ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ഉ-ം. 'രാമൻ', 'മനുഷ്യൻ', 'സ്ത്രീ', 'വസ്തു', 'ബുദ്ധി', 'ദേശം',
'ഉണ്മ', 'കറപ്പു'.

57. ക്രിയ എന്നതു എന്തു?
ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവി
ക്കുന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.
ഉ-ം. 'ചെയ്യുന്നു,' 'ആയി,' 'വരും,' 'പെടുവാൻ,' 'ആക,' 'വരി
കിൽ,' 'പെടുന്നതു.'

58 അവ്യയം എന്നതു എന്തു?
രൂപത്തിന്നു ഭേദം വരാത്ത പദം അവ്യയം
തന്നെ.
ഉ-ം. 'ഏ,' 'ഒ,' 'ഉം'.

രൂപഭേദം.

പ്രകൃതിപ്രത്യയങ്ങൾ.

59. പ്രകൃതി എന്നതു എന്തു?
ഒരു പദത്തിന്റെ പ്രത്യയങ്ങളെ എടുത്താറെ
ശേഷമായി നില്ക്കുന്ന മൂലാക്ഷരങ്ങൾ പ്രകൃതി
തന്നെ.
ഉ-ം. 'മരങ്ങൾ,' 'പൊരുതു,' എന്നുള്ളവറ്റിൽ 'മര,' 'പൊരു' എ
ന്നുള്ളവ പ്രകൃതികൾ തന്നെ.

60. പ്രത്യയം എന്നതു എന്തു?
അൎത്ഥത്തിൽ അല്പമായിട്ടുള്ള വേറെ വേറെ ഭേ
ദങ്ങളെ വരുത്തിയതിനെ കാണിക്കേണ്ടതിന്നാ
യിട്ടു അന്തത്തിൽ ചേരുന്ന അക്ഷരങ്ങൾ പ്ര
ത്യയം തന്നെ; മേൽ പറഞ്ഞ ഉദാഹരണത്തിൽ
'അങ്ങൾ,' 'തു' എന്നവ പ്രത്യയങ്ങൾ തന്നെ.


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/19&oldid=183822" എന്ന താളിൽനിന്ന് ശേഖരിച്ചത്