ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

44. അകാരം ലോപിച്ചു പോകുമൊ?
അകാരം ലോപിച്ചു പോകും.
ഉ-ം. 'ഇല്ല + ഏതും' = 'ഇല്ലേതും'
'വെണ്ണ കട്ട +ഉണ്ണി' = 'വെണ്ണകട്ടുണ്ണി'.
എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.

45. യകാരം എവിടെ ആഗമമായി വരും?
യകാരം താലവ്യ—സ്വരങ്ങൾക്കു തുണയായിട്ടു
തന്നെ വരും.
ഉ-ം. 'വഴി + അരികെ' = 'വഴിയിരികെ',
'തീ + ഇതു' = 'തീയിതു',
'തല + ഓടു' = 'തലയോടു',
'കൈ + ഇട്ടു' = 'കൈയിട്ടു'.

46. വകാരം എവിടെ ആഗമമായി വരും?
വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടു ത
ന്നെ വരും.
ഉ-ം. 'തെരു + ഉം' = 'തെരുവും',
'പോകുന്നു + ഓ' = 'പോകുന്നുവൊ',
'പൂ + ആട' = 'പൂവാട',
'കൊ + ഇൽ' = 'കോവിൽ'.
എങ്കിലും 'ഉണ്ടൊ+എന്നു' = 'ഉണ്ടൊയെന്നു' ഇ
പ്രകാരവും കാണും.

47. 'ആ' കാരത്തിൽ പിന്നെ എന്തു ആഗമം വേണം?
ആകാരത്തിൽ പിന്നെ വരുന്ന ആഗമം പ
ണ്ടു വകാരം തന്നെ.
ഉ-ം. 'വാ + എന്നു' = 'വാവെന്നു'; 'വൃഥാ + ആക്കി' = 'വൃഥാവാ
ക്കി'. ഇ
പ്പൊൾ യകാരവും നടപ്പായി വന്നു.
ഉ-ം. ' ഒല്ലാ + ഇതു' = 'ഒല്ലായിതു', 'ഭക്ത്യാ + അവൻ' = 'ഭക്ത്യാ
യവൻ'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/15&oldid=183818" എന്ന താളിൽനിന്ന് ശേഖരിച്ചത്