. നടന്നുതേ- ചമഞ്ഞുതെ-കണ്ടുതില്ല.)

ഭാവി- തുടങ്ങുവുതു, ആടുവുതു-രാ. ച,

പിന്നെ സംക്ഷെപിച്ചിട്ടു-എന്തു വേണ്ടുതു തഞ്ചുതില്ല (മുകുന്ദ)-വലു
തു, ചെറുതു എന്നപോലെ.

236. ഊ- (ഉവു) ഭാവിനപുംസകത്തിൽ മാത്രം നടപ്പു (നന്നൂതു എ
ന്ന പോലെ) ആവൂതു, വരുവൂതു, പറവൂതു, (തൊഴുവൂതും ചെയ്തു. ദേ. മ. നോവൂതും
ചെയ്യും-വൈ. ശ-തരുവൂതാക-കേ. ഉ).

അതു സംക്ഷെപിച്ചിട്ടു-മിണ്ടൂതും "ചെയ്യാതെ" കൃ. ഗാ. എന്നും,
വിരിച്ചിട്ടു-ആകുവീതും ചെയ്തു- കാച്ചുവീതും ചെയ്ക-എന്നും വരും- ഉപദേശി
പ്പൂതു-പൊറുപ്പൂതിന്നു. കൃ. ഗാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/86&oldid=182221" എന്ന താളിൽനിന്ന് ശേഖരിച്ചത്