ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

71. 'അവർ,' 'ആർ,' 'മാർ.' എന്ന പ്രത്യയങ്ങൾ കൂടെ പറ്റു
മൊ?
'അവർ,' 'ആർ,' 'മാർ' എന്ന പ്രത്യയങ്ങൾ
ബഹുമാനത്തിന്നായും ചേൎക്കുന്നുണ്ടു.
ഉ-ം. 'രാജാവവർ' (=രാജാക്കൾ)
'നമ്പിയാർ' = 'നമ്പിയവർ' (= നമ്പികൾ)
'പുത്രിമാർ' (=പുത്രികൾ)

72. 'അർ,' 'കൾ' ഈ രണ്ടു പ്രത്യയങ്ങളെ കൂട്ടി ചേൎക്കാമൊ?
ശിഷ്യൎകൾ=ശിഷ്യർകൾ; രാജാക്കന്മാർ=രാജാ
ക്കണ്മാർ;=രാജാക്കൾ+മാർ.
ഇത്യാദി രണ്ടുപ്രകാരത്തിലും 'അർ', 'കൾ', കൂ
ട്ടിച്ചേൎക്കാം.

73. സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവചനരൂപങ്ങളും
ഉണ്ടൊ?
സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവച
നരൂപങ്ങളും ഉണ്ടു, ചിലതു പറയാം.
ഉ-ം.

നായ് നായ്ക്കൾ
മകു മക്കൾ
പിള്ള പിള്ളകൾ പിള്ളർ
കിടാ കിടാക്കൾ കിടാങ്ങൾ
പൈതൽ പൈതങ്ങൾ
ആൺ ആങ്ങൾ ആണങ്ങൾ
പിശാചു പിശാചുകൾ പിശാചുക്കൾ
തമ്പുരാൻ തമ്പുരാക്കൾ തമ്പ്രാക്കന്മാർ

വിഭക്തികൾ.

74. വിഭക്തി എന്നതു എന്തു?
വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/22&oldid=183825" എന്ന താളിൽനിന്ന് ശേഖരിച്ചത്