ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

പേക്ഷ, 3. നിത്യത, 4. വൎത്തമാനം, ഈ നാലു
പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (ചോദ്യത്തിൽ ഭാവി.) ഞാൻ എന്തു 'ചെയ്യൂ';
2. (അപേക്ഷ.), എൻപിഴ നീ 'പൊറുപ്പൂ';
3. (നിത്യത.) എപ്പോഴും ഇ'രിപ്പൂ' ഞാൻ;
4. (വൎത്തമാനം.) അവരെപ്പോലെ ഞാൻ ഉണ്ടൊ 'കാട്ടൂ'.

280. വിധിപ്രയോഗം എങ്ങിനെ?
വിധിക്കു 1. നിയോഗം, 2. അപേക്ഷ, 3. ഉത്ത
മപ്രഥമകളിൽ നിമന്ത്രണം, ഈ മൂന്നു പ്രയോഗ
ങ്ങൾ ഉണ്ടു.
1. ഉ-ം. 'കേൾ' എടൊ! 'കേൾപ്പിൻ'!
2. ഞാൻ 'പോകട്ടെ'! നന്മ'വരട്ടെ'!
3. എങ്ങാനും 'പോയ്കൊൾവിൻ'!

അപൂൎണ്ണക്രിയയുടെ പ്രയോഗം.

281. ഭാവരൂപത്തിന്റെ പ്രയോഗം എങ്ങിനെ?
1. ഭാവരൂപം പ്രധാനക്രിയയുടെ ആഖ്യയെ
ആശ്രയിക്കുന്ന 'ചെയ്ക' മുതലായ സഹായക്രി
യകളോടു ചേരും.
ഉ-ം. 'കുളിക്കയും ജപിക്കയും' ചെയ്തു.
2. ഭൂതക്രിയാന്യൂനത്തിന്റെയും സംഭാവനയു
ടേയും പ്രയോഗങ്ങളോടു വരും; 'ഏ' അവ്യയം
ചേൎക്കുന്നതും ആം.
ഉ-ം. പൂൎണ്ണതെളിവു 'ഇരിക്കെ'; 'വളരവെ' വൎദ്ധിച്ചു; 'ഇരിക്കെ'
കെടും.
3. ചിലപ്പോൾ പ്രധാനക്രിയകളോടു ചേൎന്നു
അവറ്റിന്റെ കാലം, പ്രകാരം, പരിമാണം,
മറ്റും കാണിച്ചു അവറ്റെ വിശേഷിക്കുന്നു; ക്രി
യാഭാവത്തെ വിട്ടു, ഊനമായി നടക്കുന്ന ചില

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/108&oldid=183911" എന്ന താളിൽനിന്ന് ശേഖരിച്ചത്